ന്യൂ ഡെൽഹി: ലോക്‌സഭ സ്പീക്കറായി ഓംബിർള തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. ശബ്ദ വോട്ടെടുപ്പോടെയാണ് സ്പീക്കറെ തിരഞ്ഞെടുത്തത്. ഓം ബിർളയ്ക്ക് ് 297 എംപിമാരുടെ പിന്തുണയും എതിരായി മത്സരിച്ച കോൺഗ്രസിലെ സുരേഷ് ഗോപിക്ക് ് 232 എം.പി. മാരുടെയും പിന്തുണയാണ് ലഭിച്ചത്.
സ്പീക്കറെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി . പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജുവും ചേർന്ന്് സ്പീക്കറുടെ ഇരിപ്പടത്തിലേക്ക് ആനയിച്ചു.
”നിങ്ങൾ രണ്ടാം തവണയും ഈ കസേരയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിൽ ് അഭിമാനിക്കുന്നതായി ”
ഓം ബിർലയുടെ പ്രവർത്തി പരിചയം സർക്കാരിനെ അടുത്ത അഞ്ച് വർഷം മുന്നോട്ട് നയിക്കാൻ സഹായിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്പീക്കറെ അഭിനന്ദിച്ചുകൊണ്ട്് രാഹുൽ ഗാന്ധിയുടെ പരാമർശം ശ്രദ്ധിക്കപ്പെട്ടു. പ്രതിപക്ഷത്തെ സംസാരിക്കാൻ അനുവദിക്കണം, കാരണം അവരും ജനങ്ങളുടെ ശബ്ദത്തെ പ്രതിനിധീകരിക്കുന്നു. രാഹുൽ ഗാന്ധി പറഞ്ഞു.
‘നിങ്ങൾ ഞങ്ങളെ സംസാരിക്കാൻ അനുവദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. സഭ എത്ര കാര്യക്ഷമമായി നടക്കുന്നു എന്നതല്ല ചോദ്യം. ഇന്ത്യയുടെ ശബ്ദം എത്രത്തോളം കേൾക്കാൻ അനുവദിക്കുന്നു എന്നതാണ് ചോദ്യം. രാഹുൽ ഗാന്ധി ചൂണ്ടികാണിച്ചു.
എല്ലാ അംഗങ്ങളും രാജ്യത്തിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്ന് സഭയെ അഭിസംബോധന ചെയ്തുകൊണ്ട് ബിർള പറഞ്ഞു. സഭയുടെ അന്തസ്സ് ഉറപ്പാക്കാൻ അംഗങ്ങളോട് അഭ്യർത്ഥിച്ച അദ്ദേഹം, സൻസദിലെ (ഹൗസ്) പ്രതിഷേധവും സദകിലെ (തെരുവിലെ) പ്രതിഷേധവും തമ്മിൽ വ്യത്യാസം ഉണ്ടായിരിക്കണമെന്ന് പറഞ്ഞു. അതിനുശേഷം, ‘അടിയന്തരാവസ്ഥയുടെ ഇരുണ്ട ദിനങ്ങളുടെ’ 50-ാം വാർഷികം പ്രമാണിച്ച് രണ്ട് മിനിറ്റ് നിശബ്ദത പാലിക്കാൻ അദ്ദേഹം അംഗങ്ങളോട് ആവശ്യപ്പെട്ടു. ഇത് പ്രതിപക്ഷ ബഞ്ചുകളിൽ നിന്ന് ബഹളത്തിനും സഭ നിർത്തിവയ്ക്കുന്നതിനും ഇടയാക്കി.
കഴിഞ്ഞ സഭയിൽ എം.പി.മാരുടെ സസ്‌പെൻഷനും മറ്റും ചൂണ്ടികാണിക്കാനും പ്രതിപക്ഷം അവസരം ഉപയോഗിച്ചു.