Wednesday, December 25, 2024

Top 5 This Week

Related Posts

പ്രധാന വകുപ്പുകൾക്കായി ഘടക കക്ഷികൾ സമ്മർദ്ദം ;ജാതി സെൻസസ്, അഗ്നീവീർ പദ്ധതി റദ്ദാക്കൽ തുടങ്ങിയവയും ആവശ്യപ്പെടുന്നു

അഗ്നി വീർ പദ്ധതി ഉപേക്ഷിക്കൽ, ജാതി സർവേ, മന്ത്രി സഭയിൽ പ്രധാന വകുപ്പ് എന്നിങ്ങനെ ബിജെപിയ സമ്മർദ്ദത്തിലാക്കുന്ന ആവശ്യങ്ങൾ ഘടക കക്ഷികളായ ജനതാദൾ യു വും ടിഡിപിയും ഉന്നയിക്കുന്നതായി സൂചന. സൈന്യത്തിലേക്കുളള അഗ്നിവീറിനെതിരെ ജനതാദൾ വക്താവ് കെ.സി. ത്യാഗി പരസ്യമായി വിയോജിപ്പ് മാധ്യമങ്ങളോട് വെളിപ്പെടുത്തി.
. ”അഗ്‌നിവീർ പദ്ധതി നിലവിൽ വന്നതുമുതൽ വളരെയധികം വിമർശിക്കപ്പെട്ടിട്ടുണ്ട്, തിരഞ്ഞെടുപ്പിലും അതിന്റെ സ്വാധീനം ഞങ്ങൾ കണ്ടു. ഈ പുതിയ സൈനിക റിക്രൂട്ട്മെന്റിൽ ഞങ്ങൾ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്, ”അദ്ദേഹം ആജ് തക്കിനോട് പറഞ്ഞു.മറ്റൊന്ന് ജാതി സെൻസസ് നടപ്പിലാക്കണമെന്നതാണ്. ബിജെപിയും സംഘ് പരിവാറും അംഗീകരിക്കാനിടയില്ലാത്ത വിഷയമാണ് ജാതി സെൻസസ്്.
ജതി സെൻസസ് അടക്കം ഉൾപ്പെടുത്തി പൊതുമിനിമം പരിപാടി തയ്യാറാക്കണമെന്നാണ് ജനതാദളിന്റെ നിർദ്ദേശമെന്നാണ് വിവരം. ഏക സിവിൽ കോഡ് നടപ്പിലാക്കുന്നതിൽ വിരോധമില്ല പക്ഷേ കൂടിയാലോചനക്കും യോജിച്ച അഭിപ്രായ രൂപീകരണത്തിനും ശേഷമായിരിക്കണം എന്നാണ് ത്യാഗി പറഞ്ഞത്. മന്ത്രി സഭയിൽ കൃഷി, പെട്രോളിയം മന്ത്രാലയങ്ങളാണ് ജെഡിയുവിൻറെ ലിസ്റ്റിൽ.
ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിലുള്ള ടി.ഡി.പി ലോക്‌സഭാ സ്പീക്കർ സ്ഥാനവും ഗതാഗത വകുപ്പ്, ഗ്രാമീണ വികസനം, ആരോഗ്യം, കൃഷി, ഇൻഫർമേഷൻ ടെക്‌നോളജി, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളും ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്. ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജ് വേണമെന്ന് ജെഡിയുവും ടിഡിപിയും ആവശ്യപ്പെടുന്നു. എച്ച്.ഡി കുമാരസ്വാമി, ചിരാഗ് പസ്വാൻ, ഏക്‌നാഥ് ഷിൻഡെ, ജിതൻ റാം മാഞ്ചി എന്നിവരും മന്ത്രിസ്ഥാനം ആഗ്രഹിക്കുന്നു.
ധാരണ നീളുന്നതാകാം കാരണം സത്യപ്രതിജ്ഞാ ചടങ്ങ് ശനിയാഴ്ച തീരുമാനിച്ചിരുന്നത് ഞായറാഴ്ചത്തേക്ക് മാറ്റിയതായും സൂചനയുണ്ട്. ഘടകക്ഷികൾക്ക് മന്ത്രി സ്ഥാനം വീതംവയ്പിനോടൊപ്പം 240 എം.പി. മാരിൽ നി്ന്ന് ബിജെപി മന്ത്രിമാരെ നിശ്ചയിക്കുന്നത് ബിജെപിക്ക്് അത്ര എളുപ്പമല്ല.

പ്രധാന മന്ത്രിയുടെ സത്യപ്രതിജഞ ചടങ്ങിൽ ബംഗ്ലേദശ് പ്രധാനമന്ത്രി ഷേയ്ഖ് ഹസീന, ശ്രീലങ്കൻ പ്രസിഡൻറ് റനിൽ വിക്രമസിംഗെ, നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമൽ ദഹൽ പ്രചണ്ഡ, ഭൂട്ടാൻ പ്രധാനമന്ത്രി ഷെറിങ് ടോബ്‌ഗെ, മൊറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്‌നാഥ് എന്നിവർ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles