Wednesday, December 25, 2024

Top 5 This Week

Related Posts

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ജയിൽ മോചിതനാകുന്നു

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട തീഹാർ ജയിലൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡൽഹി റോസ് അവന്യു കോടതി ജഡ്ജ് ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ജാമ്യത്തുകയായി ഒരു ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് കോടതി വ്യക്തമാക്കി.അപ്പിൽ സമർപ്പിക്കുന്നതിന് ജാമ്യ ഉത്തരവ് 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന് ഇ.ഡി. കോടതിയോട് ആവശ്യപ്പെട്ടുവെങ്കിലും കോടതി അംഗീകരിച്ചില്ല.

കെജ്രിവാളിനെതിരേ ഇ.ഡിയുടെ പക്കൽ തെളിവുകളില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
‘കുറ്റം ഏറ്റുപറഞ്ഞവരുടെ മൊഴികളാണ്. അവർ ഇവിടെ വിശുദ്ധരല്ല. കളങ്കിതർ മാത്രമല്ല, അറസ്റ്റിലായ ചിലർക്ക് ജാമ്യവും മാപ്പ് നൽകുമെന്ന വാഗ്ദാനവും നൽകിയതായി തോന്നുന്നു. .അറസ്റ്റ് ചെയ്യപ്പെടാത്ത മറ്റൊരു വിഭാഗമുണ്ട്,’
കെജ്രിവാളിനെതിരേയുള്ള എല്ലാ കേസും, ചില മൊഴിയുടെ അടിസ്ഥാനത്തിൽ മാത്രമാണെന്നും അഭിഭാഷകൻ വാദിച്ചു. ജാമ്യ ഉത്തരവ് ലഭിച്ച്് വെള്ളിയാഴ്ചയോടെ കെജ്രിവാൾ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്നാണ് വിവരം.

കഴിഞ്ഞ മാർച്ച് 21-നാണ് കെജ്രിവാളിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. റിമാൻഡിലായിരിക്കെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി അദ്ദേഹത്തിന് മെയ് 10 ന് സുപ്രിം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജൂൺ രണ്ടിന് വീണ്ടും ജയിലിലേക്ക് മടങ്ങി. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന് സ്ഥിര ജാമ്യം അനുവദിച്ചിരിക്കുന്നത്. എഎപി ക്ക്ും കെജ്രിവാളിനു വലിയ ആശ്വാസം നൽകുന്ന വിധിയാണ് കീഴ്‌കോടതിയിൽനിന്ന് ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles