Wednesday, December 25, 2024

Top 5 This Week

Related Posts

നീറ്റ് പരീക്ഷാ ക്രമക്കേട് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്

നീറ്റ് പരീക്ഷ ക്രമക്കേടിൽ കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. വെള്ളിയാവ്ച രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം. എല്ലാ സംNTAസ്ഥാന കോൺഗ്രസ് കമ്മിറ്റികളോട് പ്രതിഷേധം സംഘടിപ്പിക്കാൻ എഐസിസി നിർദേശം നൽകി. ഇത് സംബന്ധിച്ച് കോൺഗ്രസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ നേതൃത്വങ്ങൾക്ക് കത്ത് നൽകി.

ബുധനാഴ്ച കേന്ദ്രവിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എഎപി യുവജന- വിദ്യാർഥി വിഭാഗവും ഡൽഹിയിൽ മന്ത്രി ധർമേന്ദ്രപ്രധാൻറെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഇടത് വിദ്യാർഥി സംഘടനയായ ഐസയും പ്രതിഷേധിച്ചു. വ്യാപക ക്രമക്കേട് ഉയർന്നതിനാൽ വിദ്യാഭ്യാസമന്ത്രിയുടെ രാജിയും വീണ്ടും പരീക്ഷ നടത്തണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുമാണ് ആം ആദ്മി പാർട്ടിയുടെ യുവജന-വിദ്യാർഥി സംഘടനകൾ പ്രതിഷേധിച്ചത്. മന്ത്രി ധർമേന്ദ്ര പ്രധാന്റെ തീൻ മൂർത്തിയിലെ ഔദ്യോഗിക വസതിയുടെ 200 മീറ്റർ അകലെ പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞു. മന്ത്രിയുടെ വീടിന് മുന്നിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചും കേന്ദ്രസേനയെ വിന്യസിച്ചുമായിരുന്നു സുരക്ഷാ മുൻകരുതൽ.

ഐസയുടെ മാർച്ച് പൊലീസ് ബാരിക്കേഡ് നിരത്തി തടഞ്ഞു. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ പ്രവർത്തനം വിലയിരുത്താൻ കേന്ദ്രവിദ്യാഭ്യാസമന്ത്രാലയം ഉന്നതതല സമിതി ഉടൻ രൂപീകരിക്കുമെന്ന് അറിയുന്നു. അതിനിടെ, ബിഹാറിലെ നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ ഒൻപത് വിദ്യാർഥികളെ പൊലീസ് ചോദ്യംചെയ്യും.

ക്രമക്കേടിന്റെ വ്യാപ്തി കൂടുതൽ പുറത്തുവരുന്നതോടെ പ്രതിഷേധവും ശക്തിപ്പെടുകയാണ്. പ്രഥമ പാർലമെന്റ് സമ്മേളനം ഇക്കാര്യത്തിൽ പ്രഷുബ്ധമാകുമെന്നാണ് സൂചന

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles