Wednesday, January 1, 2025

Top 5 This Week

Related Posts

ഹൗസിംഗ് സഹകരണ സംഘത്തിന്റെ സുവർണ്ണ ജൂബിലി  ആഘോഷം തുടങ്ങി

മൂവാറ്റുപുഴ :മൂവാറ്റുപുഴ ഹൗസിംഗ് സഹകരണ സംഘത്തിന്റെ സുവർണ്ണ ജൂബിലി  ആഘോഷം തുടങ്ങി. പ്രസിഡന്റ്  യു ആർ ബാബു  സഹകരണ പതാക ഉയർത്തി.വൈസ് പ്രസിഡന്റ് കെ ജി സത്യൻ അധ്യക്ഷനായി. സെക്രട്ടറി പ്രസന്നകുമാരി സംസാരിച്ചു.സ്വാഗത സംഘം ഭാരവാഹികൾ ഭരണസമിതി അംഗങ്ങൾ ജീവനക്കാർ എന്നിവർ
പങ്കെടുത്തു .ഒരു വർഷം നീളുന്ന ആഘോഷങ്ങളാണ് സംഘടിപ്പിച്ചിട്ടുള്ളത്.1972 മാർച്ച് 20ന് രജിസ്റ്റർ ചെയ്ത് 1972 ഏപ്രിൽ ആറിന് പ്രവർത്തനം തുടങ്ങിയ സംഘം ഇന്ന് മൂവാറ്റുപുഴയുടെ സഹകരണ മേഖലയിൽ മുൻനിരയിലുള്ള സ്ഥാപനമാണ്.ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 
“സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ ” , “ഭവന നിർമ്മാണത്തിൽ സഹകരണ മേഖലയുടെ പങ്ക് “എന്നീ വിഷയങ്ങളിൽ സെമിനാറുകൾ നടത്തും.
സംഘത്തിന്റെ പ്രവർത്തന പരിധിയിലുള്ള ഒരു  നിരാലംബ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകൽ. മുൻ ഭരണസമിതി അംഗങ്ങളെയും ജീവനക്കാരെയും ആദരിക്കൽ. ഉയർന്ന നിരക്കിലുള്ള നിക്ഷേപ  സമാഹരണ പദ്ധതി,
സംഘത്തിന്റെ 50 വർഷത്തെ ചരിത്രമുൾക്കൊള്ളുന്ന സുവനീർ പ്രകാശനം തുടങ്ങിയവയാണ് മറ്റ് പരിപാടികൾ.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles