Friday, November 1, 2024

Top 5 This Week

Related Posts

അയോധ്യയിലെ രാമക്ഷേത്രം ചോരുന്നു ; മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്സിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

അയോധ്യയിലെ രാമക്ഷേത്രം ആദ്യ മഴയിൽ തന്നെ ചോർന്നൊലിക്കുകയാണെന്ന് മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. ക്ഷേത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്റെ മേൽക്കൂര ചോർന്നൊലിക്കുന്നത്.

‘മഴ ശക്തമായാൽ ക്ഷേത്രത്തിൽ പ്രാർഥന നടത്തുന്നതു പ്രയാസമാകും. ക്ഷേത്രത്തിൽ നിരവധി എൻജിനീയർമാരുണ്ട്. എന്നിട്ടും ഇപ്പോഴും മേൽക്കൂരയിൽനിന്ന് വെള്ളം ഒഴുകുകയാണ്. ഇങ്ങനെ സംഭവിക്കുമെന്ന് ആരും ചിന്തിച്ചിട്ടുണ്ടാവില്ല’
ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തുകയും എന്താണ് പ്രശ്‌നമെന്ന് കണ്ടെത്തുകയും വേണം. ഇത് വളരെ പ്രധാനപ്പെട്ടതാണ്. ക്ഷേത്രത്തിൽനിന്ന് വെള്ളം ഒഴികിപ്പോകാൻ വഴിയില്ല. മഴ ശക്തിപ്രാപിച്ചാൽ ഭക്തർക്ക് ക്ഷേത്രത്തിനകത്ത് പ്രാർഥന നിർവഹിക്കാൻ ബുദ്ധിമുട്ടാണെന്നും ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

പ്രധാന മന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്ര ചെയർമാനായ കമ്മിറ്റിയാണ് ക്ഷേത്ര നിർമാണ ചുമതല വഹിച്ചത്. രാജ്യത്തെ എൻജിനീയറിങ് വൈഭവത്തിന്റെ കൂട്ടായ യജ്ഞം എന്ന് വിശേഷിപ്പക്കപ്പെട്ട നിർമിതിയാണ് ഇത്.

ഒന്നാം നിലയിൽനിന്ന് മഴവെള്ളം ചോരുന്നുണ്ടെന്ന് രാമക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേശ് മിശ്രയും സമ്മതിച്ചു. ഗുരുമണ്ഡപം തുറന്ന നിലയിലായതിനാൽ ഇത് പ്രതീക്ഷിച്ചതാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒന്നാം നിലയിൽനിന്നാണ് മഴവെള്ളം ചോരുന്നത്. ഗുരു മണ്ഡപം തുറന്ന നിലയിലായതിനാൽ ഇത് പ്രതീക്ഷിച്ചതാണ്. ശ്രീകോവിലിന്റെ രണ്ടാം നിലയുടെ നിർമാണം പൂർത്തിയാകുന്നതോടെ ഇത് നിൽക്കും. ശ്രീകോവിലിൽനിന്ന് വെള്ളം പോകാൻ ഇടമില്ലെന്നതും ശരിയാണ്.
എല്ലാ മണ്ഡപങ്ങളും വെള്ളം ഒഴുകിപ്പോകുന്ന രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ശ്രീകോവിലിൽനിന്ന് വെള്ളം പോകാൻ ഇടമില്ല. ഇവിടെനിന്ന് വെള്ളം സ്വയം വലിച്ചെടുക്കണം. ക്ഷേത്രത്തിന്റെ ഡിസൈനിലോ നിർമാണത്തിലോ യാതൊരു പ്രശ്‌നവുമില്ല. തുറന്നിട്ട മണ്ഡപങ്ങളിൽനിന്ന് വെള്ളം വീണേക്കാം. പക്ഷെ, നഗർ വാസ്തുവിദ്യാ മാനദണ്ഡങ്ങൾ പ്രകാരം ഇവ തുറന്നിടാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും നൃപേന്ദ്ര മിശ്ര കൂട്ടിച്ചേത്തു.

ക്ഷേത്ര നിർമാണം പൂർത്തിയാകും മുമ്പ 2024 ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം ചെയ്തത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പെ ധൃതിപിടിച്ച് ഉദ്ഘാടനം നടത്തുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു.
ആറുമാസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത അയോധ്യ ധാം റെയിൽവേ സ്റ്റേഷന്റെ മതിലും കഴിഞ്ഞദിവസം മഴയിൽ തകർന്നുവീണിട്ടുണ്ട്. 20 മീറ്റർ നീളത്തിലാണ് മതിൽ പൊളിഞ്ഞുവീണത്. രാമക്ഷേത്ര പ്രാണപ്രതിഷ്ഠയുടെ ഭാഗമായി 240 കോടിയോളം രൂപ ചെലവിട്ടാണ് റെയിൽവേ സ്റ്റേഷൻ പുതുക്കി പണിതത്.
രാജ്യത്തെ ഏറ്റവും ചെലവേറിയ നിർമിതിയാണ് രാമക്ഷേത്രം. 3500 കോടിയിലേറെ രൂപയാണ് സംഭാവനായി നിർമാണത്തിനായി സമാഹരിച്ചത്. വിമാനത്താവളം, റെയിൽ വേ സ്‌റ്റേഷൻ നവീകരണം എന്നിങ്ങനെ അയോധ്യ നഗരത്തിന്റെ വികസനത്തനായി സർക്കാർ ഖജനാവിൽനിന്നും കോടികൾ മുടക്കുന്നുണ്ട്്്.
1800 ലേറെ കോടി രൂപ ചെലവിൽ നിർമിച്ച ക്ഷേത്രത്തിന്റെ ചോർച്ച മുഖ്യ പുരോഹിതന്റെ വെളിപ്പെടുത്തലിലൂടെ രാജ്യത്ത് വലിയ ചർച്ചയാവുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles