Thursday, December 26, 2024

Top 5 This Week

Related Posts

രാഹുല്‍ ഗാന്ധിക്ക് മധുരമേറിയ പിറന്നാള്‍

രാഹുല്‍ ഗാന്ധിക്ക് മധുരമേറിയ 54 -ാം പിറന്നാള്‍. പ്രിയ നേതാവിന് ജന്മദിനാശംസകള്‍ നേര്‍ന്ന്്് കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി ആസ്ഥാനത്തെത്തി പൂച്ചെണ്ടു നല്‍കിയും കേക്ക് മുറിച്ചും സന്തോഷം പങ്കിട്ടു. ലോക്‌സഭയിലേക്കു നടന്ന കടുത്ത പോരാട്ടത്തില്‍ പ്രധാന മന്ത്രി കസേരയിലേക്ക് എത്തിയില്ലെങ്കിലും അഭിമാനാര്‍ഹമായ വിജയം നേടിയ ശേഷമുളള പിറന്നാള്‍ രാഹുല്‍ ഗാന്ധിക്ക്് മാധുര്യമേറിയതാണ്.
എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ആഘോഷങ്ങള്‍ ഒഴിവാക്കി പകരം മാനുഷിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ട് ഈ അവസരം ആഘോഷിക്കാനായിരുന്നു രാഹുല്‍ ഗാന്ധിയുടെ നിര്‍ദ്ദേശം.

എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് മലികാര്‍ജുന്‍ ഖാര്‍ഗെ, സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രിയങ്ക ഗാന്ധി തുടങ്ങിയവര്‍ സ്‌നേഹം പങ്കിടാന്‍ എ.ഐ.സി.സി ആസസ്ഥാനത്ത് എത്തി.

ഭരണഘടനാ മൂല്യങ്ങളോടുള്ള നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും കേള്‍ക്കാത്ത ദശലക്ഷക്കണക്കിന് ശബ്ദങ്ങളോടുള്ള ദൃഢമായ അനുകമ്പയും രാഹുല്‍ ഗാന്ധിയെ വ്യത്യസ്തനാക്കുന്ന ഗുണങ്ങളാണ്,’ എന്ന് ഖാര്‍ഗെ പറഞ്ഞു.

‘നാനാത്വത്തിലും ഐക്യത്തിലും അനുകമ്പയിലും ഏകത്വം എന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ധാര്‍മ്മികത, രാഹുലിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും ദൃശ്യമാണ്, അവസാനമായി നില്‍ക്കുന്ന ആളില്‍ നിന്ന് കണ്ണുനീര്‍ തുടയ്ക്കാനുള്ള ദൗത്യമാണ് നിര്‍വഹിക്കുന്നതെന്നും
രാഹുല്‍ ഗാന്ധിക്ക് ദീര്‍ഘവും ആരോഗ്യകരവും സന്തോഷകരവുമായ ജീവിതം ആശംസിക്കുന്നതായി ഖാര്‍ഗെ പറഞ്ഞു.

തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എംകെ സ്റ്റാലിനും രാഹുലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്നു.’ജന്മദിനാശംസകള്‍, പ്രിയ സഹോദരന്‍ രാഹുല്‍ ഗാന്ധി! നമ്മുടെ രാജ്യത്തെ ജനങ്ങളോടുള്ള നിങ്ങളുടെ സമര്‍പ്പണം നിങ്ങളെ വലിയ ഉയരങ്ങളിലെത്തിക്കും. തുടര്‍ച്ചയായ പുരോഗതിയുടെയും വിജയത്തിന്റെയും ഒരു വര്‍ഷം ആശംസിക്കുന്നു,’ സ്റ്റാലിന്‍ എക്സില്‍ പറഞ്ഞു.

‘നമ്മുടെ പ്രിയപ്പെട്ട നേതാവ് രാഹുല്‍ ഗാന്ധിക്ക് കോടിക്കണക്കിന് ഇന്ത്യക്കാരോടൊപ്പം ഞാനും ജന്മദിനാശംസകള്‍ നേരുന്നു!’ കെ.സി. വേണുഗോപാല്‍ പറഞ്ഞു.
ഇന്ത്യയിലെ ദരിദ്രരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും പിന്നാക്ക വിഭാഗങ്ങളുടേയും അനിഷേധ്യ നേതാവാണ് രാഹുല്‍ ജി. ശബ്ദമില്ലാത്തവരുടെ ശബ്ദം, ദുര്‍ബ്ബലരുടെ ശക്തിയുടെ സ്തംഭം, നമ്മുടെ ഭരണഘടനയുടെ സംരക്ഷകന്‍, നീതി യോദ്ധ, മഹത്തായ ഭാവിക്കായുള്ള ഇന്ത്യയുടെ ഉജ്ജ്വലമായ പ്രതീക്ഷ! ‘ വേണുഗോപാല്‍ എക്സില്‍ കുറിച്ചു

തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി, എസ്പി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് തുടങ്ങിയവരും ജന്മദിനാശംസകള്‍ നേര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles