Tuesday, December 24, 2024

Top 5 This Week

Related Posts

പേട്ട മണ്ണാൻകടവ് തോട് പുറമ്പോക്ക് ഭൂമി അളന്നു തിരിക്കുന്നു

മൂവാറ്റുപുഴ: പേ ട്ടയിലെ വെള്ളക്കെട്ടിനു പരിഹാരമായി മണ്ണാൻകടവ് തോടിനു വീതികൂട്ടുന്നതിനു പുറമ്പോക്ക് ഭൂമി അളന്നു തിരിക്കുന്നതിനു നടപടി ആരംഭിച്ചു.

താലൂക്ക് സർവേയറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് നഗരസഭ പതിനാറാം വാർഡിലെ മണ്ണാൻകടവ് തോടും തോടിനോട് ചേർന്നുള്ള റോഡും ഉൾപ്പെടുന്ന പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത്.

വർഷങ്ങളായുള്ള പേട്ട നിവാസികളുടെ ആവശ്യത്തെ തുടർന്നാണ് നടപടി. ആരക്കുഴ റോഡിൽനിന്നും പേട്ട അങ്കണവാടി വരെയുള്ള ഭാഗത്ത് മഴക്കാലങ്ങളിൽ മണ്ണാൻക്കടവ് തോട് കാരകവിഞ്ഞ് സ്ലാബിന് മുകളിലൂടെ വെള്ളം ഒഴുകുന്നതും പ്രദേശത്ത് വെള്ളക്കെട്ട് ഉണ്ടാകുന്നതും പതിവാണ്. ആരക്കുഴ റോഡിലേക്ക് കയറുന്ന ലിങ്ക് റോഡിൻറെ സമീപത്ത്കൂടി ആറ് അടിയോളം വീതിയിൽ ഒഴുകിവരുന്ന തോട് തുടർന്ന് ഒന്നര അടിമാത്രമുള്ള ഓടയിലൂടെ ഒഴുകുന്നതുമൂലമാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്.പ്രശ്‌ന പരിഹാരത്തിനു വാർഡ് കൗൺസിലർ ജാഫർ സാദിഖിൻറെ നേതൃത്വത്തിൽ നടത്തിയ നീക്കമാണ് വിജയിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ പുറമ്പോക്ക് ഒഴിവാക്കി നൽകണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ തഹസിൽദാർക്കും താലൂക്ക് സർവേയർക്കും മാറാടി വില്ലേജ് ഓഫീസർക്കും നഗരസഭ സെക്രട്ടറി നിർദേശം നൽകിയിരുന്നു. തുടർന്ന് ജില്ലാ കളക്ടർ നൽകിയ നിർദേശത്തിൻറെ ഭാഗമായാണ് മൂവാറ്റുപുഴ താലൂക്ക് സർവേയർ അനസ്, നഗരസഭ അസിസ്റ്റൻറ് എൻജിനീയർ ഹരിപ്രിയ, ഓവർസിയർ ബിജി ബാബു എന്നിവർ ചേർന്ന് പുറമ്പോക്ക് ഭൂമി അളന്നുതിരിക്കുന്നതിന് പരിശോധന നടത്തിയത്.

പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവാത്ത വിധത്തിൽ പുറമ്പോക്ക് ഭൂമികൾ ഏറ്റെടുത്ത് ഓടയുടെയും റോഡിൻറെ വീതിയും ഉയരവും കൂട്ടി പ്രശ്‌നപരിഹരിക്കണമെന്നാണ് ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles