Thursday, December 26, 2024

Top 5 This Week

Related Posts

അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗ് രാജ്യസഭാ സ്ഥാനാർഥി

മുസ്ലിം ലീഗിലെ അഡ്വ ഹാരിസ് ബീരാൻ രാജ്യസഭാ സ്ഥാനാർഥി. അദ്ദേഹത്തിന്റെ പേര് പാർട്ടി പാർട്ടി സംസ്ഥാന പ്രസിഡന്റ് പ്രഖ്യാപിച്ചു. എറണാകുളം ആലുവ സ്വദേശിയും മുൻ അഡിഷണൽ അഡ്വക്കേറ്റ് ജനറൽ വി.കെ. ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളേജിലെ മുൻ പ്രൊഫസർ ടി.കെ സൈനബയുടെയും മകനാണ്.

2011 മുതൽ ഡൽഹി കെഎംസിസിയുടെ പ്രസിഡന്റ്, ലോയേഴ്സ് ഫോറം ദേശീയ കൺവീൻ. മുസ്്ലിംലീഗ് ഭരണഘടനാ സമിതി അംഗം. എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. പൗരത്വ നിയമഭേദഗതി ഉൾപ്പടെയുള്ള മുസ്ലിം ലീഗിന്റെ കേസുകളുടെ ചുമതല വഹിക്കുന്നത് ഹാരിസ് ബീരാനാണ്.

പുതുതായി ഡൽഹിയിൽ ഉയരുന്ന മുസ്ലിം ലീഗ് ദേശിയ ആസ്ഥാനത്തിന്റെ നിർമാണ മേൽനോട്ടം വഹിക്കുന്നു.
പൗരത്വ വിവേചന കേസിന് പുറമെ പ്രവാസി വോട്ട് അവകാശം സംബന്ധിച്ചുള്ള കേസ്, ഹിജാബ് കേസ്, ലവ് ജിഹാദ് കേസ് (ഹാദിയ), അബ്ദുൽ നാസർ മഅദനിയുടെ കേസുകൾ, സിദ്ധിഖ് കാപ്പന്റെ കേസ് തുടങ്ങി നിരവധി കേസുകളിൽ സുപ്രീം കോടയിൽ വാദി ഭാഗത്തിനു വേണ്ടി ഹാജരായിട്ടുണ്ട്. യു.പി.എ സർക്കാർ സമയത്ത് വിദേശകാര്യ മന്ത്രാലയത്തിന്റെയും, പരിസ്ഥിതി മന്ത്രാലയത്തിന്റെയും അഭിഭാഷകനായിരുന്നു. ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് തീർത്ഥാടകരുടെ സൗകര്യം മക്കയിൽ പരിശോധിക്കാൻ സുപ്രീം കോടതി നിയോഗിച്ച സമിതിയിലും അംഗമായിരുന്നു.

കളമശ്ശേരി രാജഗിരി സ്‌കൂളിൽ സ്‌കൂൾ, എറണാകുളം മഹാരാജാസ് കോളജിൽ പ്രീഡിഗ്രി, എറണാകുളം ഗവണ്മെന്റ് ലോ കോളേജിൽനിന്നും നിയമബിരുദവും നേടി. 1998 ൽ ഡൽഹിയിൽ അഭിഭാഷകനായി. സുപ്രീം കോടതിയിൽ പ്രമുഖ അഭിഭാഷകരായി കപിൽ സിബലിന്റെയും ദുഷ്യന്ത് ദാവേയുടെയും കീഴിലാണ് പ്രാക്ടീസ് ആരംഭിച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റിനു വേണ്ടി ശ്രമിച്ച മുസ്ലിം ലീഗിന് ഒത്തുതീർപ്പിന്റെ ഭാഗമായാണ് രാജ്യസഭയിൽ ഇക്കുറി യു.ഡി.എഫ് സീറ്റ് അനുവദിച്ചത്.
ടാനിയയാണ് ഭാര്യ. മക്കൾ: അൽ റയാൻ, അർമാൻ.

സ്ഥാനാർഥി നിർണയത്തിൽ പാർട്ടി പ്രവർത്തനത്തിൽ സജീവമായ നേതാക്കളെ ഒഴിവാക്കിയതിൽ അമർഷം ശക്തമാണ്. ഹാരിസ് ബീരാൻ അഭിഭാഷക രംഗത്ത് ശ്രദ്ദേയനാണെങ്കിലും മുസ്ലിം ലീഗിൽ പ്രധാന സ്ഥാനങ്ങളൊന്നും വഹിക്കുന്നില്ല. പാർട്ടിയിൽ അർഹകരായ യുവനേതാക്കളെ ഉൾപ്പെടെ ഒഴിവാക്കിയാണ് സ്ഥാനം നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles