Wednesday, December 25, 2024

Top 5 This Week

Related Posts

യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ; ആദ്യ ദിനം നൂറിലധികം പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കി

ദുബൈ: വിസ നിയമലംഘകർക്ക് യു.എ.ഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് അവസരം ആദ്യ ദിനം നൂറിലധികം പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിസ നിയമവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
വിസ നിയമവിധേയമാക്കാൻ ആഗ്രഹിക്കുന്നവരുടെ അപേക്ഷ സ്വീകരിക്കുകയാണ് ആദ്യ ദിനം ചെയ്തത്. നിയമലംഘനം നേരിടുന്ന ഇന്ത്യ, പാകിസ്താൻ, സൗദി അറേബ്യ, ഫിലിപ്പീൻസ്, കാനഡ തുടങ്ങിയ രാജ്യത്തെ നിരവധി പ്രവാസികൾക്ക് ഇളവ് ആശ്വാസമാണ്.

ദുബൈയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) അൽ അവീറിൽ ഒരുക്കിയ സെൻററിൽ ആദ്യ ദിനം നൂറിലേറെ പേർ നടപടിക്രമങ്ങൾ പൂർത്തിയാക്കി വിസ നിയമവിധേയമാക്കി.ഞായറാഴ്ച രാവിലെ മുതൽ സർവിസ് ആരംഭിച്ച ടൈപ്പിങ് സെൻററുകളിലും ഐ.സി.പി കേന്ദ്രങ്ങളിലും അപേക്ഷകരുടെ വൻ തിരക്ക് അനുഭവപ്പെട്ടു.
ഐ.സി.പിയുടെ സ്മാർട്ട് സിസ്റ്റം വഴിയും അപേക്ഷ സമർപ്പിക്കാനുള്ള അവസരമൊരുക്കിയിരുന്നു.

പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്തുകൊണ്ട് അൽ അവീർ സെൻററിൻറെ അരികിലായി ബാനറുകളും കൊടികളും ചില സ്ഥാപിച്ചിരുന്നു. സെപ്റ്റംബർ ഒന്നു മുതൽ ഒക്‌ടോബർ 31 വരെ രണ്ട് മാസത്തേക്കാണ് യു.എ.ഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കാലയളവിൽ എല്ലാതരം വിസ നിയമലംഘകർക്കും ഇളവ് അനുവദിക്കും.എത്ര ഭീമമായ പിഴകളും ഒഴിവാക്കി വിസ പുതുക്കാനും എക്‌സിറ്റ് പെർമിറ്റ് നേടി 14 ദിവസത്തിനകം രാജ്യം വിടാനും അനുമതിയുണ്ട്. പ്രവാസികളെ സഹായിക്കുന്നതിനായി എല്ലാ എമിറേറ്റുകളിലും വൻ സജ്ജീകരണങ്ങൾ അധികൃതർ ഒരുക്കിയിരുന്നു. ഇന്ത്യൻ എംബസി, ദുബൈ ഇന്ത്യൻ കോൺസുലേറ്റ് എന്നിവയും സജീവമായി രംഗത്തുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles