Thursday, December 26, 2024

Top 5 This Week

Related Posts

കൂവൈത്ത് തീപിടിത്തം :മരിച്ച എട്ട് മലയാളികളെ തിരിച്ചറിഞ്ഞു

കുവൈറ്റ് മാംഗെഫിൽ കെട്ടിടത്തിനു തീപിടിച്ച് മരിച്ച മലയാളികളിൽ 8 പേരെ തിരിച്ചറിഞ്ഞു. 11 മലയാളികളാണ് അപകടത്തിൽ മരിച്ചത്. കൊല്ലം സ്വദേശി ലൂക്കോസ് (54), , കേളു പൊന്മലേരി (51), കാസർകോട് ചെർക്കള കുണ്ടടക്ക സ്വദേശി രഞ്ജിത് (34), കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), പന്തളം സ്വദേശി ആകാശ് എസ്. നായർ, കൊല്ലം സ്വദേശി ഷമീർ, വാഴമുട്ടം സ്വദേശി പി.വി. മുരളീധരൻ വാഴവിള സ്വദേശി സാജൻ ജോർജ് എന്നിവരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്

പരിക്കേറ്റ 50 -ലധികം പേരിൽ മൂപ്പതോളം പേർ മലയാളികളാണ്. ഇതുവരെ 49 പേർ മരിച്ചതായാണ് വിവരം. ഇതിൽ 41 പേരുടെ മരണം സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതിൽ 26 പേരെ തിരിച്ചറിഞ്ഞു. അപകടത്തിൽ 146 പേർ സുരക്ഷിതരെന്ന് റിപ്പോർട്ടിൽ പറയുന്നു. 195 പേരായിരുന്നു കെട്ടിടത്തിൽ താമസക്കാരായി ഉണ്ടായിരുന്നത്. 49 പേർ നിലവിൽ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. നിസാര പരിക്കേറ്റ 11 പേരെ ഡിസ്ചാർജ് ചെയ്തു. സംഭവ സമയത്ത് 19 പേർ വിവിധ കമ്പനികളിൽ ജോലിയിലായിരുന്നുവെന്ന് പറയുന്നു.

മലയാളി ഉടമയായ എൻ.ബി.ടി.സി ഗ്രൂപ്പിന്റേതാണ് ഫ്‌ലാറ്റ്. ബുധനാഴ്ച പുലർച്ചെയാണ് തീപടർന്നത്. മംഗെഫ് ബ്ലോക്ക് നാലിൽ എൻടിബിസി കമ്പനിയിലെ ജീവനക്കാർ താമസിച്ചിരുന്ന ആറ് നില കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ട് മൂലം പാചകവാതക സിലിണ്ടറിലേക്ക് തീപടരുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മുകൾ നിലകളിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവരും പുകശ്വസിച്ചുമാണ് കൂടുതൽ മരണം

നോർക്ക ഹെൽപ്പ് ഡസ്‌ക്ക് തുടങ്ങി

അനുപ് മങ്ങാട്ട് +965 90039594
ബിജോയ് +965 66893942
റിച്ചി കെ ജോർജ് +965 60615153
അനിൽ കുമാർ +965 66015200
തോമസ് ശെൽവൻ +965 51714124
രഞ്ജിത്ത് +965 55575492
നവീൻ +965 99861103
അൻസാരി +965 60311882
ജിൻസ് തോമസ് +965 65589453,
സുഗതൻ – +96 555464554,
ജെ.സജീവ് – + 96599122984.

പ്രവാസികേരളീയർക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ – 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു

‘കുവൈറ്റ് സിറ്റിയിലുണ്ടായ തീപിടിത്തം ദുഖകരമാണ്. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കുവൈറ്റിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ദുരിതബാധിതരെ സഹായിക്കാൻ അവിടത്തെ അധികാരികളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്യുന്നു’ എന്ന് പ്രധാനമന്ത്രി എക്‌സിൽ പോസ്റ്റ് ചെയ്തു.

രാഹുൽ ഗാന്ധി അനുശോചിച്ചു

കുവൈത്ത് മൻഗഫിൽ തൊഴിലാളികൾ താമസിക്കുന്ന ഫ്‌ലാറ്റിലുണ്ടായ തീപിടുത്തത്തിൽ ഇന്ത്യക്കാരടക്കം 49 പേർ മരിച്ചതിൽ അനുശോചിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യക്കാരടക്കം മരിച്ചെന്ന വാർത്ത ഏറെ ഞെട്ടലുളവാക്കുന്നതും അതീവ ദുഖകരവുമാണെന്ന് രാഹുൽ പറഞ്ഞു.
മരിച്ചവരുടെ കുടുംബത്തിൻറെ ദുഖത്തിൽ പങ്കുചേരുന്നതായും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ എക്‌സിൽ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles