Wednesday, December 25, 2024

Top 5 This Week

Related Posts

ചിരി മായാതെ മടങ്ങൂ ടീച്ചർ’ മരിച്ച മനുഷ്യരെയും തോറ്റ മനുഷ്യരേയും ചേർത്തുപിടിച്ച നാടാണിത് :കെ.കെ. രമ എം.എൽ.എ

വടകരയിൽ യുഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ വിജയം ഉറപ്പിച്ചിരിക്കെ എതിർ സ്ഥാനാർഥി ശൈലജക്ക് ടീച്ചർക്ക് കെ,കെ. രമയുടെ എംഎൽഎയുടെ സദുപദേശം ‘ചിരി മായാതെ മടങ്ങൂ ടീച്ചർ’ എന്ന തലക്കെട്ടിൽ ഫേസ്ബുക്കിലൂടെയാണ് ആർ.എം.പി നേതാവ് കൂടിയായ കെ.കെ രമയുടെ കുറിപ്പ്്. എൽഡിഎഫ് സ്ഥാനാർഥി കെ.കെ ശൈലജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് രമയുടെ കുറിപ്പ്. ഒറ്റ നോട്ടത്തിൽ
വാക്കുകളെല്ലാം സൗമ്യമാണ്. എന്നാൽ വരികൾക്കിടയിൽ ശക്തമായ രാഷ്ട്രീയ മറുപടിയും ഉൾക്കൊള്ളുന്നതാണ് കുറിപ്പിലെ ഓരോ വാചകവും

‘മരിച്ച മനുഷ്യരെയും തോറ്റ മനുഷ്യരേയും ചേർത്തുപിടിച്ച നാടാണിത്. മിണ്ടാനും ചിരിക്കാനും തൊടാനും ഉമ്മ വെക്കാനുമൊക്കെ ചിരി മായാത്ത മുഖം ബാക്കി വയ്ക്കണം മനുഷ്യനെന്ന് അപാരമായി ആഗ്രഹിക്കുന്നവരുടെ നാടാണിത്. ഇവിടുന്ന് മടങ്ങുമ്പോൾ അങ്ങനെയേ മടങ്ങാവൂ’- രമ പറയുന്നു.
‘മുറിഞ്ഞു തൂങ്ങിയതെല്ലാം ഉള്ളു പിടഞ്ഞുകൊണ്ട് തുന്നിച്ചേർത്ത നാടാണിത്. ഇന്നാട്ടിലെ നല്ല മനുഷ്യർക്ക് ആരെയും കളിയാക്കി വിടാനാവില്ല. ചേർത്തു പിടിച്ച് യാത്രയാക്കുകയാണ്’.
‘രാഷ്ട്രീയം പറഞ്ഞ് നമുക്ക് മത്സരിക്കാവുന്ന വടകര ബാക്കിയുണ്ട് എന്ന പ്രതീക്ഷയോടെ മടങ്ങാൻ കഴിയുന്നതല്ലേ ഭാഗ്യം. വരും തെരഞ്ഞെടുപ്പുകളിൽ മതമല്ല, മനുഷ്യനാണ് ഇവിടെ പ്രവർത്തിക്കുക എന്ന പ്രതീക്ഷയോടെ ഇങ്ങോട്ടേക്ക് വരാൻ ഈ നാട് ബാക്കിയുണ്ട്’- കെ.കെ രമ കുറിച്ചു.

വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഷാഫി പറമ്പിൽ ഒരു ലക്ഷത്തിലേറെ വോട്ടുകൾക്ക് മുന്നിലാണ്. തിരഞ്ഞെടുപ്പ് പ്രചാരണം പ്രഷുബ്ധമാവുകയും വർഗീയ പരാമർശങ്ങൾ വരെ ആരോപണ പ്രത്യാരോപണമായി ഉയരുകയും ചെയ്ത മണ്്ഡലത്തിൽ ഇരു മുന്നണികൾക്കും അഭിമാനപോരാട്ടമായിരുന്നു. ഇവിടെ റെക്കോർഡ് പോളിങ്ങാണ് 78.41 ശതമാനം ഇക്കുറി രേഖപ്പെടുത്തിയത്. വടകരയിലെ യുഡിഎഫിന്റെ വിജയം കെ.കെ രമയുടെയും ആർഎംപിയുടെയും അഭിമാന പോരാട്ടം കൂടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles