Wednesday, December 25, 2024

Top 5 This Week

Related Posts

അങ്കമാലിയിൽ വീടിന് തീപിടിച്ച് അച്ഛനും അമ്മയും രണ്ട് കുട്ടികളും മരിച്ചു

അങ്കമാലി പാറക്കുളത്ത് വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം. ഭാര്യ, ഭർത്താവ്, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്.
ബിനീഷ് കുര്യൻ, ഭാര്യ അനു, മക്കളായ ജെസ്മിൻ, ജ്യോത്സന എന്നിവരാണ് മരിച്ചത്. താഴത്തെ നിലയിൽ ഉറങ്ങിയ ബിനീഷിന്റെ മാതാവ് രക്ഷപ്പെട്ടു.

പുലർച്ചെ 3.30 ഓടെയാണ് സംഭവം. മുകളിലത്തെ നിലയിലാണ് തീപിടിച്ചത്. തീ പടർന്നുപിടിച്ചത് പ്രദേശവാസികൾ അറിഞ്ഞിരുന്നില്ല.
പത്രം ഇടാൻ എത്തിയ ആളാണ് ആദ്യം വിവരം അറിഞ്ഞത്. രക്ഷപ്പെട്ട മാതാവ് കരഞ്ഞുനിലവിളിക്കുകയായിരുന്നു. എങ്ങനെയാണ് തീ പടർന്നതെന്ന് വ്യക്തമായിട്ടില്ല.പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്യ മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നാട്ടുകാർ എത്തിയപ്പോഴേക്കും വീട് മുഴുവൻ തീ പടർന്നിരുന്നു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles