Tuesday, December 24, 2024

Top 5 This Week

Related Posts

വയനാടിന് കൈത്താങ്ങ് ; ശോഭ ഗ്രൂപ്പ്, 50 വീടുകൾ നിർമിച്ചു നല്കും


കൊച്ചി l മഹാദുരത്തിന് ഇരയായ വയനാടിന് സമൂഹത്തിന്റെ നാനാതുറയിൽനിന്ന് സഹായപ്രവാഹം. ശോഭ ഗ്രൂപ്പ് വയനാട്ടിൽ 10 കോടി രൂപ ചെലവഴിച്ച് 50 പേർക്ക് വീട് നിർമിച്ചു നൽകും. ശോഭ ഗ്രൂപ്പ് ചെയർമാനും സ്ഥാപകനുമായ പി.എൻ.സി.മേനോൻ മുഖ്യമന്ത്രി പിണറായി വിജയന് ഇത് സംബന്ധിച്ച് ഉറപ്പുനല്കി.

ദുരന്തബാധിതർക്ക് ദീർഘകാല പിന്തുണ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് വീട് നിർമിച്ചുനൽകുന്നത്. ഭവന നിർമാണവും ധനസഹായവും ശ്രീകുടുംബ എജ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെ മേൽനോട്ടത്തിലാകും നടക്കുകയെന്നും പി.എൻ.സി.മേനോൻ അറിയിച്ചു. പാലക്കാട് ജില്ലയിലെ നിരാലംബരായ ആയിരം പേർക്ക് വീട് നിർമിച്ചു നൽകുന്നതിന് പുറമേയാണ് വയനാട്ടിൽ 50 പേർക്ക് വീട് നിർമിച്ച് നൽകാനുള്ള ശോഭ ഗ്രൂപ്പിന്റെ തീരുമാനം. നിലിവിൽ ഏറ്റവും കൂടുതൽ വീട് നിർമാണം വാഗ്ദാനം ചെയ്തിരിക്കുന്നത്

രാഹുല്‍ ഗാന്ധിയും, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമാണ്. ഇരുവരും നൂറുവീടകള്‍ വീതം നിര്‍മിച്ചു നല്കുമെന്ന് അറിയിച്ചിട്ടുണ്ട്.

.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles