Thursday, December 26, 2024

Top 5 This Week

Related Posts

സ്ഥിതി ഭയാനകം; വയനാട് ഉരുള്‍പൊട്ടല്‍ മരണ സംഖ്യ ഉയരുന്നു

ഉസ്മാന്‍ അഞ്ചുകുന്ന്‌

കല്‍പ്പറ്റ: വയനാട് ചൂരല്‍മല -മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ കൂടുന്നു. മലപ്പുറം പോത്തുകല്ലു ഭാഗങ്ങളിലേക്ക് ഒലിച്ചുപോയ പത്തോളം മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തി കരയിലേക്ക് മാറ്റി.
പോത്തുകല്ലില്‍ കണ്ടെത്തിയത് ഏറെയും കുട്ടികളുടെ മുതദേഹങ്ങളാണെന്ന് പറയുന്നു. ദുരന്തത്തിന്റെ വ്യാപ്തിഭയാനകമാണ്. നിരവധി വീടുകള്‍ അപ്രത്യക്ഷമായി. നിരവധി പേരെ കാണാനില്ല. മരണ സംഖ്യ കൂടുന്നത് ആശങ്കയിലാക്കുകയാണ്.
അപകടം നടന്ന സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് പൂര്‍ണ്ണമായും എത്തിപ്പെടനായിട്ടില്ല. മുണ്ടക്കൈയില്‍ ആളുകള്‍ കുടുങ്ങികിടക്കുകയാണ്. ഈ ഭാഗത്തേക്ക് റോഡോ പാലങ്ങളോ ഇല്ല. എല്ലാം ഒലിച്ചു പോയി. 2019 ലെ പുത്തുമല ദുരന്തത്തേക്കാള്‍ ഭയാനകമാണ് ചൂരല്‍മലയിലേതെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles