Home LOCAL NEWS ആരക്കുഴ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി വിജയിച്ചു

ആരക്കുഴ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി വിജയിച്ചു

0
124

മൂവാറ്റുപുഴ : ആരക്കുഴ സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ സഹകരണ മുന്നണി പാനലിനു ജയം. എല്ലാ സീറ്റിലും സഹകരണ മുന്നണി വിജയിച്ചു.

ജനറൽ വിഭാഗത്തിൽ നിന്നും ജോസ് ഇമ്മാനുവൽ ഓണാട്ട്, ജോർജ്ജ് ചേറ്റൂർ, അനൂപ് ശങ്കർ മുണ്ടൻമലയിൽ, പി.കെ. ബാലകൃഷ്ണൻ പുന്നക്കുഴിയിൽ, ബെന്നി വർഗ്ഗീസ് പുളിക്കായത്ത്, വനിതാ സംവരണത്തിൽ നിന്ന് അഡ്വ. ചിന്നമ്മ ഷൈൻ മഞ്ചുമലേക്കുടിയിൽ, റാണി ജെയ്സൺ ചിറ്റേത്ത്, എസ്.സി./എസ്.റ്റി. വിഭാഗത്തിൽ മിഥുൻ രാമകൃഷ്ണൻ പാലയ്ക്കാത്തടത്തിൽ, 40 വയസ്സിൽ താഴെയുള്ള പൊതു വിഭാഗത്തിൽ ജിനിൽ മാത്യൂ കച്ചിറയിൽ, 40 വയസ്സിൽ താഴെയുള്ള വനിതാവിഭാഗത്തിൽ ഹരിശ്രീ ശ്രീക്കുട്ടൻ കൂറ്റിനാൽ, നിക്ഷേപ സംവണത്തിൽനിന്ന് റോയി വള്ളമറ്റം എന്നിവരാണ് വിജയിച്ചത്.

കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മുന്നണിയും അഡ്വ. ഷൈസൻ മാങ്ങഴയുടെ നേതൃത്വത്തിലുള്ള മുന്നണിയുമാണ് പരാജയപ്പെട്ടത്്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here