Home ELECTION 2024 ഇടതുപക്ഷം എങ്ങനെ തോറ്റു ; സിപിഎം പറയുന്ന കാരണങ്ങൾ അറിയാം

ഇടതുപക്ഷം എങ്ങനെ തോറ്റു ; സിപിഎം പറയുന്ന കാരണങ്ങൾ അറിയാം

0
149

എസ്.എൻ.ഡി.പിയിലെ ഒരു വിഭാഗം ബിജെപിക്കുവേണ്ടി പ്രവർത്തിച്ചു. ഹിന്ദുത്വ അജണ്ടയ്ക്കെതിരെ നിലകൊണ്ടിരുന്ന ക്രൈസ്തവരിലെ ഒരു വ
ിഭാഗം ഇത്തവണ ബിജെപിക്ക് അനുകൂലമായി. ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ഉൾപ്പടെയുള്ളവരുമായി ലീഗ്-കോൺഗ്രസ് ഐക്യം വർഗീയ ധ്രുവീകരണ ഉണ്ടാകുന്ന തരത്തിൽ കൂട്ടുക്കെട്ടുണ്ടാക്കി. ദേശീയ തലത്തിൽ സർക്കാരുണ്ടാക്കേണ്ടത് കോൺഗ്രസ് ആണെന്ന ജനങ്ങളുടെ ചിന്തയും പ്രതികൂലമായി എന്നിങ്ങനെ പല കാരണങ്ങളാണ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോല്വിക്കുകാരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സിപിഎം സംസ്ഥാന കമ്മിറ്റിയോഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘തിരഞ്ഞെടുപ്പിൽ തോൽക്കാനിടയായ കാരണങ്ങളെല്ലാം ഞങ്ങൾ ആദ്യമേ മനസ്സിലാക്കിയിട്ടും ജയിക്കാൻ സാധിക്കും എന്നായിരുന്നു ഞങ്ങളുടെ ധാരണ. അതിന്റെ അർത്ഥം ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതിൽ ഞങ്ങൾക്ക് വേണ്ടത്ര സാധിച്ചില്ല. സൂക്ഷമമായ പരിശോധനയിൽ അതാണ് കണ്ടെത്തിയത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മനസ്സ് മനസ്സിലാക്കി പ്രവർത്തനം കാര്യക്ഷമതയോടെ നടത്താൻ കഴിയണം’, ഗോവിന്ദൻ പറഞ്ഞു.

കേരളത്തിൽ ഇടതുമുന്നണിക്ക് പ്രതീക്ഷിച്ച വിജയം നേടാനായിട്ടില്ല. നല്ല പരാജയമുണ്ടായി. ഒരു സീറ്റ് ബിജെപിക്ക് നേടാനായി എന്നതാണ് അപകടരമായ കാര്യം. ദേശീയരാഷ്ട്രീയം എല്ലാ കാലത്തും ചർച്ചചെയ്യുന്നവരാണ് കേരളീയ ജനത. സ്വാഭാവികമായും ദേശീയതലത്തിൽ ഒരു സർക്കാരിന് നേതൃത്വം കൊടുക്കേണ്ടത് കോൺഗ്രസ് ആണെന്നുള്ളതുകൊണ്ട് ഞങ്ങളുടെ തിരഞ്ഞെടുപ്പ് വിജയത്തെ പ്രതികൂലമായി ബാധിച്ചു. തിരഞ്ഞെടുപ്പ് പരാജയത്തിൻറെ പ്രധാന കാരണം ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിന്റെ പരിമതിയാണ്. കഴിഞ്ഞ പ്രാവശ്യവും അതുതന്നെയാണ് സംഭവിച്ചത്.

ജമാ അത്തെ ഇസ്ലാമി, പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ ഉൾപ്പടെയുള്ളവരുമായി ലീഗ്-കോൺഗ്രസ് ഐക്യം വർഗീയ ധ്രുവീകരണ ഉണ്ടാകുന്ന തരത്തിൽ കൂട്ടുക്കെട്ടുണ്ടാക്കി ഇടതുപക്ഷത്തിനെതിരെ പ്രവർത്തിച്ചു. അത് മതനിരപേക്ഷ ഉള്ളടക്കമുള്ള കേരളത്തെ സംബന്ധിച്ച് ദൂരവ്യാപകമായ അപകടമുണ്ടാക്കുന്ന ഒന്നാണ്. മതനിരപേക്ഷ ശക്തികൾക്ക് ഇതിനെ എതിർക്കാനാകണമെന്നും ഗോവിന്ദൻ പറഞ്ഞു.

‘വ്യത്യസ്ത ജാതി വിഭാഗങ്ങളും സ്വത്വരാഷ്ട്രീയ പ്രസ്ഥാനങ്ങളും വർഗീയ ശക്തികൾക്ക് കീഴ്പ്പെടുന്ന സ്ഥിതിയുണ്ടായി. തുഷാർ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസിന്റെ രൂപീകരണത്തോടുകൂടി ബിജെപി അജണ്ടയുടെ ഭാഗമായി എസ്എൻഡിപിയിലേക്ക് കടന്നുകയറി. എസ്എൻഡിപിയിൽ വർഗീയ വത്കരണത്തിലേക്ക് നീങ്ങുന്ന ഒരു വിഭാഗം ബിജെപിക്കായി സജീവമായി ഇടപെട്ടിട്ടുണ്ട്. ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തിൽ ആർഎസ്എസ് ഇടപെടൽമൂലം ഇടതുമുന്നണിക്ക് കിട്ടേണ്ട ഒരുവിഭാഗം വോട്ടുകൾ നഷ്ടമായിട്ടുണ്ടെന്ന് കണ്ടെത്തി’,
ഹിന്ദുത്വ അജണ്ടയ്ക്കെതിരെ നിലകൊണ്ടിരുന്ന ക്രൈസ്തവരിലെ ഒരു വിഭാഗം ഇത്തവണ ബിജെപിക്ക് അനുകൂലമായി നിലകൊണ്ടു എന്നതും പ്രധാനപ്പെട്ടതാണ്. വർഗീയ ധ്രുവീകരണത്തിന് ജാതീയ വിഭാഗങ്ങളെ മാത്രമല്ല മത വിഭാഗങ്ങളെയും ഉപയോഗിച്ചിട്ടുണ്ട്. ചില ബിഷപ്പുമാർ ബിജെപി പരിപാടികളിൽ പങ്കെടുത്തുവെന്നും ഗോവിന്ദൻ ചൂണ്ടിക്കാട്ടി.
പിണറായിയെ ഒറ്റപ്പെടുത്താൻ യുഡിഎഫും മാധ്യമങ്ങളും ബോധപൂർവ്വമായ ശ്രമംനടത്തിയത് വോട്ടറന്മാരെ സ്വാധീനിച്ചിട്ടുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപിക്ക് സീറ്റ് നേടാനായത് അത്യന്തം അപകരമാണ്. തൃശൂർ നിയോജകമണ്ഡലത്തിൽ കോൺഗ്രസിന്റെ ക്രൈസ്തവ വോട്ട് ചോർന്നതാണ് പ്രധാനമായും ബിജെപിയുടെ വിജയത്തിനു കാരണമായത്. കേരളത്തിലെ രാജയത്തിന് ഇടായായ കാര്യങ്ങൾ വിലയിരുത്തി ജാഗ്രതയോടെ ഗൗരപൂർവ്വം ജനങ്ങളെ സമീപിക്കാനാണ് പാർട്ടിയുടെ തീരുമാനം. ജനങ്ങളിലുണ്ടായ തെറ്റിദ്ധാരണകൾ തിരുത്തി മുന്നോട്ട് പോകുമെന്നും എം.വി. ഗോവിന്ദൻ വിശദീകരിച്ചു.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here