മദ്യ അഴിമതിക്കേസിൽ സിബിഐ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ഇതോടെ കേജ്രിവാൾ മോചിതനാകും. ഇ.ഡി കേസിൽ കേജ്രിവാളിന് സുപ്രിംകോടതി നേരത്തെ ഇടക്കാല ജാമ്യം നൽകിയിരുന്നെങ്കിലും സിബിഐ അറസ്റ്റ് ചെയ്തതോടെയാണ് മോചിതനാകാതെ പോയത്.
ജാമ്യത്തിൻറെ കാര്യത്തിൽ അടിസ്ഥാനതത്വം സ്വാതന്ത്ര്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒഴിവാക്കാനാകാത്ത ഘട്ടത്തിൽ മാത്രം ജയിലെന്നും കോടതി ഓർമിപ്പിച്ചു. കേസെടുത്ത് 22 മാസമായിട്ടും അറസ്റ്റ് ചെയ്യണമെന്ന് തോന്നിയില്ലെന്ന് കോടതി ചോദിച്ചു. അറസ്റ്റിൻറെ ആവശ്യകത തൃപ്തികരമല്ലെന്ന്് ജസ്റ്റീസ് ഉജ്ജൽ ഭൂയാൻ വ്യക്തമാക്കി. വിചാരണയ്ക്ക് മുമ്പുള്ള നടപടിക്രമം ശിക്ഷയാകുന്നില്ലെന്ന് കോടതികൾ ഉറപ്പുവരുത്തണമെന്നും അഭിപ്രായപ്പെട്ടു. അറസ്റ്റ് നിയമപരമെന്ന് ജസ്റ്റിസ് സൂര്യകാന്ത് മറുപടി പറഞ്ഞു.
കേസിലെ ജാമ്യാപേക്ഷയിലും സി.ബി.ഐ അറസ്റ്റിനെതിരായ ഹർജിയിലുമാണ് സുപ്രീം കോടതി വിധി പ്രസ്താവിച്ചത്.
സത്യം വിജയിച്ചുവെന്ന് ആം ആദ്മി പാർട്ടി പ്രതികരിച്ചു. നുണയ്ക്കും ഗൂഢാലോചനയ്ക്കും മുകളിൽ ഒരുതവണകൂടി സത്യം വിജയിച്ചുവെന്ന് മനീഷ് സിസോദിയ പറഞ്ഞു.