ഉത്തർപ്രദേശിലെ ഹാഥ്റസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട്്് 120 പേർ മരിച്ചു. മരിച്ചവരിലേറെയും സ്ത്രീകളാണ്. കു്ട്ടികളും അപകടത്തിൽപ്പെട്ടു. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. ഹാഥ്റസ് ജില്ലയിലെ സിക്കന്ദ്ര റാവു പ്രദേശത്തുള്ള രതി ഭാൻപൂർ ഗ്രാമത്തിലാണ് രാജ്യത്തെ നടുക്കിയ വൻദുരന്തം സംഭവിച്ചിരിക്കുന്നത്.
‘മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗിലാണ് അപകടമുണ്ടായത്. ചടങ്ങിന് അനുമതി ഉണ്ടായിരുന്നുവെന്നാണ് അലിഗഢ് റേഞ്ച് ഐജി ശലഭ് മാത്തൂർ പറയുന്നത്. എന്നാൽ സുരക്ഷാ വീഴ്ചയുണ്ടായതായാണ് പ്രാഥമിക വിവരം.
അറുപതോളം പേരുടെ മൃതദേഹങ്ങൾ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും പരിക്കേറ്റവരെ ഇപ്പോഴും കൊണ്ടുവരികയാണെന്നും ജില്ലാ കളക്ടർ അഭിഷേക് കുമാർ പറഞ്ഞു. മരിച്ചവരുടെയും പരിക്കേറ്റവരെയും എത്തിക്കുന്ന പ്രാദശിക കമ്മ്യൂണിറ്റി സെന്ററിൽ ഹൃദയഭേദകമായ കാഴ്ചയാണ്.
പരിപാടി അവസാനിച്ചതോടെ പുറത്തേക്കുപോകുന്നതിനു തിരക്ക് കൂട്ടിയതാണ് അപകടകാരണമെന്ന് പറയുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് ഉത്തർപ്രദേശ് സർക്കാർ സമിതിയെ നിയോഗിച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട്് ല്ക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും കേന്ദ്ര സർക്കാർ അനുവദിച്ചു.
സംഭവം ഹൃദയഭേദകമാണെന്ന് പ്രസിഡന്റ് ദ്രൗപതി മുർമു പറഞ്ഞു.
‘ഉത്തർപ്രദേശിലെ ഹാഥ്‌റസ് ് ജില്ലയിലുണ്ടായ അപകടത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ഭക്തർ മരിച്ച വാർത്ത ഹൃദയഭേദകമാണ്. കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവരോട് ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.’ അവർ കുറിച്ചു.
പ്രധാന മന്ത്രി നരേന്ദ മോദി അപകടത്തിൽ അനുശോചിച്ചു. രക്ഷാ പ്രവർത്തനത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.
‘അങ്ങേയറ്റം വേദനാജനകമായ’ സംഭവമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു, ‘മരിക്കപ്പെട്ട എല്ലാ കുടുംബങ്ങളോടും ഞാൻ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാധ്യമായ എല്ലാ ചികിത്സയും നൽകാൻ സർക്കാരിനോട് അഭ്യർഥിച്ചു. .
”എന്റെ ഹൃദയം അവരുടെ കുടുംബാംഗങ്ങളോടൊപ്പം ചേരുന്നു.’ മരിച്ചവരുടെ ബന്ധുക്കളോട് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു.