Friday, November 1, 2024

Top 5 This Week

Related Posts

സമയമായി, കടക്ക് പുറത്ത്… പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിൽ പ്രതികരിച്ച് പി.വി. അൻവർ എം.എൽ.എ

മലപ്പുറം എസ്പിയെ അടക്കം മാറ്റിയ ഉത്തരവ് പുറത്തുവന്നതോടെ സമയമായി, കടക്കുപുറത്ത് എന്നാണ് പി.വി. അൻവർ എംഎൽഎയുടെ ഫേസ്ബുക്ക പോസ്റ്റ്.
് പി.വി.അൻവർ പോലീസിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ രാഷ്ട്രീയത്തിലും ഭരണത്തിലും ഏറെ അലയൊലികൾ സൃഷ്ടിച്ചിരിക്കെയാണ് മലപ്പുറം എസ്പി അടക്കമുളള ഉന്നത പോലീസുകാരെ മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയതിന് പിന്നാലെ ഫേസ്ബുക്കിൽ സമയമായി, കടക്ക് പുറത്ത് എന്ന അടിക്കുറിപ്പോടെ സ്വന്തം ചിത്രം പങ്കുവെച്ചത്. മലപ്പുറം എസ്പി ശശിധരൻ, താനൂർ ഡിവൈഎസ്പി വി.വി ബെന്നി തുടങ്ങി 12 ഐപിഎസ് ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്.

ഇതോടൊപ്പം പോലീസിനെതിരെ പരാതി സ്വീകരിക്കുന്നതിന് താൻ നല്കിയ വാട്‌സആപ്പ് നമ്പർ തല്പരകക്ഷികൾ ഇടപ്പെട്ട് ബ്ലോക്ക് ചെയ്തതായി പി.വി.അൻവർ എംഎൽഎ ആരോപിച്ചു.

ഒരു വാട്ട്‌സ്ആപ്പ് നമ്പർ പബ്ലിഷ് ചെയ്തപ്പോളേക്കും പലരുടെയും ഉറക്കം നഷ്ടപ്പെട്ടു.
പോലീസിലെ പുഴുക്കുത്തുകൾ സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറാൻ വേണ്ടി പ്രസിദ്ധീകരിച്ച വാട്ട്‌സാപ്പ് നമ്പർ ഏതൊക്കെയോ തൽപ്പരകക്ഷികൾ ചേർന്ന് സ്പാം റിപ്പോർട്ട് ചെയ്ത് ബ്ലോക്കാക്കീട്ടുണ്ട്.
ഒരു നമ്പർ പോയാൽ വേറേ ആയിരം നമ്പർ വരും.
അധികാരത്തിന്റെ പിൻബലത്തിലുള്ള മാഫിയാ പ്രവർത്തനങ്ങൾക്കൊപ്പം,
സർക്കാരിനെ ആകെ പൊതുജനങ്ങളുടെ ഇടയിൽ മോശമാക്കാൻ വേണ്ടി ശ്രമിക്കുന്ന ഈ സിസ്റ്റത്തിലുള്ള ചില പുഴുക്കുത്തുകളെ ഒഴിവാക്കാൻ വേണ്ടിയുള്ള ശുദ്ധീകരണമാണു തുടങ്ങിവച്ചിട്ടുള്ളത്.
അത് എത്ര പ്രതിസന്ധി സൃഷ്ടിച്ചാലും മുൻപോട്ട് തന്നെ പോകും.എല്ലാം ക്ലീനാക്കിയിട്ടേ ഈ പരിപാടി നിർത്താൻ പോകുന്നുള്ളൂ. എ്ന്നാണ് പി.വി.അൻവറിന്റെ പ്രതികരണം.
രണ്ടാമത്തെ വിക്കറ്റും തെറിച്ചുവെന്നാണ് കെ.ടി. ജലീൽ കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles