Wednesday, December 25, 2024

Top 5 This Week

Related Posts

ഒഡീഷ മുഖ്യമന്ത്രി, ഗ്രഹാം സ്റ്റെയിൻസിന്റെ ഘാതകരുടെ ജയിൽ മോചനത്തിന് സത്യഗ്രഹം ഇരുന്ന വ്യക്തിയെന്ന് സീതാറാം യെച്ചൂരി

തൃശൂർ : ഒഡീഷയിൽ ക്രിസ്ത്യൻ മിഷണറിയായ ഗ്രഹാം സ്റ്റെയിൻസിനെയും കുട്ടികളെയും തീയിട്ട് കൊന്ന കൊലയാളികളെ ജയിലിൽ നിന്ന് മോചിപ്പിക്കാൻ സത്യഗ്രഹം നടത്തിയ ആർ.എസ്.എസ് നേതാവിനെയാണ് ബിജെപി മുഖ്യമന്ത്രിയാക്കിയതെന്ന് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തൃശൂരിൽ ഇ എം എസ് സ്മൃതി ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മത ന്യൂനപക്ഷങ്ങളെ ഇല്ലായ്മ ചെയ്ത് മുന്നോട്ട് പോകാനാണ് മൂന്നാം മോഡി സർക്കാരിന്റെ തീരുമാനം. ഒരു മുസ്ലീമിനെ പോലും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ തയ്യാറായില്ല.’- യെച്ചൂരി പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികൾക്ക് താൽക്കാലിക തിരിച്ചടിയുണ്ടായി. ഇത് ശാശ്വതമാക്കാനുള്ള പോരാട്ടം ശക്തമാക്കണമെന്നും യെച്ചൂരി പറഞ്ഞു
ഫെഡറൽ ഘടന തകർത്ത് ഏകീകൃത ഘടന നടപ്പാക്കാനാണ് ആർഎസ്എസ് നിയന്ത്രിക്കുന്ന ഫാസിസ്റ്റ് സർക്കാർ ശ്രമിക്കുന്നത്.്. ഒരു രാജ്യം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു സംസ്‌കാരം എന്ന ആശയം ഇതിന്റെ ഭാഗമാണ്. വൈവിധ്യം സംരക്ഷിക്കുന്നതിനു പോരാടണമെന്നും യച്ചുരി ഓർമിച്ചു.

തൊഴിലാളികളും കർഷകരും മോദിക്ക് ഒന്നുമല്ല. ബ്രിട്ടീഷ് ഭരണത്തേക്കാളും രാജ്യത്ത് സാമ്പത്തിക അസമത്വം വളർന്നത് മോദി ഭരണത്തിലാണ്. ഇതിനെതിരെയുള്ള ജനരോഷത്തെ വർഗീയതയും ദേശീയതയും ഉപയോഗിച്ച് വഴിതിരിച്ചു വിടാനാണ് ശ്രമിക്കുന്നത്.
ജനാധിപത്യം വോട്ട് ചെയ്യാൻ മാത്രമുള്ളതല്ല. ജനാധിപത്യം ബൂർഷ്യാസിയുടെ കാരുണ്യവുമല്ല. സാധാരണക്കാർ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ് യച്ചൂരി വ്യക്തമാക്കി.

സംഘാടക സമിതി ചെയർമാൻ മന്ത്രി കെ രാധാകൃഷ്ണൻ പരിപാടിയിൽ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രഭാഷണം നടത്തി. സിപിഐ എം ജില്ലാ സെക്രട്ടറിയും സംഘാടക സമിതി ജനറൽ കൺവീനറുമായ എം എം വർഗീസ് സ്വാഗതവും ഡോ. എം എൻ സുധാകരൻ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles