Wednesday, December 25, 2024

Top 5 This Week

Related Posts

ആന്ധ്രപ്രദേശിലും തെലങ്കാനയിലും പേമാരി : 19 മരണം; 140 ട്രെയിനുകൾ റദ്ദാക്കി

കനത്ത മഴയിൽ ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി 19 പേർക്ക് ജീവൻ നഷ്ടമായി. രണ്ട് ദിവസമായി നിർത്താതെ പെയ്യുന്ന മഴയിൽ ദുരിതത്തിലായി രണ്ട് സംസ്ഥാനങ്ങളിലുമായി 17,000ത്തിലധികം ജനങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചു. 140 ഓളം ട്രെയിനുകൾ റദ്ദാക്കിയതായും സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചതായും അധികൃതർ അറിയിച്ചു. 97 ട്രെയിനുകളാണ് വഴി തിരിച്ചു വിട്ടത്. ട്രെയിൻ ഗതാഗതം താറുമാറായത് 6000ത്തിലേറെ യാത്രക്കാരെ വലച്ചുവെന്നും റിപ്പോർട്ടുകളുണ്ട്. ബംഗാൾ ഉൽക്കടലിൽ രൂപം കൊണ്ട ന്യൂന മർദ്ദമാണ് ശകതമായ മഴക്കു കാരണമായത്.

മരിച്ച 19പേരിൽ പത്തുപേരും തെലങ്കാനയിൽ നിന്നും, 9 പേർ ആന്ധ്രയിൽ നിന്നുള്ളവരും ആണ്.വിജയവാഡയിൽ മാത്രം 2.76 ലക്ഷം പേരെയാണ് മഴ ബാധിച്ചത്.
ഹൈദരാബാദ്- വിജയവാഡ ദേശീയ പാത വെള്ളം കയറിയതിനെ തുടർന്നു അടച്ചു. ആന്ധ്രയിൽ വിജയവാഡ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിൽ ആയി. ശ്രീകാകുളം,പാർവതിപുരം,മന്യം, അല്ലുരി സീതരാം രാജു, വിശാഖപട്ടണം ജില്ലകളിൽ പ്രളയം കൂടുതൽ നാശം വരുത്തിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles