Friday, November 1, 2024

Top 5 This Week

Related Posts

തെൽ അവീവിൽ, ഹൂതി ആക്രമണം ഇസ്രയേലിനെ ഞെട്ടിച്ചു


തെൽ അവീവിവ് നഗരത്തിൽ ഹൂതികളുടെ ഡ്രോൺ ആക്രമണം ഇസ്രയേലി ഭരണകൂടത്തെയും സൈന്യത്തെയും ഞെട്ടിച്ചു. സുരക്ഷിതരെന്നു കരുതി ജീവിച്ച ജനത്തെ സംഭവം ചകിതരാക്കി.
വെള്ളിയാഴ്ച പുലർച്ചെയാണ് ഹൂതികളുടെ ഡ്രോൺ ഇസ്രയേലിന്റെ എല്ലാ ആകാശക്കണ്ണുകളെയും വെട്ടിച്ച നഗരത്തിലെ പ്രധാന സ്ഥാനത്ത് വൻ സ്‌ഫോടനം സൃഷ്ടിച്ചത്. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേല്ക്കുകയും ചെയ്തതായി ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ എംബസിയുടെ നൂറുവാര അതീവ സുരക്ഷാ മേഖലയിലാണ് സ്‌ഫോടന

പുരാതന ഫലസ്തീൻ നഗരമായ യഫ എന്ന പേരിട്ട പുതിയ ഡ്രോൺ ഉപയോഗിച്ചാണ് തെൽഅവീവിനെ ആക്രമിച്ചതെന്ന് ഹൂതികളുടെ സൈനിക വക്താവ് യഹ്‌യ സാരീ വ്യക്തമാക്കി. ശത്രുവിന്റെ റഡാറടക്കമുള്ള പ്രതിരോധ സംവിധാനങ്ങളെ ഭേദിക്കാൻ തങ്ങളുടെ പുതിയ ഡ്രോണിന് കഴിവുണ്ടെന്ന് യഹ്‌യ സാരീ പറയുന്നു. ഇത്തരത്തിലുള്ള ആയുധങ്ങളുടെ വൻശേഖരം കൈവശം ഉണ്ടെന്നും യഹ്‌യ സാരീ അവകാശപ്പെട്ടു.


ഇസ്രയേലിന്റെ തലസ്ഥാനമായിരുന്ന തെൽഅവീവ് സൈനിക പ്രതിരോധ കേന്ദ്രവും, വ്യവസായ വാണിജ്യ കേന്ദ്രവുമാണ്.
ചെങ്കടലിൽ ഇസ്രായേൽ ബന്ധമുള്ള കപ്പലുകളെ തുടർച്ചയായി ആക്രമിക്കുന്ന ഹൂതികൾ ഇസ്രയേലിനെ ലക്ഷ്യമാക്കി പലതവണ റോക്കറ്റാക്രമണം നടത്തിയിരുന്നു. ആക്രമണം എയ്‌ലാത്ത് തുറമുഖ നഗരത്തിനു ഭീഷണി ഉയർത്തിയെങ്കിലും ഇസ്രയേൽ വ്യേമ പ്രതിരോധം മറികടക്കുന്നതിൽ വിജയിച്ചിരുന്നില്ല.
സ്വന്തം ശകതിക്കുപുറമേ അമേരിക്കയുടെയും മറ്റു പാശ്ചാത്യ ശക്തികളുടെയും ആധുനിക – സാങ്കേതിക സഹായത്തിൽ സുരക്ഷിതത്വം ഉറപ്പിച്ചിരുന്ന ഇസ്രയേലിനെയാണ് മാളത്തിൽ കയറി ഹൂതികൾ വെല്ലുവിളിച്ചിരിക്കുന്നത്.

ഡ്രോൺ ആക്രമണത്തിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഇസ്രായേൽ നേതൃത്വത്തിനെതിരെ ഉയരുന്നത്. രാജ്യത്തിന്റെ സുരക്ഷ സംരക്ഷിക്കുന്നതിൽ ഭരണകൂടവും സൈന്യവും പരാജയപ്പെട്ടതായി ജനത്തെ ഉദ്ധരിച്ച്് ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വടക്കൻ മേഖലയിൽ ഹിസ്ബുള്ളയുടെ ആക്രമണത്തിൽ ഒരു ലക്ഷത്തോളം പേർ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കെ പുതിയ ആക്രമണം തങ്ങളെ ഭയപ്പെടുത്തുന്നതായി ജനം പറയുന്നു.
ഡ്രോണിനെ തിരിച്ചറിയാനോ, പ്രതിരോധിക്കാനോ, സാധിക്കാത്തതിൽ സൈനിക നേതൃത്വവും പ്രതിക്കൂട്ടിലാണ്. കരയിലും കടലിലുമുള്ള റഡാറുകളുടെ കണ്ണുവെട്ടിച്ച്്്
എങ്ങനെയാണ് തെൽഅവീവിൽ ഡ്രോൺ എത്തിയതെന്നാണ് ഇസ്രേേയലികൾതന്നെ ചോദിക്കുന്നത്. ഇസ്രയേലി മാധ്യമങ്ങളും ഭരണകൂടത്തെ മുൾമുനയിൽ നിർത്തുന്നു.
ഇതുവരെ കണ്ടിട്ടില്ലാത്തെ സ്‌ഫോടനമാണ് തെൽ അവീവ് സാക്ഷ്യംവഹിച്ചതെന്ന്

ഇസ്രായേലി ചാനൽ 12 റിപ്പോർട്ട് ചെയ്തു. ഇസ്രായേലിന്റെ സുരക്ഷാ സന്നാഹത്തിലെ വിള്ളലാണ് ഇതിലൂടെ വെളിവായതെന്നും ചാനൽ വ്യക്തമാക്കി.
ഹമാസിൽ നിന്നു ബന്ദികളെ മോചിപ്പിക്കുന്നതിനു ഇസ്രയേലിൽ അനുദിനം പ്രതിഷേധം ശകതിപ്പെട്ടിരിക്കെ അതിർത്തി കടന്നുള്ള ഹൂതി- ഹിസ്ബുള്ള ആക്രമണവും ഇസ്രയേലിനു കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles