Thursday, December 26, 2024

Top 5 This Week

Related Posts

പെട്ടിതുറക്കുമ്പോൾ ആര് പൊട്ടും : ആകാംക്ഷയുടെ മുൾമുനയിൽ രാഷ്ട്രീയ പാർട്ടികളും ജനവും

18 -ാം ലോക്്സഭാ തിരഞ്ഞെടുപ്പിന്റ ഫലം അറിയാൻ ഇന്ത്യ മാത്രമല്ല ,ലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. അടുത്ത അഞ്ചുവർഷവും ബിജെപി മുന്നണി രാജ്യം ഭരിക്കുമോ, അതല്ല ഇന്ത്യസഖ്യം അട്ടിമറി വിജയം നേടുമോ എന്ന് അറിയാനുള്ള കൗണ്ട്ഡൗൺ ചൊവ്വാഴ്ച രാവിലെ എട്ടുമണിക്ക് ആരംഭിക്കും.

ഏഴു ഘട്ടങ്ങളിലായി നടന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പോരാട്ടത്തിന്റെ അന്തിമ ഫലമാണ് ചൊവ്വാഴ്ച പുറത്തുവരുന്നത്. 543 ലോക്സഭാ മണ്ഡലങ്ങളിലേയും ഒപ്പം ആന്ധപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാന നിയമസഭകളിലേക്കും നടന്ന വോട്ടെടുപ്പിന്റെയും മറ്റു 25 നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളുടെയും ഫലവും അറിയാം. 543 മണ്്ഡലങ്ങളിലായി 8360 സ്ഥാനാർഥികളാണ് മാറ്റുരച്ചത്. ഏപ്രിൽ 19 ന് 102.സീറ്റ്്്, ഏപ്രിൽ 26 ന്്് 88 മെയ് 7 ന് 94, മെയ് 13 ന്്് 96 മെയ് 20ന് 49 മെയ് 25ന്് 58 ജൂൺ 1 ന് 57 എ്ന്നിങ്ങനെയാണ് വോട്ട് ക്രമീകരിച്ചത്

ഓരോ ഘട്ടത്തിലെയും പോളിങ് ശതമാനം

ഒന്നാം ഘട്ടം- ഏപ്രിൽ 19

മണ്ഡലങ്ങൾ- 102, പോളിങ് – 66.14%

രണ്ടാം ഘട്ടം- ഏപ്രിൽ 26

മണ്ഡലങ്ങൾ- 88 ,പോളിങ് – 66.71%

മൂന്നാം ഘട്ടം- മേയ് ഏഴ്

മണ്ഡലങ്ങൾ- 93 ,പോളിങ് – 65.68%

നാലാംഘട്ടം- മേയ് 13

മണ്ഡലങ്ങൾ- 96 , പോളിങ് – 69.16%

അഞ്ചാംഘട്ടം- മേയ് 20

മണ്ഡലങ്ങൾ- 49 , പോളിങ് – 62.20%

ആറാംഘട്ടം- മേയ് 25

മണ്ഡലങ്ങൾ- 58 , പോളിങ് – 63.37%

ഏഴാംഘട്ടം- ജൂൺ ഒന്ന്

മണ്ഡലങ്ങൾ 57, പോളിങ് 63.88%

വോട്ട് എണ്ണുന്ന രീതി

ആദ്യം പോസ്റ്റൽ ബാലറ്റുകളായിരിക്കും പരിഗണിക്കുക. അരമണിക്കൂറിന് ശേഷം വോട്ടിങ് മെഷീനിലെ വോട്ടുകൾ എണ്ണിത്തുടങ്ങും.
64.2 കോടി പേർ വോട്ട് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ അറിയിച്ചു. 64.2 കോടി പേർ വോട്ട് ചെയ്തു. ഇതിൽ 31. 2 കോടി പേർ സ്ത്രീകളാണ്.

വോട്ടെണ്ണൽ തുടങ്ങുന്ന സമയമാകുമ്പോൾ സ്‌ട്രോങ് റൂമുകൾ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസർ, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസർ, സ്ഥാനാർത്ഥികൾ അല്ലെങ്കിൽ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാർ, തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷകർ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കിൽ എൻട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.
.
പോൾ ചെയ്ത വോട്ടുകളുടെ എണ്ണം രേഖപ്പെടുത്തിയ ഫോം 17 സിയും അതത് കൺട്രോൾ യൂണിറ്റുമാണ് വോട്ടെണ്ണൽ മേശപ്പുറത്ത് വെക്കുക. കൗണ്ടിങ് ടേബിളിൽ കൺട്രോൾ യൂണിറ്റ് എത്തിച്ച ശേഷം കൗണ്ടിങ് ഏജന്റുമാരുടെ സാന്നിധ്യത്തിൽ കൗണ്ടിങ് സൂപ്പർവൈസർ വോട്ടിങ് യന്ത്രം പരിശോധിച്ച് ഉറപ്പാക്കിയ ശേഷം സീൽപൊട്ടിക്കും.

ഏജന്റുമാരുടെ നിരീക്ഷണത്തിൽ ഓരോ യന്ത്രത്തിലെയും റിസൽട്ട് ബട്ടണിൽ സൂപ്പർവൈസർ വിരൽ അമർത്തി ഓരോ സ്ഥാനാർഥിക്കും ലഭിച്ച വോട്ട് ഡിസ്‌പ്ലേ എജന്റുമാരെ കാണിച്ച ശേഷം രേഖപ്പെടുത്തും. ഓരോ റൗണ്ടിലും, എല്ലാ വോട്ടിങ് മെഷീനുകളും എണ്ണിത്തീർന്ന ശേഷം തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകൻ അതിൽ നിന്നും ഏതെങ്കിലും രണ്ടു മെഷീൻ എടുത്ത് അതിലെ കൗണ്ട് രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പു വരുത്തും.

അത് കഴിഞ്ഞാൽ ആ റൗണ്ടിന്റെ ടാബുലേഷൻ നടത്തി ആ റൗണ്ടിന്റെ റിസൾട്ട് റിട്ടേണിങ് ഓഫീസർ പ്രഖ്യാപിച്ച് രേഖപ്പെടുത്തും. ഓരോ ഘട്ടം കഴിയുമ്പോഴും റിട്ടേണിങ് ഓഫീസർ എണ്ണിക്കഴിഞ്ഞ വോട്ടിങ് മെഷീനുകൾ എടുത്തുമാറ്റി അടുത്ത ഘട്ടം തുടങ്ങാനുള്ള വോട്ടിങ് മെഷീനുകൾ കൊണ്ടുവരാൻ നിർദേശം നൽകും.

എല്ലാ റൗണ്ടിലെയും വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണൽ പൂർത്തിയാക്കിയ ശേഷം മാത്രമേ വിവിപാറ്റ് സ്ലിപ്പുകളുടെ വെരിഫിക്കേഷൻ നടത്തുകയുള്ളൂ. എല്ലാ നിയമസഭാ മണ്ഡലങ്ങളിലെയും തിരഞ്ഞെടുത്ത ഏതെങ്കിലും അഞ്ചു പോളിംഗ് സ്റ്റേഷനിലെ വിവിപാറ്റ് സ്ലിപ്പുകൾ എണ്ണുമെന്നാണ് കണക്ക്. ഒരു വിവിപാറ്റ് മെഷീനിലെ സ്ലിപ്പുകൾ എണ്ണിത്തീരാൻ ഒരു മണിക്കൂറെങ്കിലും എടുക്കും. ഇതിന് ശേഷമാവും അന്തിമവിധി പ്രഖ്യാപനം.

കേരളത്തിൽ യു.ഡി.എഫും ഇടതുമുന്നണിയും തമ്മിലാണ് പ്രധാന മത്സരം അരങ്ങേറിയത്. തൃശൂരും, തിരുവനന്തപുരത്തും ബിജെപി ശക്തമായ മത്സരം നടത്തിയിരുന്നു.

കേരളത്തിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾ

തിരുവനന്തപുരം-ആറ്റിങ്ങൽ മണ്ഡലങ്ങൾ: മാർഇവാനിയോസ് കോളേജ്, തിരുവനന്തപുരം

കൊല്ലം മണ്ഡലം: തങ്കശ്ശേരി സെന്റ്.അലോഷ്യസ് എച്ച് എസ് എസ്

പത്തനംതിട്ട മണ്ഡലം: ചെന്നീർക്കര കേന്ദ്രീയവിദ്യാലയം

മാവേലിക്കര മണ്ഡലം: മാവേലിക്കര ബിഷപ്പ് മൂർ കോളേജ്

ആലപ്പുഴ മണ്ഡലം: ആലപ്പുഴ സെന്റ് ജോസഫ് കോളേജ്, സെന്റ് ജോസഫ് എച്ച്എസ്എസ്

കോട്ടയം മണ്ഡലം: ഗവ. കോളേജ് നാട്ടകം

ഇടുക്കി മണ്ഡലം: പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ

എറണാകുളം മണ്ഡലം: കളമശ്ശേരി കൊച്ചിൻ യൂണിവേഴ്സിറ്റി, തൃക്കാക്കര സെന്റ് ജോസഫ് എച്ച്എസ്എസ്

ചാലക്കുടി മണ്ഡലം: ആലുവ യുസി കോളേജ്

തൃശൂർ മണ്ഡലം: തൃശൂർ ഗവ. എൻജിനീയറിങ് കോളേജ്

ആലത്തൂർ-പാലക്കാട് മണ്ഡലങ്ങൾ: പാലക്കാട് ഗവ. വിക്ടോറിയ കോളേജ്

പൊന്നാനി മണ്ഡലം: തെക്കുമുറി എസ് എസ് എം പോളിടെക്നിക്

മലപ്പുറം മണ്ഡലം:
ഗവ.കോളേജ് മുണ്ടുപറമ്പ്

കോഴിക്കോട്-വടകര മണ്ഡലങ്ങൾ: വെള്ളിമാടുകുന്ന് ജെഡിറ്റി ഇസ്ലാം കോപ്ലക്സ്

വയനാട് മണ്ഡലം: മുട്ടിൽ ഡബ്ല്യു എം ഒ കോളേജ്, കൊരങ്ങാട് അൽഫോൺസ് സീനിയർ ഹയർസെക്കണ്ടറി സ്‌കൂൾ, ചുങ്കത്തറ മാർത്തോമ കോളേജ്, ചുങ്കത്തറ മാർത്തോമ എച്ച് എസ് എസ്

കണ്ണൂർ മണ്ഡലം: ചാല ഗോവിന്ദഗിരി ചിന്മയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles