ഉസ്മാൻ അഞ്ചുകുന്ന്
കൽപ്പറ്റ:ദുരന്തത്തിൽ ചൂരൽമല – മുണ്ടക്കൈ ഭാഗങ്ങളിലെ റിസോർട്ടുകളിൽ താമസിച്ചിരുന്ന വിദേശികളടക്കം ഒഡീഷാ സ്വദേശികളായ ഡോക്ടർമാരെയും കാണാനില്ല. ഈ ഭാഗങ്ങളിൽ എത്ര റിസോർട്ട് ഉണ്ടെന്നതിന് കണക്കുകളില്ല മൺസൂൺ ആഘോഷമാക്കാൻ എത്തിയവരാണ് ദുരന്തത്തിൽപ്പെട്ടത്.
ഒരു പ്രദേശം തന്നെ കാണാനില്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. ഒട്ടെറെ പേർ മണ്ണിനടിയിൽപ്പെട്ടു കിടക്കുകയാണെന്നാണ് വിവരം. ഒരു വിവരങ്ങളും വ്യക്തമായി ലഭ്യമാകുന്നില്ല. ദുരന്ത ഭാഗങ്ങളിലേക്കോ രക്ഷാപ്രവർത്തകർക്ക് എത്താനായിട്ടില്ല. നാനൂറോളം കുടുംബങ്ങൾ ദുരന്തത്തിൽ കുരുങ്ങിയിട്ടുണ്ട്.
മരണ സംഖ്യ കൂടുന്നതായാണ് നിലവിൽ ലഭ്യമാകുന്ന വിവരം. ഒറ്റപ്പെട്ട് ഗുരുതരമായി പരിക്കേറ്റ് ദുരന്തത്തിൽ വിറങ്ങലിച്ചു നിൽക്കുന്നവർ ഏറെയാണ്. ഇവർക്ക് പ്രാഥമിക ചികിത്സ പോലും ലഭ്യമാക്കാൻ സാധിച്ചിട്ടില്ല മുന്നിടത്താണ് വൻ ഉരുൾപൊട്ടലുകൾ ഉണ്ടായിട്ടുള്ളത്. പാറകളും മരങ്ങളും വന്ന് ഒലിച്ചു വന്ന് വീടുകൾ ഒലിച്ചു പോയതിലൂടെ പരിക്കേറ്റ് ഗുരുതരമായി പരിക്കേറ്റവരാണ് ദുരന്തത്തിൽ ചികിത്സ കിട്ടാതെ കഷ്ടതകളനുഭവിക്കുകയാണ്. ചാലിയാറിൽ മൃതദേഹങ്ങൾ കുത്തിയൊലിച്ച് വരുന്നത് കൂടുതൽ ആശങ്കയുണ്ടാക്കുകയാണ്