Wednesday, December 25, 2024

Top 5 This Week

Related Posts

ആരോപണ വിധേയരെ മാറ്റിനിർത്താതെ അന്വഷണം പ്രഖ്യാപിച്ചത് വിവാദത്തിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള അഡീ ഡി.ജി.പിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെയും ഉയർന്നുവന്നിരിക്കുന്ന ഗുരുതരമായ ആരോപണങ്ങളിൽ നടപടികൾ സ്വീകരിക്കാതെ അന്യോഷണം പ്രഖ്യാപിച്ച സർക്കാർ നടപടി വിവാദങ്ങളിലേക്ക്.

ക്രമസമാധന ചുമതലയുള്ള ഒരു എ.ഡി ജി.പി എം.ആർ അജിത് കുമാർ, മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി എന്നിവർക്കെതിരെ കൊലപാതകം സ്വർണ്ണ കള്ളകടത്ത് തുടങ്ങി ഗുരുതരമായ ആരോപണമുയർന്നിട്ടും തൽസ്ഥാനത്തു നിന്നും മാറ്റി നിർത്താതെ അന്വോഷണം പ്രഖ്യാപിച്ചത് സർക്കാരിനും മുഖ്യമന്ത്രിക്കും വരും ദിവസങ്ങളിൽ കനത്ത തിരിച്ചടിയുണ്ടാക്കിയേക്കും. കൊലപാതകമടക്കം ഗുരുതരമായ ആരോപണങ്ങളുയർന്ന എം.ആർ അജിത് കുമാറിനെ തൽസ്ഥാനത്ത് നിലനിർത്തി കൊണ്ടാണ് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബ് അന്വോഷണം നടത്തുക. പത്തനംതിട്ട എസ്.പി സുജിത് ദാസിനോട് ഡി.ജി.പി ഷെയ്ഖ് ദർവേഷ് സാഹിബിൻ്റെ മുന്നിൽ ഹാജരാവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പത്തനംതിട്ട എസ്.പിയായി വിജി വിനോദിനെ നിയമിച്ചു.

പത്തനംതിട്ട എസ്.പിയായിരുന്ന സുജിത് ദാസിനെതിരെ നടപടിയെടുത്താൽ അത് മറ്റ് രണ്ടു പേർക്കെതിരെ കൂടി നടപടി വേണ്ടി വരുമെന്നതിനാലാണ് സ്ഥലംമാറ്റത്തിൽ ഒതുക്കിയത് എന്ന വിമർശനവും ഉയരുന്നുണ്ട്. രണ്ട് ഉന്നതൻമാരെയും തൽസ്ഥാനത്ത് നിലനിർത്തി നടത്തുന്ന അന്വോഷണം തൽക്കാലം ഉയർന്ന ആരോപണങ്ങൾക്ക് തടയിടാനുള്ള സർക്കാർ തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങളിൽ നടപടി സ്വീകരിക്കാത്ത മുഖ്യമന്ത്രിയുടെ നടപടിക്കെതിരെ സി.പി.എമ്മിൽ തന്നെ മുറുമുറുപ്പുണ്ട്.
പോലീസിലെ ഉന്നതർക്കെതിരെ അധോലോകബന്ധമടക്കം ഉന്നയിക്കപ്പെടുമ്പോൾ സർക്കാർ കണ്ണടക്കുന്നത് വരും ദിവസങ്ങളിൽ സർക്കാരിന് പ്രതിപക്ഷത്തിൻ്റെതടക്കമുള്ള കനത്ത പ്രതിഷേധത്തെ നേരിടേണ്ടിവരും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles