മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ഞായറാഴ്ച രാത്രി 7.30-ന് രാഷ്ട്രപതി ഭവനിൽ. സത്യപ്രതിജ്ഞയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിക്കാൻ രാഷ്ട്രപതി ദ്രൗപദി മുർമു നിർദേശം നൽകി. സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിച്ച് നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻഡിഎ നേതാക്കൾ രാഷ്ട്രപതിയെ കണ്ടു.
ടിഡിപി അധ്യക്ഷൻ ചന്ദ്രബാബു നായിഡു, ജെഡിയു അധ്യക്ഷൻ നിതീഷ് കുമാർ, ശിവസേന അധ്യക്ഷൻ ഏക്നാഥ് ഷിൻഡെ എന്നിവരും മോദിക്കൊപ്പം രാഷ്ട്രപതി ഭവനിലെത്തിയിരുന്നു. സഖ്യകക്ഷികളുടെ പിന്തുണ വ്യക്തമാക്കുന്ന കത്തും മോദി രാഷ്ട്രപതിക്ക് കൈമാറി. ഘടകക്ഷി നേതാക്കൾ ഉൾപ്പെടെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. വ്യാഴാഴ്ച പാർലമെന്റി്‌ന്റെ സെൻട്രൽഹാളിൽ എ്ൻ.ഡി.എ എം.പിമാർ യോഗം ചേർന്നിരുന്നു. മോദിയെ പാർലമെന്ററി പാർട്ടി നേതാവായും തിരഞ്ഞെടുത്തു. യോഗത്തിൽ എൻ.ഡി.എ യുടെ പ്രാധാന്യത്തെക്കുറിച്ച്്് ഭാവി പ്രവർത്തനങ്ങളും മോദി വിശദീകരിച്ചു. 543 അംഗ പാർലമെന്റിൽ 292 അംഗങ്ങളാണ് എൻ.ഡി.എ പക്ഷത്ത് ഉള്ളത്. 251 എം.പി മാർ മറുവശത്ത് ഉണ്ട്. ഇന്ത്യ സഖ്യത്തിന് 234 അംഗങ്ങൾ ഉണ്ട്.