Thursday, December 26, 2024

Top 5 This Week

Related Posts

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് വെടിയേറ്റു

അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനു വെടിയേറ്റു. പെൻസിൽവാനിയ ബട്ലറിൽ തിരഞ്ഞെടുപ്പ് യോഗത്തെ അഭിസംബോധന ചെയ്യവെയാണ് വധശ്രമം ഉണ്ടായത്. വലതുചെവിയുടെ മുകൾഭാഗത്താണ് പരിക്കേറ്റത്. വെടിവച്ചായാളെ സീക്രട്ട് സർവീസ് സേന വെടിവെച്ചുകൊന്നു. പെൻസിൽവാനിയ സ്വദേശിയായ 20 കാരനൊണ് വെടിവച്ചതെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ) തിരിച്ചറിഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്യുന്നു. വേദിയിലുണ്ടായിരുന്ന ഒരാളും വെടിയേറ്റ് മരിച്ചു. രണ്ടു പേർക്കു പരിക്കേറ്റു. ഉടൻ ആ ശുപത്രിയിലെത്തിച്ച ട്രംപ് പ്രാഥമിക ചികിത്സക്കുശേഷം ആശുപത്രി വിട്ടതായാണ് വിവരം.

വെടിയൊച്ച കേട്ടതും, ട്രംപ് വലതു കൈകൊണ്ട് ചെവിയിൽ പിടിക്കുന്നതാണ് കാണുന്നത്. തുടർന്ന് സ്്‌റ്റേജിൽ മുട്ടുകുത്തി വീണു. സീക്രട്ട് സർവീസ് ഏജന്റുമാർ പെട്ടെന്നുതന്നെ ട്രംമ്പിനെ സംരക്ഷണ വലയത്തിൽ പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
വലത് ചെവിയുടെ മുകൾ ഭാഗത്ത് വെടിയുണ്ട തുളച്ചുകയറിയെന്ന് പിന്നീട് ട്രംപ് സാമൂഹിക മാധ്യമത്തിൽ പ്രതികരിച്ചു. നമ്മുടെ രാജ്യത്ത് ഇത്തരമൊരു സംഭവം അരങ്ങേറുന്നത് അവിശ്വസനീയമാണെന്നും ട്രംപ് പ്രതികരിച്ചു.
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയായ ട്രംപിനു വെടിയേറ്റത്് അമേരിക്കൻ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കുന്നതാണ്. അമേരിക്കയിൽ ഇത്തരത്തിലുള്ള അക്രമങ്ങൾക്ക് സ്ഥാനമില്ല. രാഷ്്ട്രം ഒന്നാകെ അപലിപിക്കുന്നുവെന്നാണ് പ്രസിഡന്റ് ജോ ബൈഡൻ പ്രസ്താവിച്ചത്.

അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിൽ നാല് പ്രസഡന്റുമാരും ഒരു പ്രസിഡന്റ് സ്ഥാനാർഥിയും വെടിയേറ്റ് മരിച്ചിട്ടുണ്ട്.

1865-ൽ എബ്രഹാം ലിങ്കൺ,1881-ൽ ജെയിംസ് ഗാർഫീൽഡ്.1901-ൽ വില്യം മക്കിൻലി, 1965-ൽ ജോൺ എഫ് കെന്നഡി
1968 ൽ പ്രസിഡന്റ് സ്ഥാനാർത്ഥി റോബർട്ട് എഫ് കെന്നഡി വെടിയേറ്റാണ് മരിച്ചത്.

പ്രസിഡന്റായിരിക്കെ അഞ്ച് പേർക്കെതിരെ വധശ്രമം ഉണ്ടായി.1933-ൽ ഫ്രാങ്ക്‌ലിൻ ഡി റൂസ്വെൽറ്റ്, 1950 ൽ ഹാരി എസ് ട്രൂമാൻ 1975-ൽ ജെറാൾഡ് ഫോർഡ്, 1981-ൽ റൊണാൾഡ് റീഗൻ.
2005 ൽ ജോർജ്ജ് ഡബ്ല്യു ബുഷ്, 1912-ൽ അന്നത്തെ സ്ഥാനാർത്ഥി തിയോഡോർ റൂസ്വെൽറ്റ്.
1972-ൽ ജോർജ്ജ് വാലസ് എന്നിവർക്കെതിരെയും വധ ശ്രമം ഉണ്ടായി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles