Thursday, December 26, 2024

Top 5 This Week

Related Posts

നിക്ഷേപകർക്ക് 30 ലക്ഷം കോടി നഷ്ടം ; പ്രധാനമന്ത്രിക്കെതിരെ ‘ഓഹരി കുംഭകോണം’ ആരോപണവുമായി രാഹുൽ ഗാന്ധി

ഓഹരി വിപണിയിൽ വൻ അഴിമതിയെന്ന് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ധനമന്ത്രി നിർമല സീതാരാമനും അഴിമതിയിൽ പങ്കുണ്ടെന്നാണ് രാഹുലിന്റെ ആരോപണം. സ്റ്റോക്ക് വാങ്ങാൻ ആഭ്യന്തരമന്ത്രി ആവശ്യപ്പെട്ടു. നടന്നത് ക്രിമിനൽ കുറ്റമാണെന്നും പാർലിമെന്റ് സമിതി അന്വേഷിക്കണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും അദ്ദേഹത്തിനു വേണ്ടി പ്രവർത്തിക്കുന്ന എക്സിറ്റ് പോൾ വിദഗ്ധരും സൗഹൃദ മാധ്യമങ്ങളും ചേർന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ‘സ്റ്റോക്ക് മാർക്കറ്റ് കുംഭകോണം’ നടത്താൻ ഗൂഢാലോചന നടത്തി.
5 കോടി ചെറുകിട നിക്ഷേപക കുടുംബങ്ങളുടെ 30 ലക്ഷം കോടി രൂപ നഷ്ടമായി. രാഹുൽ ഗാന്ധി ആരോപിച്ചു

നടന്നത് സ്റ്റോക്ക് മാർക്കറ്റിലെ ഏറ്റവും വലിയ അഴിമതിയാണ്. നിക്ഷേപകർ വഞ്ചിക്കപ്പെട്ടു. എക്‌സിറ്റ് പോൾ തെറ്റാണെന്ന് നരേന്ദ്രമോദിക്ക് അറിയായിരുന്നു. സ്റ്റോക്ക് മാർക്കറ്റ് കുതിക്കുമെന്ന് മോദി പറഞ്ഞു. ഇന്ത്യയിലെ സാധാരണ നിക്ഷപകർക്ക്്് കോടികൾ നഷ്ടമായി.- അദ്ദേഹം പറഞ്ഞു.

സ്റ്റോക്കുകൾ വാങ്ങാൻ മെയ് 13ന് അമിത് ഷാ ജനങ്ങളോട് ആവശ്യപ്പെട്ടു. ജൂൺ നാലിന് അത് കുതിച്ചുയരുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 19-ാം തീയതി പ്രധാനമന്ത്രിയും ഇതേ കാര്യം പറഞ്ഞു. ജൂൺ ഒന്നിന് എക്‌സിറ്റ് പോൾ ഫലങ്ങൾ വരുന്നതോടെ സ്റ്റോക്ക് മാർക്കറ്റ് കുതിച്ചുയരുന്നു. ഫലം വന്നതിനുശേഷം സ്റ്റോക്ക് മാർക്കറ്റ് ഇടിയുകയായിരുന്നു.
ഇതിലൂടെ കോടികൾ ലാഭമുണ്ടാക്കിയ നിക്ഷേപകർ ആരാണെന്നും രാഹുൽ ഗാന്ധി ചോദിച്ചു.
സെബിയുടെ അന്വേഷണം നേരിടുന്ന ഒരു മാധ്യമസ്ഥാപനം ഒരേ ദിവസം തന്നെ പ്രധാനമന്ത്രിയുടെ രണ്ട് അഭിമുഖം പ്രസിദ്ധീകരിച്ചു. ഇത് എന്ത് അഴിമതിയുടെ ഭാഗമാണെന്നും അദ്ദേഹം ചോദിച്ചു. എക്‌സിറ്റ്‌പോളും ബിജെപി ബന്ധവും അന്വേഷിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles