Wednesday, December 25, 2024

Top 5 This Week

Related Posts

വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളില്‍ പവേശനോത്സവം

വീട്ടൂര്‍ എബനേസര്‍ ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂളിലെ പ്രവേശനോത്സവം കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസം ഫലപ്രദമായി നടപ്പാക്കിയതിലൂടെ സാമൂഹ്യപുരോഗതി നേടിയവരാണ് മലയാളികള്‍ എന്നദ്ദേഹം പറഞ്ഞു. ഒരു ധീര സ്വപ്നം എന്ന കവിതയുടെ ഈരടികള്‍ പാടിയാണ് അദ്ദേഹം ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചത്.

സ്‌ക്കൂള്‍ പി. ടി. എ. പ്രസിഡന്റ് മോഹന്‍ദാസ് സൂര്യനാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. ഫാദര്‍ ജോര്‍ജ് മാന്തോട്ടം കോര്‍ എപ്പിസ്‌കോപ്പ അനുഗ്രഹ പ്രഭാഷണം നടത്തി. പ്രവേശനോത്സവഗാനത്തിന്റെ നൃത്താവിഷ്‌കാരത്തോടെയാണ് യോഗം ആരംഭിച്ചത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കുമാരി. അവന്തിക ജെ. കരിവെള്ളൂര്‍ മുരളിയുടെ ഞാന്‍ സ്ത്രീ എന്ന കവിത ആലപിച്ചു.

സ്‌കൂള്‍ മാനേജര്‍ കമാന്‍ഡര്‍ സി. കെ. ഷാജി, ഹെഡ്മിസ്ട്രസ് ജിമോള്‍ കെ. ജോര്‍ജ്ജ്, പ്രന്‍സിപ്പല്‍ ബിജുകുമാര്‍, അക്കാദമിക് കൗണ്‍സില്‍ അംഗം സുധീഷ് എം. എന്നിവര്‍ സംസാരിച്ചു.

സ്‌കൂളിന്റെ ഉപഹാരം മാനേജര്‍ കമാന്‍ഡര്‍ സി. കെ. ഷാജി കരിവെള്ളൂര്‍ മുരളിയ്ക്ക് സമ്മാനിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് വിജയികളുമായ ബോട്ടില്‍ ആര്‍ട്ട് കലാകാരികള്‍ പുണ്യ രമേഷ്, പൂജ രമേഷ് എന്നിവര്‍ തീര്‍ത്ത കരിവെള്ളൂര്‍ മുരളിയുടെ ചിത്രം അദ്ദേഹത്തിന് സമ്മാനിച്ചു.

സി. ഡി. എസ്. പദ്ധതിയായ സ്‌നേഹിതയുടെ ടൈം ടേബിള്‍ പ്രകാശനം മഴുവന്നൂര്‍ പഞ്ചായത്ത് സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ സിമി ബാബുവില്‍ നിന്നും ജീമോള്‍ കെ. ജോര്‍ജ്ജ് ഏറ്റുവാങ്ങി നിര്‍വ്വഹിച്ചു.നൃത്താവിഷ്‌ക്കാരം ചിട്ടപ്പെടുത്തിയ അപര്‍ണ വിജേഷ്, കവിത ചൊല്ലിയ അവന്തിക ജെ., ബോട്ടില്‍ ആര്‍ട്ട് കലാകാരികളായ പുണ്യ രമേഷ്, പൂജ രമേഷ് എന്നിവര്‍ക്കുള്ള ഉപഹാരങ്ങള്‍ കരിവെള്ളൂര്‍ മുരളി സമ്മാനിച്ചു.

കരിവെള്ളൂര്‍ മുരളി രചിച്ച ‘നാടകക്കാരന്‍ എന്ന നിലയില്‍ എന്റെ ജീവിതം’
എന്ന ഗ്രന്ഥം നെല്ലാട് ലൈബ്രറിയ്ക്കു വേണ്ടി
സെക്രട്ടറി വിനോദ്, പേഴയ്ക്കാപ്പിള്ളി ആസാദ് പബ്ലിക് ലൈബ്രറിയ്ക്ക് വേണ്ടി സെക്രട്ടറി ഷാജു ടി. ആര്‍., മൂവാറ്റുപുഴ കുമാരനാശാന്‍ പബ്ലിക് ലൈബ്രറിയ്ക്കു വേണ്ടി ജോയിന്റ് സെക്രട്ടറി മനോജ് കെ. വി. എന്നിവര്‍ വേദിയില്‍ ഏറ്റുവാങ്ങി.

പ്രവേശനോത്സവത്തോടനുബന്ധിച്ച് ഹസന്‍ കോട്ടേപ്പറമ്പില്‍ നിര്‍മ്മിച്ച ആര്‍ച്ച് ഏവരുടേയും ശ്രദ്ധ
പിടിച്ചുപറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles