Friday, November 1, 2024

Top 5 This Week

Related Posts

വിവാദത്തിനിടെ ഐപിഎസ് തലപ്പത്ത് മാറ്റം ; എ.ഡി.ജി.പി ഇപ്പോഴും സുരക്ഷിതൻ

തിരുവനന്തപുരം: അഭ്യന്തര വകുപ്പിനെ പിടിച്ചുകുലുക്കുന്ന പി.വി അൻവർ എം.എൽ.എ ആരോപണങ്ങൾക്ക് പിന്നാലെ ഐപിഎസ് തലപ്പത്ത് വൻ അഴിച്ചുപണി. മലപ്പുറം എസ്.പിയടക്കം 12 ഐ.പി.എസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലംമാറ്റമുണ്ടായത്.
ഇടതുപക്ഷ സ്വതന്ത്ര എംഎൽഎ മാരടക്കം പരാതി ഉന്നയിച്ചതോടെയാണ് മലപ്പുറം പൊലീസിലെ അഴിച്ചുപണി. എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ ഇതുവരെ നടപടി എടുത്തിട്ടില്ല. സിപിഐ അടക്കം ഘടക കക്ഷികളും എഡിഡിപിക്കെതിരെ നടപടി ആവശ്യപ്പെടുന്നുണ്ട്്്.

ആരോപണ വിധേയനായ മലപ്പുറം എസ്.പി എസ്. ശശിധരനെ എറണാകുളം വിജിലൻസ് എസ്പിയാക്കിയാണ്് സ്ഥലംമാറ്റിയിരിക്കുന്നത്. പൊലീസ് ആസ്ഥാനത്തെ എഐജി ആർ. വിശ്വനാഥനാണ് മലപ്പുറത്തെ പുതിയ എസ്.പി. ക്രൈംബ്രാഞ്ച് എസ്.പി സ്ഥാനത്ത് കെ.വി സന്തോഷിനെയും നിയമിച്ചു. മലപ്പുറത്തെ എട്ട് ഡിവൈഎസ്പിമാർക്കും സ്ഥലംമാറ്റമുണ്ട്. അതിൽ മുട്ടിൽ മരം മുറിക്കേസ് അന്വേഷിച്ച വി.വി ബെന്നിയും ഉൾപ്പെടും.

സി.എച്ച് നാഗരാജുവിനെ ഗതാഗത കമ്മീഷണറായി നിയമിച്ചു. നിയമനം ലഭിച്ചിട്ടും വ്യക്തിപരമായ കാരണങ്ങളാൽ ചുമതല ഏറ്റെടുക്കാതിരുന്ന എ. അക്ബറിനെ എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജിയായാണ് നിയമിച്ചത്. എസ്. ശ്യാംസുന്ദറിനെ നീക്കി, പുട്ട വിമലാദിത്യയെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും നിയമിച്ചു.

ശ്യാംസുന്ദറിനെ ദക്ഷിണ മേഖലാ ഡിഐജിയായി നിയമിച്ചു. അൻവർ ഉന്നയിച്ച മലപ്പുറം എസ്.പി ക്യാമ്പ് ഓഫിസിലെ മരംമുറി പരാതി അന്വേഷിക്കുന്ന തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിന് എറണാകുളം റേഞ്ചിന്റെ അധിക ചുമതല കൂടി നൽകി. ജെ. ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയായും നിയമിച്ചു.

എ.ഡി.ജി.പി-ആർഎസ്എസ് കൂടിക്കാഴ്ചയും, പൂരം കലക്കലും സർക്കാരിനെ ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തിയിരിക്കെ എൽഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. എഡിജിപി യെ മാറ്റണമെന്ന് സിപിഐ ആവശ്യപ്പെടുമെന്നാണ് അറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles