Wednesday, December 25, 2024

Top 5 This Week

Related Posts

എയർ ഹോസ്റ്റ്‌സ് സ്വർണം കടത്തിയത് കരീന കപൂറിന്റെ ‘ക്രൂ’ എന്ന ബോളിവുഡ് ചിത്രത്തിലേതിനു സമാനം

വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ കണ്ണൂരിൽ എയർഹോസ്റ്റസ് പിടിയിലായതോടെ അന്വേഷണം മറ്റു ജീവനക്കാരിലേക്കും നീങ്ങുന്നു. സ്വർണക്കടത്തിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടോയെന്നതാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. .കണ്ണൂർ വിമാനത്താവളത്തിൽ പിടിയിലായ എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാരി സുരഭി കാത്തൂൺ പല ഘട്ടങ്ങളായി 20 കിലോയിലേറ സ്വർണം കടത്തിയതായാണ് ഡിആർഐ കണ്ടെത്തിയിട്ടുള്ളത്്.

ഖത്തറിൽ നിന്നും കണ്ണൂരിലേക്കുള്ള യാത്രയിൽ ആരാണ് സുരഭിക്ക് സ്വർണ്ണം നൽകിയതെന്ന് കണ്ടെത്താനും അന്വേഷണം തുടരുകയാണ്. ചൊവ്വാഴ്ചയാണ് മസ്‌കത്തിൽനിന്ന് കണ്ണൂരിലേക്ക് വന്ന ഐ.എക്സ്. 714 എയർഇന്ത്യ എക്സ്പ്രസ് 120 പവൻ സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ച്് കൊണ്ടുവന്നതിന് സുരഭി പിടിയിലായത്. ഈ സ്വർണം ആർക്കുവേണ്ടിയാണ് കൊണ്ടുവന്നതെന്നാണ് അന്വേഷണം നടത്തുന്നത്.
ഇത്രയും സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ മുൻകൂർ പരിശീലനം ആവശ്യമാണെന്നാണ് വിലയിരുത്തുന്നത്. മിശ്രിത രൂപത്തിലായിരുന്നു സ്വർണം ഒളിപ്പിച്ചത്. ഗർഭ നിരോധന ഉറകളിലും മററും സ്വർണം ഇതുപോലെ ഒളിപ്പിക്കണമെങ്കിൽ നല്ല പരിശീലനം ആവശ്യമാണ്. 60 ലക്ഷം രൂപ വിലവരുന്ന സ്വർണം നാല് കാപ്‌സ്യൂളുകളിലാക്കിയാണ് കടത്തിയത്.
കേരളത്തിലെ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണക്കടത്തു നടത്തുന്ന സംഘങ്ങളുമായി സുരഭിയുടെ ബന്ധം കണ്ടെത്താനുള്ള ശ്രമത്തിലാണ്
ഡിആർഐ.നിലവിൽ കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്. മലദ്വാരത്തിൽ വിമാന ജീവനക്കാരി സ്വർണം കടത്തുന്ന ആദ്യ സംഭവമാണ് ഇതെന്നാണ് ഡിആർഐ. പറയുന്നത്.

ഈ വർഷം പുറത്തിറങ്ങിയ കരീന കപൂറിന്റെ ക്രൂ എന്ന ബോളിവുഡ് ചിത്രത്തിലേതിന് സമാനമായാണ് എയർ ഹോസ്റ്റസ് സ്വർണ്ണക്കടത്ത് നടപ്പാക്കിയതെന്നാണ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles