കുവൈത്ത് തീപിടിത്തത്തിൽ മരിച്ച 49 പേരെയും തിരിച്ചറിഞ്ഞതായി സ്ഥിരീകരിച്ചു. 14 മലയാളികൾ അടക്കം 43 ഇന്ത്യക്കാരും 6 ഫിലിപ്പീൻസുകാരുമാണ് മരിച്ചത്. 50 പേർക്ക് പരുക്കേറ്റതിൽ ഏഴുപേരുടെ നില ഗുരുതരമാണ്.
പത്തനംതിട്ട പന്തളം ആകാശ്, വാഴമുട്ടം പി.വി.മുരളീധരൻ, കോന്നി അട്ടച്ചാക്കൽ സജു വർഗീസ്, തിരുവല്ല മേപ്രാൽ സ്വദേശി തോമസ് ഉമ്മൻ, കൊല്ലം ശൂരനാട് ഷമീർ, വെളിച്ചിക്കാല ലൂക്കോസ്, പുനലൂർ നരിക്കൽ സാജൻ ജോർജ്, കാസർകോട് ചെർക്കള രഞ്ജിത് , തൃക്കരിപ്പൂർ കേളു പൊന്മലേരി, കോട്ടയം പാമ്പാടി സ്റ്റെഫിൻ എബ്രഹാം സാബു, കണ്ണൂർ ധർമടം സ്വദേശി വിശ്വാസ് കൃഷ്ണൻ, തിരൂർ കൂട്ടായി സ്വദേശി നൂഹ്, പുലാമന്തോൾ സ്വദേശി എം.പി. ബാഹുലേയൻ. ചങ്ങനാശേരി ഇത്തിത്താനം കിഴക്കേടത്ത് വീട്ടില്‍ ശ്രീഹരി പ്രദീ എന്നിവരാണ് മരിച്ച മലയാളികൾ.
സംസ്ഥാന മന്ത്രി സഭ രാവിലെ പത്ത് മണിക്കാണ് യോഗം. ചേരും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതിൽ കേന്ദ്രവും കുവൈത്ത് സർക്കാരുമായി ഏകോപിപ്പിച്ച് നടപടികൾ നടത്തുന്നതും ചർച്ചയിൽ വരും. ദുരന്തം കേരളത്തിനു താങ്ങാനാവാത്തതാണ്. ജീവിത മാർഗം തേടിയെത്തിയ 13 പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
കുവൈത്ത് മഹ്‌മദി ഗവർണറേറ്റിലെ മംഗഫിൽ തൊഴിലാളികളുടെ താമസകേന്ദ്രത്തിൽ ബുധനാഴ്ച പുലർച്ചെയാണ് തീപടർന്നത്. ദുരന്തത്തിലെ ഇരകൾ ഭൂരിഭാഗവും ഇന്ത്യക്കാരായതോടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി കിർത്തി വർധൻ സിംഗ് കുവൈത്തിലെത്തി കാര്യങ്ങൾ ഏകോപിക്കുന്നുണ്ട്. മരിച്ച മലയാളികളുടെ മൃതദേഹം നാ്ട്ടിലെത്തിക്കുന്നതിനുള്ള നീക്കത്തിലാണ് സർക്കാർ.
അപകടത്തെ കുറിച്ച് കുവൈത്ത് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നത് ചർച്ച ചെയ്യാൻ അടിയന്തര മന്ത്രിസഭായോഗം തിരുവനന്തപുരത്ത് ചേരും.
അതേസമയം, തീപിടിത്തമുണ്ടായ കെട്ടിടത്തിൽ ഗുരുതരമായ നിയമലംഘനങ്ങൾ നടന്നതായി ആഭ്യന്തര മന്ത്രാലയം. കെട്ടിട ഉടമയെ അറസ്റ്റ് ചെയ്തു. കെട്ടിടം നിലനിൽക്കുന്ന അൽ അഹ്‌മദി ഗവർണറേറ്റിന്റെ ചുമതലയുള്ള മുനിസിപ്പാലിറ്റി ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു.