Tuesday, December 24, 2024

Top 5 This Week

Related Posts

മണിപ്പൂർ കലാപം കെട്ടടങ്ങുന്നില്ല ; ഡ്രോൺ, മിസൈൽ ആക്രമണം ജനം കൂടുതൽ ഭയത്തിൽ

മണിപ്പൂർ കലാപം ശാന്തമാകുന്നതിനുപകരം വീണ്ടും രൂക്ഷമായത് സമാധാന പ്രേമികളെ നിരാശപ്പെടുത്തിയിരിക്കുന്നു. സമാധാനം പുനസ്ഥാപിക്കുന്നതിൽ ഭരണകൂടം പരാജയപ്പെടുകയും, ആക്രമണത്തിന്റെ രീതി മാറുകയും ചെയ്തതോടെ മണിപ്പൂരിനെ എങ്ങനെ വീണ്ടെടുക്കുമെന്ന് ആർക്കും പദ്ധതിയില്ല. ജനങ്ങളിൽ വിശ്വാസം നഷ്ടപ്പെട്ട ബിജെപി സർക്കാർ, ചേരിതിരിഞ്ഞ കൊലയും കൊള്ളയും തീവെപ്പും നടത്തുന്ന മെയ്‌തേയ്, കുക്കി വിഭാഗത്തിലെ അക്രമികൾ- ഇപ്പോൾ ഡ്രോൺ, മിസൈലടക്കമുള്ള സംവിധാനംകൂടി ഉപയോഗിക്കാൻ തുടങ്ങിയതോടെ ജനം ഭയത്തിലാണ്. ഡ്രോൺ ബോബ് ആക്രമണത്തിൽ എട്ട് പേരാണ് മരിച്ചത്. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
അക്രമസംഭവങ്ങളുടെയും പ്രതിഷേധങ്ങളുടെയും പശ്ചാത്തലത്തിൽ മണിപ്പൂരിൽ കർഫ്യൂ ഏർപ്പെടുത്തി. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ് ജില്ലകളിലാണ് അധികൃതർ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയത്. ഇന്റർനെറ്റ്, മൊബൈൽ ഡാറ്റ സേവനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തി. അഞ്ച് ദിവസത്തേക്ക് വിസാറ്റ്, ബ്രോഡ്ബാൻഡ്, വിപിഎൻ സേവനങ്ങൾ എന്നിവയ്ക്കുൾപ്പെടെയാണ് നിരോധനം.

ആദ്യം സംസ്ഥാനം മുഴുവൻ നിരോധനം ഏർപ്പെടുത്തിയെങ്കിലും പിന്നീട് താഴ്വരയിലെ ജില്ലകൾക്ക് മാത്രമാണ് ഇന്റർനെറ്റ് നിരോധനമെന്ന പുതുക്കിയ ഉത്തരവ് പുറപ്പെടുവിച്ചു. കർഫ്യൂ ലംഘിച്ച് വിദ്യാർത്ഥികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രതിഷേധക്കാർ സംസ്ഥാന തലസ്ഥാനത്ത് തെരുവിലിറങ്ങിയത് സുരക്ഷാ സേനക്ക് കടുത്ത വെല്ലുവിളിയായി. പൊലീസും പ്രകടനക്കാരും തമ്മിലുള്ള ഏറ്റുമുട്ടലിന് 40 ഓളം വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായി പിടിഐ റിപ്പോർട്ട് ചെയ്തു. അക്രമം നിയന്ത്രിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ഉന്നത ഉദ്യോഗസ്ഥരുടെയും എംഎൽഎമാരുടെയും രാജി ആവശ്യപ്പെടുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles