കൽപ്പറ്റ: രാജ്യം കണ്ട സമാനതകളില്ലാത്ത ദുരന്തഭൂമിയായി മാറുകയാണ് മുണ്ടക്കൈ – ചൂരൽമലഭാഗങ്ങൾ ദുരന്തത്തിൻ്റെ വ്യാപ്തി കൂടുയാണ്. 43 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി കഴിഞ്ഞു. ചാലിയാറിലൂടെ ഒഴുകി മനുഷ്യാവയവങ്ങളും മൃതദേഹങ്ങളും മലപ്പുറം ജില്ലയിലെ പോത്തുകല്ല് ഭാഗങ്ങളിൽ അടിഞ്ഞുകൂടുകയാണ്.
ചെളിയിൽ പൂണ്ട് പോയി ജീവനുവേണ്ടി കേഴുന്ന മനുഷ്യരുടെ അവസ്ഥ കരളലീക്കുന്നതാണ്. ചാലിയാറിലെ പുഴയിലേക്ക് കൈകാലുകളും ആന്തരിക അവയവങ്ങളുമടക്കം ഒലിച്ചിറങ്ങുന്നതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. മരങ്ങളും പാറക്കെട്ടുകളും കുത്തിയൊലിച്ച് അതിൽ കുരുങ്ങി പോയത് നൂറുകണക്കിനാളുകളാണ്. പലഭാഗങ്ങളും കാണാനില്ല. പല ഭാഗങ്ങളിലും ആളുകൾ ഒറ്റപ്പെട്ടു കിടക്കുകയാണ്. മഴ ശക്തമായതും രക്ഷാപ്രവർത്തനത്തിന് തടസ്സമാവുകയാണ്.
മുണ്ടക്കൈ പൂർണ്ണമായും ഒറ്റപ്പെട്ടുപോയിരിക്കുന്നു. മുതദേഹങ്ങൾ കണ്ടെത്താൻ പരിശീലനം ലഭിച്ച ഡോഗ് സ്ക്വാഡിനെയും സ്ഥലത്തേക്ക് എത്തിക്കുന്നുണ്ട്. ചൂരൽമല പുഴയുടെ ഇരുകരകളിലും ഒട്ടെറെ വീടുകളുണ്ടായിരുന്നു. ഈ വീടുകളൊക്കെ ഒലിച്ചു പോയിട്ടുണ്ട്. നാനൂറിലേറെ വീടുകൾ കാണാനില്ല