Wednesday, December 25, 2024

Top 5 This Week

Related Posts

കോളിളക്കമുണ്ടാക്കുന്ന കത്ത് പി.വി.അൻവർ പുറത്തുവിട്ടു ; പണ്ടോറയുടെ പെട്ടി തുറന്നതുപോലെ

മുഖ്യമന്ത്രിക്കും, സിപിഎം സംസ്ഥാന സെക്രട്ടറിക്കും പി.വി. അൻവർ നല്കിയ കത്ത് മാധ്യങ്ങളിലൂടെ പുറത്തുവിട്ടു. സിപിഎം സെക്രട്ടറിയേറ്റിൽ രേഖാമൂലം പരാതിയില്ലാത്തതിനാൽ പി.ശശിക്കെതിരെ അന്വേഷണമില്ലെന്ന് തീരുമാനവും, അൻവറിന്റെ പരാതി സർക്കാർ തലത്തിൽ മാത്രം പരിശോധിക്കപ്പെടേണ്ടതാണെന്ന് വിശദീകരണവും പുറത്തുവന്നതോടെയാണണ് അൻവറിന്റെ കത്ത് പുറത്തുവന്നിരിക്കുന്നത്.

എട്ട് പേജുള്ള കത്താണ് അൻവർ മുഖ്യമന്ത്രിക്കും, സിപിഎമ്മിനും നല്കിയത്. മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് അറിയിച്ചിട്ടും കാണാൻ രണ്ടു ദിവസം വൈകിയത് ക്ഷമ ചോദിച്ചാണ് കത്ത് ആരംഭിക്കുന്നത്. ഉന്നയിച്ച കാര്യങ്ങളിലേറെയും മലപ്പുറം ജില്ലയുമായി ബന്ധപ്പെട്ടതായതിനാൽ മാറിനിന്നാൽ പ്രശ്‌നത്തെ ബാധിക്കും എന്നതിനാലാണ് മുഖ്യമന്ത്രിയെ കാണാൻ വൈകിയതെന്ന് കത്തിൽ പറയുന്നു

കേരളം കണ്ട ഏറ്റവും വലി. വിദ്വേഷക പ്രചാരകനും രാജ്യദ്രോഹിയുമായ യ്യൂടബർ ഷാജൻ സ്‌കറിയക്കതിരെ ഞാൻ നടതതിയ നിയമ പോരാട്ടത്തിൽ പോലീസിന്റെ നീതി പൂർവമായ പിന്തുണ കിട്ടുന്നില്ലെന്നു കണ്ടപ്പോളാണ് എഡിജിപി എം.ആർ. അജിത്കുമാറിന്റെ നീക്കങ്ങളും കൂട്ടുകെട്ടുകളും കച്ചവട ബന്ധങ്ങളും വ്യക്തിപരമായി അന്വേഷിക്കാൻ തുടങ്ങിയതെന്ന് ആണ് കത്തിൽ ആദ്യം ചൂണ്ടികാണിക്കുന്നത്.

മലപ്പറം എസ്പി കാംപ് ഓഫീസിലെ വിവാദമായ മരംമുറി സോഷ്യൽ ഫോറസ്റ്ററി നി്്ശ്ചയിച്ച വിലയിൽനിന്നു 150 ശതമാനം വിലക്കുറച്ചാണ് വില്പന നടത്തിയത്. പ്രധാന ഭാഗം എഡിജിപിയും എസ്പി യായിരുന്ന സുജിത് ദാസും
ഫർണീച്ചറുകളാക്കി കൊണ്ടുപോയി. മലപ്പുറം എസ്പിക്ക് കൊടുത്ത പരാതിയിൽ മറുപടി ലഭിക്കാതായതോടെ മരക്കുറ്റികൾ അവിടെ ഉണ്ടോയെന്ന് പരിശോധിക്കുന്നതിന് എത്തിയ തന്നെ എസ്പിയുടെ നിർദേശപ്രകാരം തടഞ്ഞു.
ഏറനാട് മണ്ഡലത്തിൽ നവ കേരള സദസ്സുമായി ബന്ധപ്പെട്ട് യുട്യൂബറുമായി ഉണ്ടായ പ്രശ്‌നത്തിൽ ഇടതുപക്ഷ പ്രവർത്തകരെ കള്ളക്കേസിൽ കുടിക്കി. ഇത് സംബന്ധിച്ച് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വസ്തുത ചൂണ്ടികാണിച്ചിട്ടും സംഘാടകരെവരെ കുടുക്കി ജയിലിൽ ഇട്ടു.

മറുനാടൻ ഷാജനെതിരെ പോലീസിന്റെ ഔദ്യോഗിക വയർലെസ് സന്ദേശങ്ങൾ ചോർത്തിയെന്ന പരാതിയിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾമാത്രമാണ് ചേർത്തത്. നിയമ ഉപദേശം ഉണ്ടായിട്ടും ജാമ്യം ലഭിക്കാത്ത് വകുപ്പുകൾ ഒഴിവാക്കി.
തൃശൂർ പൂരത്തിൽ വൈകാരികമായി പ്രതികരിക്കുന്ന സാഹചര്യം പോലീസ് ഉണ്ടാക്കിയതാണ്. എഡിജിപി തൃശൂരിൽ ഉണ്ടായിരുന്ന സമയത്താണ് പോലീസ് അതിക്രമം നടന്നത്.
മാധ്യമ രംഗത്തുളളവരുടൈയും, മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടവരുടെയും ഫോൺകോളുകൾ ചോർത്തുന്നത് അന്വേഷിക്കണം.
സോളാർ കേസിൽ പ്രതികൾ രക്ഷപ്പെട്ടത് എഡിജിപിയുടെ ഇടപെടലാണ് എന്ന് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന്റെ ശബ്ദ സന്ദേശം ചൂണ്ടികാണിച്ച് ഉന്നയിക്കുന്നു.

എഡിജിപി അജിത്കുമാർ, സുജിത്ത് ദാസ് ഐപിഎസ്, മലപ്പുറം ജില്ലയിലെ ഡാൻസാഫ് നേതൃത്വത്തിൽ കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട് സ്വർണക്കടത്ത് ഗൗരവമായി അന്വേഷിക്കണം. എഡിജിപിയുടെ സ്വത്ത് വിവരം, കവടിയാർ കൊട്ടാരത്തിനടുത്ത വീടും സ്ഥലും അദ്ദേഹത്തിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിൽ രാജ്യത്തിനകത്തും പുറത്തും വാങ്ങിയ സ്വത്തുക്കൾ കണ്ടെത്തി സർക്കാരിലേക്ക് നിഷിപ്തമാക്കണം. സുജിത് ദാസ് കള്ളക്കടത്ത് വഴി സമ്പാദിച്ച പണം എവിടെയാണ് നിക്ഷേപിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ട്. താനൂർ കസ്റ്റഡി മരണക്കേസിൽ സുജിത് ദാസിന്റെ പങ്കഎത്രത്തോളം എ്ന്ന് അന്വേഷിക്കണം.
എടവണ്ണ പോലീസ് സ്‌റ്റേഷൻ പരിധിയിൽ റിദാൻ ബാസിൽ വെടിയേറ്റ് മരിച്ച സംഭവം ദൂരൂഹവും, അന്വേഷണം സത്യവസന്ധവുമല്ല.
റിദാന്റെ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പ്രതിയുമായി അവിഹിത ബന്ധം ഉണ്ടെന്ന് സമമതിക്കണമെന്ന് കാണിച്ച് മർദിച്ചുവെന്ന് റിദാന്റെ ഭാര്യ പറയുന്നു.
ഡാൻസാഫിൽപ്പെട്ട അംഗങ്ങളുടെ സ്വർണക്കടത്ത്, മയക്കുമരുന്ന് കടത്തുകാരുമായുളള ബന്ധം വഴി നേടിയ സ്വത്ത് വിവരം സംബന്ധിച്ച് അന്വേഷിച്ച് അന്വേഷിക്കണം. കോഴിക്കോട് പ്രമുഖ വ്യാപാരി മുഹമ്മദ് ആട്ടൂർ (മാമി) യുടെ ദൂരൂഹമായ തിരോദാനം മുഖ്യ ക്രൈംബ്രാഞ്ച് അന്വേഷണം ഉറപ്പുനല്കിയതാണ്. എന്നാൽ പകരം സ്‌പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിനെ നിയോഗിക്കുകയാണ് എഡിജിപി ചെയ്തത്.

ലൈഫ് ഭവന പദ്ധതിയിലെ ഗുണഭോക്താക്കളുടെ വീട് നിർമാണത്തിനു തറയിൽ മണ്ണിടുന്നത്‌ന് പോലീസിന്റെ കടുത്ത നിയന്ത്രണം തടസ്സപ്പെടുന്നു തുടങ്ങി വ്യക്തമായി കാര്യങ്ങൾ ചൂണ്ടികാണിച്ചാണ് പി.വി. അൻവർ കത്ത് നല്കിയത്്.

അൻവർ പരസ്യമായി പ്രതികരിച്ചതിന് സിപിഎം സെക്രട്ടറി വിമർശിച്ചതിൽ തെറ്റില്ലെന്നു പറഞ്ഞ പി.വി. അൻവർ മാധ്യമങ്ങളോട് പറയാതെ മുഖ്യമന്ത്രിക്ക് പരാതി കൊടുത്താൽ ഒരു ചുക്കും നടക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാണ്
വാർത്താസമ്മേളനം നടത്തിയതെന്ന് സ്വകാര്യ ചാനലിനോട് പറഞ്ഞു.

പി.വി.അൻവർ എംഎൽഎ മുഖ്യമന്ത്രിക്ക് നല്കിയ കത്തിന്റെ പൂർണ രൂപം

എം.ഷാഹുൽ ഹമീദ്‌
എം.ഷാഹുൽ ഹമീദ്‌https://www.malanaduvartha.com
മാധ്യമ പ്രവർത്തകനാണ്. സാമൂഹ്യഹ്യ-രാഷ്ട്രീയ വിഷയങ്ങളിൽ വിവിധ ഓൺലൈൻ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതുന്നു. ദീപിക,മംഗളം, ദേശാഭി മാനി പത്രങ്ങളിൽ റിപ്പോർട്ടറായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles