Thursday, December 26, 2024

Top 5 This Week

Related Posts

രാഹുൽ ഗാന്ധിയുടെ ഭാരത് ദോജോ യാത്ര ആരംഭിക്കുന്നു

ഭാരത് ദോജോ യാത്ര ഉടൻ’ പ്രഖ്യാപനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ദോജോ എന്നത് ആയോധന കലകൾക്കായുള്ള പരിശീലനത്തെ സൂചിപ്പിക്കുന്നു.
ആയോധനകലയുടെ വിഡിയോ പങ്കുവച്ച് രാഹുൽ ഗാന്ധി. ‘ഭാരത് ദോജോ യാത്ര ഉടൻ തുടങ്ങുമെന്ന് അറിയിച്ചു. തന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലാണ് ”ഭാരത് ദോജോ യാത്ര” ഉടൻ വരുമെന്ന് പ്രഖ്യാപിച്ചത്.
ഭാരത് ജോഡോ ന്യായ് യാത്രയ്ക്കിടെ, ആയിരക്കണക്കിന് കിലോമീറ്ററുകൾ താണ്ടി ഞങ്ങൾ യാത്ര ചെയ്യുമ്പോൾ, ഞങ്ങളുടെ ക്യാമ്പ് സൈറ്റിൽ എല്ലാ വൈകുന്നേരവും ജിയു-ജിറ്റ്‌സു പരിശീലിക്കുന്ന ഒരു ദിനചര്യ ഉണ്ടായിരുന്നു. രാഹുൽ ഓർമിച്ചു.

ആരോഗ്യം നിലനിർത്താനുള്ള ലളിതമായ മാർഗം എന്ന നിലയിൽ ആരംഭിച്ചത് ഞങ്ങൾ താമസിച്ചിരുന്ന പട്ടണങ്ങളിലെ സഹയാത്രികരെയും യുവ ആയോധനകല വിദ്യാർത്ഥികളെയും ഒരുമിച്ച് കൊണ്ടുവരുന്ന പ്രവർത്തനമായി അതിവേഗം പരിണമിച്ചു ‘ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
”മെഡിറ്റേഷൻ, ജിയു-ജിറ്റ്സു, ഐക്കിഡോ, സംഘർഷ പരിഹാര വിദ്യകൾ എന്നിവയുടെ സമന്വയമായ ‘ജെന്റിൽ ആർട്ടിന്റെ’ സൗന്ദര്യം ഈ യുവ മനസ്സുകളെ പരിചയപ്പെടുത്തുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അക്രമത്തെ പരിവർത്തനം ചെയ്യുന്നതിന്റെ മൂല്യം അവരിൽ വളർത്താനാണ് ഞങ്ങൾ ലക്ഷ്യമിട്ടത്. സൗമ്യതയിലേക്ക്, കൂടുതൽ അനുകമ്പയുള്ളതും സുരക്ഷിതവുമായ ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഉപകരണങ്ങൾ അവർക്ക് നൽകി,” അദ്ദേഹം പറഞ്ഞു. സംഘ്പരിവാറിന്റെ രാഷ്ട്രീയ അടിത്തറ തകർക്കുന്ന ഒട്ടേറെ പദ്ധതികളാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വിഭാവനം ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles