Wednesday, December 25, 2024

Top 5 This Week

Related Posts

വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനു മമത ബാനർജി എത്തും?

വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയും പ്രചാരണത്തിനെത്തുമെന്ന് സൂചന. ഇന്ത്യ സഖ്യത്തിൽ ഉറച്ചുനില്ക്കുമെന്നും മമത വ്യക്തമാക്കിയതായി തൃണമൂൽ കോൺഗ്രസ് വക്താക്കളെ ഉദ്ധരിച്ച്് എൻ.ഡി. ടിവി റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച മുതിർന്ന കോൺഗ്രസ് നേതാവ് പി.ചിദംബരം കൊൽക്കത്തയിൽ വെച്ച് മമതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജൂൺ 24ന് പാർലമെന്റ് സമ്മേളനം ചേരാനിരിക്കെയാണ് മമതയുമായി ചിദംബരത്തിന്റെ കൂടിക്കാഴ്ച. നീറ്റ് പരീക്ഷ ക്രമക്കേട്, നെറ്റ് പരീക്ഷ റദ്ദാക്കൽ, പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ് തുടങ്ങിയ സംഭവങ്ങൾ പാർലമെന്റിൽ ചർച്ചയാകുമെന്നിരിക്കെ ഇന്ത്യ സഖ്യത്തിന്റെ യോജിച്ച നീക്കം ബിജെപിക്കെതിരെ ശ്കതമായ പ്രതിരോധം തീർക്കുന്നതാവും.

ഈ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണിപ്പോൾ വയനാട്ടിൽ പ്രിയങ്കയ്ക്ക് വേണ്ടി മമത പ്രചാരണത്തിനെത്തുമെന്ന സൂചന ഉയരുന്നത്.

ഇൻഡ്യാ മുന്നണിയുടെ ഭാഗമെങ്കിലും ബംഗാളിൽ തൃണമൂൽ കോൺഗ്രസ് ഒറ്റക്കാണ് മത്സരിച്ചത്. കോൺഗ്രസ്- സി.പി.എം കക്ഷികൾ എതിരായി മത്സരിച്ചതോടെ ത്രികോണ മത്സരമാണ് അരങ്ങേറിയത്. ഇതിനിടെ കോൺഗ്രസ് അധ്യക്ഷൻ അധീർ രഞ്ജൻ ചൗധരിയുടെ പ്രസ്താവനകൾ ഭിന്നത രൂക്ഷമാക്കുകയും ചെയ്തു. അധീർ രഞ്ജൻ ബഹറംപൂരിൽ നിന്ന് പരാജയപ്പെടുകയും ഇപ്പോൾ അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ചെയ്തതോടെ മമതയുമായി ബന്ധം ബംഗാളിലും ശകതിപ്പെടുമെന്ന് കരുതുന്നു. പ്രിയങ്ക ഗാന്ധിയുടെ പ്രചാരണത്തിനു മമത എത്തിയാൽ അത് ദേശീയ രാഷ്ട്രീയത്തിലും ചർച്ചയാവും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles