Thursday, December 26, 2024

Top 5 This Week

Related Posts

കാവഡ് യാത്ര :കടയുടമകൾ പേര് പ്രദർശിപ്പിക്കണമെന്ന സർക്കാർ ഉത്തരവ് സുപ്രിം കോടതി സ്‌റ്റേ ചെയ്തു

കാവഡ് യാത്രയുമായി ബന്ധപ്പെട്ട് വംശഹത്യ സ്വഭാവമുള്ള ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. മുസഫർനഗറിലും മറ്റും കടയുടമകൾ കടക്ക് മുന്നിൽ ജീവനക്കാരുടെ പേര് ഉൾപ്പെടെ പ്രദർശിപ്പിക്കണമെന്ന ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് സർക്കാറുകളുടെ ഉത്തരവാണ് തല്കാലികമായി സ്റ്റേ ചെയ്തത്. കട ഉടമകളുടെയും ജീവനക്കാരുടെയും പേരുകൾ പ്രദർശിപ്പിക്കാൻ നിർബന്ധിക്കരുതെന്നും കോടതി പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര, അക്കാദമിഷ്യൻ അപൂർവാനന്ദ് ഝാ, മാധ്യമ പ്രവർത്തകൻ ആകാർ പട്ടേൽ, എൻജിഒ അസോസിയേഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് സിവിൽ റൈറ്റ്സ് എന്നിവർ നൽകിയ ഹർജിയിലാണ്


കടകൾക്ക് മുന്നിൽ ഉടമകളുടെയും തൊഴിലാളികളുടെയും പേരോ ജാതിയോ ?പ്രദർശിപ്പിക്കേണ്ടതില്ലെന്ന് ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ്.വി.എൻ ഭാട്ടി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

ഹര്‍ജി പരിഗണിക്കവെ എസ്.വി.എന്‍ ഭാട്ടി കേരളത്തിലെ അനുഭവവും വിവരിച്ചു കേരളത്തില്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍സ്ഥിരമായി ഒരു മുസ്‌ലിമിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലായിരുന്നു പോകാറുണ്ടായിരുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2023 ജൂണിലാണ് ജസ്റ്റിസ് സരസ വെങ്കട്ടനാരായണ ഭാട്ടി എന്ന എസ്.വി ഭാട്ടി കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി അധികാരമേറ്റത്. അതിനുമുന്‍പ് 2019ല്‍ ഹൈക്കോടതിയില്‍ ജഡ്ജിയായിരുന്നു.

‘നഗരത്തിന്റെ പേരു പറയുന്നില്ല. ഒരു ഹിന്ദുവിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലും ഒരു മുസ്‌ലിമിന്‍റെ ഉടമസ്ഥതയിലുള്ള ഹോട്ടലുമുണ്ടായിരുന്നു അവിടെ. മുസ്‌ലിം ഉടമസ്ഥതയിലുള്ള ഹോട്ടലിലായിരുന്നു വെജ് ഭക്ഷണത്തിനായി ഞാന്‍ പോകാറുണ്ടായിരുന്നത്. ഭക്ഷണത്തിന്റെ നിലവാരത്തിന്‍റെയും സുരക്ഷയുടെയും കാര്യം പറയുകയാണെങ്കില്‍ എല്ലാം പരസ്യമായി പ്രദര്‍ശിപ്പിച്ചിരുന്നു അവിടെ.

ദുബൈയില്‍നിന്നു മടങ്ങിയെത്തിയയാളാണ് ഉടമ. സുരക്ഷയുടെയും വൃത്തിയുടെയും ശുചിത്വത്തിന്റെയും കാര്യത്തില്‍ അന്താരാഷ്ട്ര നിലവാരമായിരുന്നു അവര്‍ പുലര്‍ത്തിയിരുന്നത്. അതുകൊണ്ടുതന്നെ ആ ഹോട്ടലിലായിരുന്നു ഞാന്‍ പോകാറുണ്ടായിരുന്നത്.’ മഹൂവയ്ക്കു വേണ്ടി ഹാജരായ അഭിഭാഷകന്ർ മനു അഭിഷേക് സിങ് വിയുടെ വാദത്തിനിടയാണ് ജഡ്ജി കേരളത്തിലെ തന്ർറ ഹോട്ടൽ അനുഭവം വിവരിച്ചത്.

ഇരു സർക്കാറുകൾക്കും സുപ്രിംകോടതി നോട്ടീസ് അയക്കുകയും ചെയ്തു.ഉത്തരവ് മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നത് പ്രത്യാഘാതമാണെന്ന് കോടതി വിലയിരുത്തി. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കാവഡ് യാത്ര കടന്നുപോകുന്ന വഴികളിലുള്ള എല്ലാ ഭക്ഷണശാലകളിലും ഉടമകളുടെയും ജീവനക്കാരുടെയും പേരുകളടങ്ങിയ ബോർഡുകൾ പ്രദർശിപ്പിക്കണമെന്ന് ഉത്തരവിട്ടത്.

പിന്നാലെ ഉജ്ജയിൻ മുനിസിപ്പൽ സമിതിയും കടയുടമകളോട് അവരുടെ പേരുകളും മൊബൈൽ നമ്പറുകളും അവരുടെ സ്ഥാപനങ്ങൾക്ക് പുറത്ത് പ്രദർശിപ്പിക്കാൻ ഉജ്ജയിൻ മുനിസിപ്പൽ കോർപ്പറേഷൻ നിർദ്ദേശിച്ചു.ആദ്യതവണ നിയമം ലംഘിച്ചാൽ 2000 രൂപ പിഴയും ഉത്തരവ് ലംഘിച്ചാൽ 5,000 രൂപയും പിഴ അടയ്‌ക്കേണ്ടിവരുമെന്ന് ഉജ്ജയിൻ മേയർ മുകേഷ് തത്വാൾ അറിയിച്ചു.

യോഗി ആദിത്യനാഥിന്റെ ഉത്തരവിനെതിരെ വലിയ വിമർശനമാണ് ഉയർന്നത്. വിഷയത്തിൽ കോടതികൾ സ്വമേധയാ കേസെടുക്കണമെന്ന് യു.പി മുൻ മുഖ്യമന്ത്രിയും എസ്.പി നേതാവുമായ അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു.

ഭരണകൂടത്തിന്റെ പിന്തുണയോടെ വംശഹത്യ നടപ്പാക്കാനുള്ള നീക്കമാണിതെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ പറഞ്ഞു. ഹിറ്റ്‌ലർ ജർമനിയിൽ ജൂതവ്യാപാരികളെ ബഹിഷ്‌കരിച്ചതിനെയാണ് യോഗി ഭരണകൂടത്തിന്റെ ഉത്തരവ് അനുസ്മരിപ്പിക്കുന്നതെന്നായിരുന്നു എ.ഐ.എം.ഐ.എം തലവൻ അസദുദ്ദീൻ ഉവൈസി പ്രതികരിച്ചത്.

സംഭവം കേന്ദ്ര സർക്കാർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിലും പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പിനു കാരണമായി.

വിവാദം നിർദേശം സ്റ്റേ ചെയ്തതിനെ സുപ്രിംകോടതിക്ക് മഹുവ മൊയ്ത്ര നന്ദി പറഞ്ഞു. ഇത് ഭരണഘടനയുടെയും രാജ്യത്തെ ഓരോ ജനതയുടെയും ചരിത്ര വിജയമാണ്. ബി.ജെ.പിയുടെ നുണകൾ വിലപ്പോവില്ല. ഇതൊരു ക്രമസമാധാന പ്രശ്‌നമല്ല. ഇതൊരെ വൃത്തികെട്ടി വിഭജന, മതപരമായ വിവേചന പ്രശ്‌നമായിരുന്നു. തങ്ങൾ അത് പിടികൂടി പരാജയപ്പെടുത്തിയെന്നും മഹുവ വ്യക്തമാക്കി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles