Home LOCAL NEWS WAYANAD ഭൂചലനം ആളുകളെ മാറ്റുന്നു: ആശങ്ക വേണ്ടെന്ന് കലക്ടർ

ഭൂചലനം ആളുകളെ മാറ്റുന്നു: ആശങ്ക വേണ്ടെന്ന് കലക്ടർ

റോഷ്നി ഫ്രാൻസീസ്

കൽപ്പറ്റ: ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭൂമിക്കടിയിൽ നിന്നും സ്ഫോടന ശബ്ദങ്ങളും ഭൂചലനവും അനുഭവപ്പെട്ടതിനാൽ ജനങ്ങളെ പാർപ്പിക്കാൻ തുടങ്ങിയതായി ജില്ലാ കലക്ടർ ഡി.ആർ മേഘ ശ്രീ അറിയിച്ചു. അമ്പലവയൽ അമ്പുകുത്തി എടക്കൽ നെൻമേനി,മാളികപ്പടി വൈത്തിരി താലൂക്കിലെ അചൂരാനം, നേട്ടുകുന്ന് വെങ്ങപ്പള്ളി, കാര്യപ്പടി മൈലിപ്പടി തുടങ്ങിയ ഭാഗങ്ങളിൽ നിന്നും ആളുകളെ മാറ്റി കൊണ്ടിരിക്കുകയാണ്. ഭൂചലനം അനുഭപ്പെട്ട സ്കൂളുകളിലെ വിദ്യാർത്ഥികളെ വീടുകളിലേക്ക് പറഞ്ഞയച്ചു. വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൻ്റെ ആഘാതത്തിലിരിക്കെയാണ് ഭൂചലന സാധ്യതയുള്ള ശബ്ദം ഭൂമിക്കടിയിൽ നിന്നും കേട്ടത്. ഒപ്പം ചെറിയ തോതിലുള്ള പ്രകമ്പനമുണ്ടായതായും ജനങ്ങൾ പറയുന്നു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here