Wednesday, December 25, 2024

Top 5 This Week

Related Posts

‘ബിജെപിയുടെ നിലപാടല്ല ഞങ്ങളുടേത്’ ആന്ധ്രയിൽ മുസ്ലിംകൾക്കുളള സംവരണം തുടരുമെന്ന് തെലുങ്ക് ദേശം നേതാക്കൾ

ന്യൂഡൽഹി: സംവരണ വിരുദ്ധ സമീപനം സ്വീകരിക്കുന്ന ബിജെപിയുടെ സഖ്യകക്ഷിയാണ് തെലുങ്ക് ദേശം പാർട്ടി. കേന്ദ്ര ഭരണത്തിൽ ടിഡിപിയുടെ പിന്തുണ നിർണായകവുമാണ്. എന്നാൽ സംസ്ഥാനത്ത് ഒറ്റക്ക് ഭൂരിപക്ഷമുള്ള പാർട്ടിയുടെ മുസ്ലിംകളോട് നിലപാട് ബിജെപിക്ക് കടുത്ത തലവേദനയാകുന്നതാണ്.
സംസ്ഥാനത്ത് നിലവിലുള്ള നാല് ശതമാനം സംവരണം തുടരുമെന്ന് പരസ്യ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ചന്ദ്രബാബു നായിഡു ഉൾപ്പെടെ നേതാക്കൾ.
”ആരംഭം മുതൽ ഞങ്ങൾ മുസ്ലീങ്ങൾക്ക് നാല് ശതമാനം സംവരണത്തെ പിന്തുണയ്ക്കുന്നു, അത് തുടരും,” മെയ് 5 ന് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.
അതേ നയം ചന്ദ്രബാബു നായിഡുവിന്റെ മകനും പാർട്ടി നേതാവുമായ നാരാ ലോകേഷ് ശ്കതമായി ആവർത്തിച്ചു.

മുസ്ലിം സംവരണത്തെ എതിർക്കുന്ന നിലപാടാണ് ബി.ജെ.പിയുടെത്. എന്നാൽ അതല്ല ഞങ്ങളുടെ രാഷ്ട്രിയം. സംസ്ഥാനത്ത് മുസ്ലിംകൾക്കുള്ള സംവരണം കഴിഞ്ഞ 2 പതിറ്റാണ്ടുകളായി തുടരുന്നുണ്ട്. അതിൽ ഉറച്ചുനിന്ന് മുന്നോട്ട് പോകാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനൊപ്പം തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിലാണ് പാർട്ടിയുടെ ശ്രദ്ധ. ലോകേഷ് എൻ.ഡി.ടി.വിയോട് പറഞ്ഞു.

‘സംവരണം പ്രീണനത്തിനല്ല, സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ പ്രതിശീർഷവരുമാനമുള്ള ന്യൂനപക്ഷത്തിന് സാമൂഹ്യ നീതി ലഭ്യമാക്കുക എന്നതാണ് സംവരണം കൊണ്ട് പാർട്ടി ലക്ഷ്യം വെക്കുന്നത്. ‘ന്യൂനപക്ഷങ്ങൾ ദുരിതം അനുഭവിക്കുന്നു എന്നതും ഏറ്റവും കുറഞ്ഞ പ്രതിശീർഷ വരുമാനം അവർക്കാണെന്നതും ഒരു വസ്തുതയാണ്. ഒരു ജനാധിപത്യ ഭരണകൂടം എന്ന നിലയിൽ അവരെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുക എന്നത് എന്റെ ഉത്തരവാദിത്തമാണ്.അതിനാൽ ഞങ്ങൾ എടുക്കുന്ന തീരുമാനങ്ങളൊന്നും പ്രീണനത്തിനല്ല.അവരെ ദാരിദ്ര്യത്തിൽ നിന്ന് പുറത്തുകൊണ്ടുവരുകയാണ് ലക്ഷ്യം.നമ്മുടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ. ആരെയും പിന്നിൽ ഉപേക്ഷിച്ച് മുന്നോട്ട് പോകാനാകില്ല,എല്ലാവരേയും ചേർത്ത് പിടിച്ച് ഒരുമിച്ച് കൊണ്ടുപോകുക എന്നതാണ് ടി.ഡി.പിയുടെ നയമെന്നും ലോകേഷ് അഭിമുഖത്തിൽ വ്യക്തമാക്കി.

ആന്ധ്രപ്രദേശിലെ മുസ്ലീം സംവരണം തുടരുമെന്നും നിയമത്തിൽ യാതൊരുവിധ മാറ്റവും ഉൾക്കൊള്ളിയ്ക്കില്ലെന്നും പാർട്ടി (ടിഡിപി) നേതാവ് ആർ രവീന്ദ്ര കുമാറും വ്യക്തമാക്കി
വാർത്താ ഏജൻസിയായ എഎൻഐയോട് സംസാരിക്കവെയാണ് രവീന്ദ്ര കുമാർ മുസ്ലീം സംരവരണം തുടരുമെന്നു വ്യക്തമാക്കിയത്.
മതത്തിന്റെ അടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്ന് പ്രധാന മന്ത്രി ആവർത്തിക്കുകയും തിരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാക്കുകയും ചെയ്തിരുന്നു.
ദലിതുകളുടെയും ആദിവാസികളുടെയും മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും (ഒബിസി) ക്വാട്ട മുസ്ലീങ്ങൾക്ക് മതത്തിന്റെ അടിസ്ഥാനത്തിൽ നൽകാൻ അനുവദിക്കില്ലെന്നായിരുന്നു മോദിയുടെ പ്രസംഗം.
തങ്ങളുടെ നിലപാടിലൊന്നും ബിജെപി ഇടപെടേണ്ടതില്ലെന്ന പരസ്യമായ സേേന്ദശമാണ് തെലുങ്ക് ദേശം നേതാക്കൾ നൽകുന്നത്. തിക്ച്ചും വിരു്ദധമായ നിലപാടിൽ ബിജെപി നേതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് വ്യക്തമല്ല.

ആന്ധ്രപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർസിപിയെ പരാജയപ്പെടുത്തിയ നായിഡുവിന്റെ തെലുങ്ക് ദേശം എൻഡിഎ സഖ്യത്തിന്റെ ഭാഗമാണ്.
നിയമസഭാ തെരഞ്ഞെടുപ്പിൽ 175ൽ 135 സീറ്റു നേടിയ ടി.ഡി.പിക്ക് ഒറ്റക്ക് ഭൂുരിപക്ഷമുണ്ട്. ജനസേന 21 സീറ്റും ബിജെപി 8 സീറ്റും നേടി. ലോക്സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ ടിഡിപി ് 16 നേടിയതോടെ കേന്ദ്രത്തിലും നിർണായക ശക്തിയായി മാറി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles