Friday, November 1, 2024

Top 5 This Week

Related Posts

ഓപ്പറേഷൻ വാഹിനി. തോടുകളുടെ ശുചീകരണം പല്ലാരിമംഗലത്ത് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു

കോതമംഗലം : കാലവർഷം എത്തുംമുൻപെ തോടുകളിലെ സ്വഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തുന്ന എക്കൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ, ചപ്പുചവറുകൾ എന്നിവ നീക്കംചെയ്ത് നീരൊഴുക്ക് സുഗമമാക്കുന്നതിനായി തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ സന്നദ്ധ സംഘടനകളുടേയും, കുടുംബശ്രി പ്രവർത്തകരുടേയും, ബഹുജനങ്ങളുടേയും പങ്കാളിത്തം ഉറപ്പുവരുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഓപ്പറേഷൻ വാഹിനി എന്ന പരിപാടി പല്ലാരിമംഗലം പഞ്ചായത്തിൽ ആരംഭിച്ചു.

ആറാം വാർഡിൽ പരീക്കണ്ണി പരുത്തിമാലി തോട്ടിൽ വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ സഫിയ സലിം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറന്മാരായ കെ എം അബ്ദുൾ കരീം, സീനത്ത് മൈതീൻ, അബൂബക്കർ മാങ്കുളം, കെ എം മൈതീൻ, എ എ രമണൻ, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ എന്നിവർ പ്രസംഗിച്ചു. തൊഴിലുറപ്പ് ഓവർസിയർ ലിജുനു അഷറഫ്, മേറ്റുമാരായ ആനീസ് തോമസ്, സജിനി സതീഷ്, സി ഡി എസ് മെമ്പർ ശ്രീജ അനിൽകുമാർ, എ ഡി എസ് പ്രസിഡൻ്റ് രമണി കൃഷ്ണൻകുട്ടി, പൈമറ്റം ഫ്രണ്ട്സ് ക്ലബ്ബ് പ്രസിഡൻ്റ് ഉണ്ണിക്കൃഷ്ണൻ താമരശ്ശേരി, റിയൽ ഹീറോസ് ക്ലബ്ബ് പ്രസിഡൻ്റ് പി എ റഷീദ്, ടി ബി റഫീഖ്, വി എസ് നൗഫൽ, ഷെമീർ ചെറിയാനി, പി എം ബഷീർ, അനീഷ് മുഹമ്മദ്, ഷെമി കെ നാസർ തുടങ്ങിയവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles