by ബൈജു മാത്ര, തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ : താളവും മേളവും, ആനയും അമ്പാരിയും തെയ്യവും തിറയും
കെട്ടുകാഴ്ചകളും ഒരുക്കി ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ അത്തച്ചമയഘോഷയാത്ര. അത്തപ്പതാക കൊടിയേറിയതോടെ തിരുവോണാഘോഷത്തിനു തുടക്കമായി. തൃപ്പൂണിത്തുറ രാജവീഥിയെ ആവേശത്തേരിലേറ്റിയ അത്തച്ചമയഘോഷയാത്ര കാണാൻ വൻ ജനക്കൂട്ടമാണ് എത്തിയത്.
അത്തം നഗറായ ഗവ. ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിച്ച് ഘാഷയാത്ര ബസ് സ്റ്റാൻഡ്, സ്റ്റാച്യു ജംക്ഷൻ, കിഴക്കേക്കോട്ട ജംക്ഷൻ, എസ്എൻ ജംക്ഷൻ, വടക്കേക്കോട്ട, ശ്രീപൂർണത്രയീശ ക്ഷേത്രം, സ്റ്റാച്യു ജംങ്്ഷൻ, കിഴക്കേക്കോട്ട വഴി ചുറ്റി ഗ്രൗണ്ടിലെത്തി സമാപിച്ചു.
ഗവ പിന്നാലെ രാജഭരണകാലത്തിന്റെ ഓർമപ്പെരുമ്പറ കൊട്ടി നകാരവും രാജാവിന്റെ എഴുന്നള്ളത്തിന്റെ പ്രതീകമായി പല്ലക്കും, പിന്നിൽ മാവേലിയും. പുരാണ കഥാസന്ദർഭങ്ങൾ, സാമൂഹിക സംഭവങ്ങൾ ഉൾപ്പെടുന്ന നിശ്ചലദൃശ്യങ്ങളും അണിനിരന്നു. ൃപ്പൂണിത്തുറ നഗരസഭാ കൗൺസിലർമാർ, ആശാവർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവരും ഘോഷയാത്രയിൽ പങ്കാളികളായി. തൃപ്പൂണിത്തുറയിലെ വിവിധ സ്‌കൂളുകളിലെ കുട്ടികളും കോളജ് വിദ്യാർഥികളും വ്യത്യസ്ത കലാപരിപാടികളുമായി ഘോഷയാത്രയിൽ അണിനിരന്നു.
കെ.ഫ്രാൻസിസ് ജോർജ് എംപി അത്തപ്പതാക ഉയർത്തി, വെടിക്കെട്ടിന്റെ അകമ്പടിയിലാണ് ഘോഷയാത്ര ആരംഭിച്ചത്. കരിങ്ങാച്ചിറ കത്തനാർ ഫാ. റിജോ ജോർജ് കൊമരിക്കൽ, നെട്ടൂർ തങ്ങൾ ഷഹീർ കോയ തങ്ങൾ ഹൈദറൂസി, ചെമ്പിലരയൻ വാസുദേവൻ എന്നിവർ ഘോഷയാത്ര ഫ്‌ലാഗ് ഓഫ് ചെയ്തു.
അത്തം ഘോഷയാത്ര സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷനായി. തൃപ്പൂണിത്തുറ നഗരസഭാധ്യക്ഷ രമ സന്തോഷ്, ഉപാധ്യക്ഷൻ കെ.കെ. പ്രദീപ്കുമാർ, അത്താഘോഷ കമ്മിറ്റി ജനറൽ കൺവീനർ കെ.വി.സാജു, നഗരസഭ സെക്രട്ടറി പി.കെ.സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.