Thursday, December 26, 2024

Top 5 This Week

Related Posts

കേരളം തേങ്ങുന്നു ; മരണ സംഖ്യ 24 ആയി ഉയർന്നു ; വീണ ജോർജ് കുവൈറ്റിലേക്ക്

മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷവും, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നല്കും

കുവൈത്തിലെ തീപിടിത്തം മരണ സംഘ്യ ഉയർ്ന്നു. 24 പേർ മരിച്ചതായാണ് നോർക്കയുടെ വെളിപ്പെടുത്തൽ. പേരുവിവരങ്ങൾക്ക് ഔദ്യോഗിക സ്ഥിരീകരണങ്ങൾക്കായി കാത്തിരിക്കുകയാണെന്നും 24 മലയാളികൾ മരിച്ചതായുള്ള വിവരം കുവൈത്തിലെ നോർക്ക ഡെസ്‌കിൽനിന്നാണ് ലഭിച്ചതെന്നും നോർക്ക റൂട്ട്സ് സി.ഇ.ഒ അജിത് മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ 19 പേർ മരിച്ചതായാണ് വിവരമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അറിയിച്ചിരുന്നു. 14 പേരെ ബുധനാഴ്ച രാത്രിയോടെ തിരിച്ചറിഞ്ഞിരുന്നു.

മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും നൽകുന്നതിനു സംസ്ഥാന സർക്കാർ തീരുമാനിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജ് ഉടൻ കുവൈറ്റിലേക്ക് പുറപ്പെടും.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷൻ ഡയറക്ടർ (എൻഎച്ച്എം) ജീവൻ ബാബു അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവർ കുവൈത്തിൽ എത്തുന്നത്.
മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ വ്യവസായി യൂസഫലിയും രണ്ട് ലക്ഷം രൂപ വീതം സഹായം നൽകാം എന്ന് പ്രമുഖ പ്രവാസി വ്യവസായി രവിപിള്ളയും മുഖ്യമന്ത്രിയെ ബന്ധപ്പെട്ട് അറിയിച്ചിട്ടുണ്ട്.

മലപ്പുറം തിരൂർ കൂട്ടായി സ്വദേശി കോതപ്പറമ്പ് കുപ്പന്റെ പുരയ്ക്കൽ നൂഹ് (40), മലപ്പുറം പുലാമന്തോൾ തിരുത്ത് സ്വദേശി എം.പി.ബാഹുലേയൻ (36), ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകൻ ശ്രീഹരി പ്രദീപ് (27) എന്നിവരുടെ മരണമാണ് പുതുതായി സ്ഥിരീകരിച്ചത്.
ഇതിൽ മെക്കാനിക്കൽ എഞ്ചിനിയറായ ശ്രീഹരി കഴിഞ്ഞ ബുധനാഴ്ചയാണ് കുവൈത്തിലേക്ക് പോയത്. ശ്രീഹരിയുടെ പിതാവ് പ്രദീപും കുവൈത്തിലാണ്. അപകട വാർത്ത മാധ്യമങ്ങളിൽ വന്നതിന് പിന്നാലെ പിതാവ് പ്രദീപാണ് മരണവിവരം നാട്ടിലെ ബന്ധുക്കളെ അറിയിച്ചത്.
മലപ്പുറം സ്വദേശിയായ നൂഹ് പതിനൊന്നു വർഷമായി പ്രവാസിയാണ്. ഭാര്യയും, 13, 11, 9 വയസ്സുള്ള മൂന്ന് പെൺകുട്ടികളും അടുങ്ങുന്നതാണ് നൂഹിന്റെ കുടുംബം. ഹൃദ്രോഗിയായിരുന്ന നൂഹ്്. അവധിക്കു വന്ന് രണ്ടു മാസം മുൻപാണ് അദേഹം തിരിച്ചു പോയത്. വീട് നിർമ്മാണം ബാക്കിയാണ്, കടബാധ്യതയുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരിലേറെയും മലയാളികളാണ്.

കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിന്റെ മരണവാർത്തയും നാടിനെ കണ്ണീരിലാഴ്ത്തി. പുതിയതായി നിർമിച്ച വീടിന്റെ ഗൃഹപ്രവേശത്തിനായി ഓഗസ്റ്റിൽ നാട്ടിൽ വരാനിരിക്കെയാണ് ദാരുണാന്ത്യം. വിവാഹവും ആലോചനയിലായിരുന്നു.

ശ്രീഹരി, സ്റ്റെഫിൻ എബ്രഹാം

തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ വിവരം

  • പത്തനംതിട്ട കോന്നി അട്ടച്ചാക്കൽ ചെന്നശേരിൽ സജു വർഗീസ് (56). 22 വർഷമായി കുവൈത്തിൽഎൻടിപിസിയിൽ ജോലി ചെയ്യുന്നു. ഭാര്യ ബിന്ദു.

പന്തളം മുടിയൂർക്കോണം മാന്ത്രയിൽ ശോഭാ നിലയം വീട്ടിൽ ആകാശ് എസ് നായർ(31). സ്റ്റോർ മാനേജരായിരുന്നു. അമ്മ: ശോഭന കുമാരി. അച്ഛൻ: പരേതനായ ശശിധരൻ നായർ. സഹോദരി: ശാരി എസ് നായർ.

പത്തനംതിട്ട വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ മുരളീധരൻ (61). ഭാര്യ ഗീത.

തൃക്കരിപ്പൂർ ഇളമ്പച്ചിയിലെ പൊന്മലേരി കുഞ്ഞിക്കേളു (58). സ്വകാര്യ കമ്പനിയിൽ ഐടി ജീവനക്കാരനായിരുന്നു. കേളുവിന്റെയും പാർവതിയുടെയും മകനാണ്. ഭാര്യ: കെ എൻ മണി (ജീവനക്കാരി, പിലിക്കോട് പഞ്ചായത്ത്). മക്കൾ: ഋഷികേശ്, ദേവ് കിരൺ (വിദ്യാർഥികൾ).

പാമ്പാടി ഇടമണ്ണിൽ സാബു ഫിലിപ്പിന്റെ മകൻ സ്റ്റെഫിൻ എബ്രഹാം സാബു (29) . അമ്മ ഷേർളി സാബു, സഹോദരങ്ങൾ :- ഫെബിൻ, കെവിൻ

കാസർകോട് ചെർക്കള ചെർക്കള കുണ്ടടുക്കത്തെ രവീന്ദ്രന്റെയും രുഗ്മിണിയുടെയും മകൻ രഞ്ജിത്ത്. പത്തു വർഷത്തോളമായി കുവൈത്തിൽ. സ്വകാര്യ കമ്പനിയിൽ സ്റ്റോർ കീപ്പറാണ്. സഹോദരങ്ങൾ: രതീഷ് (ദുബായ്), രമ്യ.

കൊല്ലം ശൂരനാട് വടക്ക് വയ്യാങ്കര തുണ്ടുവിള വടക്കതിൽ ഉമ്മർദീനിന്റെയും -സബീനയുടെയും മകൻ ഷെമീർ (31). കുവൈത്തിൽ ഓയിൽ ഗ്യാസ് കമ്പനിയിൽ ഡ്രൈവറാണ്. ഭാര്യ: സുറുമി. സഹോദരൻ: മുഹമ്മദ് നിഷാദ്.

പുനലൂർ നരിയ്ക്കൽ വാഴവിള അടിവള്ളൂർ സാജൻവില്ല പുത്തൻവീട്ടിൽ സാജൻ ജോർജ് (29). ജോർജ് പോത്തന്റെയും വത്സമ്മയുടെയും മകനാണ്. ജൂനിയർ മെക്കാനിക്കൽ എൻജിനിയറാണ്.സഹോദരി ആൻസി.

ചാത്തന്നൂർ വെളിച്ചിക്കാല വടകോട്ട് വിളയിൽ ലൂക്കോസ് (സാബു 48). ഭാര്യ: ഷൈനി, മക്കൾ: ലിഡിയ, ലൂയിസ്.

മലപ്പുറം തിരൂർ കൂട്ടായി സ്വദേശി നൂഹ്(42). ഭാര്യ: ബറത്ത്.

ചങ്ങനാശേരി സ്വദേശി ശ്രീഹരി പി(27). അച്ഛൻ: പ്രദീപ്, അമ്മ: -ദീപ, സഹോദരങ്ങൾ: അർജുൻ പ്രദീപ്, ആനന്ദ് പ്രദീപ്

പെരിന്തൽമണ്ണ സ്വദേശി എം പി ബാഹുലേയൻ(36) മരിച്ചു. അച്ഛൻ: വേലായുധൻ, അമ്മ:- ഓമന, ഭാര്യ: പ്രവീണ, സഹോദരി: തുഷാര.

കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ

പത്തനംതിട്ട നിരണം സ്വദേശി മാത്യു ജോർജ്

പത്തനംതിട്ട കീഴ്വായ്പ്പൂർ സ്വദേശി സിബിൻ ടി എബ്രഹാം

തൃശൂർ ചാവക്കാട് സ്വദേശി ബിനോയ് തോമസ്. അച്ഛൻ: ബാബു തോമസ്. അമ്മ: അന്നാമ്മ. ഭാര്യ: ജിനിത ബിനോയ്.മക്കൾ: ആദി, ഇയാൻ

    LEAVE A REPLY

    Please enter your comment!
    Please enter your name here

    Popular Articles