Thursday, December 26, 2024

Top 5 This Week

Related Posts

പരാതി പരിഹാരത്തിനു മാതൃകയായി മഹാ പഞ്ചായത്ത്

മാത്യു കുഴൽ നാടൻ എം എൽ എയുടെ നേതൃത്വൽ സംംഘടിപ്പിച്ച മഹാപഞ്ചായത്ത് നാടിന് മാതൃകയായി.
ആയിരത്തിലധികം പരാതികളിൽ മുന്നൂറോളം പരാതികൾക്ക് തീർപ്പാക്കി. റവന്യൂ, ആരോഗ്യം, പൊതുവിതരണ വകുപ്പുകളുമായി ബന്ധപ്പെട്ട് നൂറുകണക്കിനു പരാതികളാണ് പരിഹാരത്തിനായി മഹാ പഞ്ചായത്ത് എന്ന പേരിൽ നടത്തിയ പരാതി പരിഹാര അദാലത്തിലേക്ക് എത്തിയത്. ലൈഫ് പദ്ധതി, ദുരിതാശ്വാസ ഫണ്ടുകൾ, പിഎംഎം മിഷന്റെ വീടുകൾ, ഭൂമി തരം തിരിവുകൾ, അംഗ പരിമിതരുടെ പ്രശ്‌നങ്ങൾ, പട്ടയം എന്നിങ്ങനെ സർക്കാർ ഓഫീസുകൾ കയറി വലഞ്ഞവരുടെ നിരവധിപേരുടെ പരാതികൾക്കാണ് പരിഹാരമായത്.

ശേഷിക്കുന്ന പരാതികളിൽ പരിശോധനകൾ പൂർത്തിയാക്കി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി മാത്യൂകുഴൽനാടൻ എംഎൽഎ പറഞ്ഞു. തുടർ നടപടികൾക്കായി മോണിട്ടറിംഗ് സംവിധാനം എം എൽ എ ഓഫിസിൽ ഒരുക്കിയിട്ടുണ്ട്. പഞ്ചായത്തുകൾ തോറും എല്ലാ മാസവും എംഎൽഎയുടെ നേതൃത്വത്തിൽ തുടർ പഞ്ചായത്തുകളും നടക്കും. നിർമല ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ്അദാലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പ്രൊ: : :ജോസ് അഗസ്റ്റിൻ, പി എ എം ബഷീർ, മുനിസിപ്പൽ ചെയർമാൻ പി പി എൽദോസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, ഇദ്യോഗസ്ഥമേധാവികൾ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles