Home NEWS INDIA യെച്ചൂരിയുടെ മൃതദേഹം ഇന്ന് എകെജി ഭവനിൽ പൊതു ദർശനത്തിന് വയ്ക്കും

യെച്ചൂരിയുടെ മൃതദേഹം ഇന്ന് എകെജി ഭവനിൽ പൊതു ദർശനത്തിന് വയ്ക്കും

0
221
yechury

വ്യാഴാഴ്ച അന്തരിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം ഇന്ന് ഡൽഹിയിലെ എകെജി ഭവനിൽ പൊതുദർശനത്തിന് വയ്ക്കും.
11 മണിമുതൽ വൈകീട്ടു മൂന്നുവരെയാണ് പൊതുദർശനം.
തുടർന്ന് യെച്ചൂരിയുടെ ആഗ്രഹപ്രകാരം മൃതദേഹം ഡൽഹി എയിംസ് ആശുപത്രിയിൽ മെഡിക്കൽ വിദ്യാർഥികളുടെ പഠനത്തിനായി വിട്ടുനൽകും.

എംബാം ചെയ്ത് എയിംസിൽ സൂക്ഷിച്ച മൃതദേഹം വെളളിയാഴ്ച ജെഎൻയു കാംപസിൽ പൊതു ദർശനത്തിനു വച്ചു. യച്ചൂരിയുടെ രാഷട്രീയ പോരാട്ടത്തിനു തുടക്കം കുറിച്ച കാംപസിൽ വിദ്യാർഥികൾ, അധ്യാപകർ അടക്കം നൂറുകണക്കിനുപേർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹം യെച്ചൂരിയുടെ വസന്ത്കുഞ്ജിലെ വസതിയിൽ കൊണ്ടുവന്നു. നിരവധി രാഷ്ട്രീയ- സാമൂഹ്യ- സാസ്‌കാരിക നേതാക്കൾ അന്ത്യാജ്ഞലി അർപ്പിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here