Wednesday, December 25, 2024

Top 5 This Week

Related Posts

രാജ്യത്ത് ഇന്ത്യ സഖ്യത്തിന് അനുകൂലമായ വലിയ തരംഗം : പ്രിയങ്ക ഗാന്ധി

രാജ്യത്ത് ഇന്ത്യ സഖ്യത്തിനു അനുകൂലമായി വലിയ തരംഗമെന്ന് പ്രിയങ്ക ഗാന്ധി. ഹിമാചൽ പ്രദേശിലെ ഹമീർപൂരിലെ കുത്്‌ലെഹാറിൽ ന്യായ് സങ്കൽപ് സഭയെ അഭിസംബോധന ചെയ്യുകായിരുന്നു അവർ.

തൊഴിലില്ലായ്മ അതിന്റെ ഉച്ചസ്ഥായിയിലാണ്. രാജ്യത്തെ 70 കോടി ജനങ്ങൾക്ക് ജോലിയില്ല. കോടിക്കണക്കിന് യുവാക്കൾ തൊഴിലില്ലാതെ അലയുകയാണ്. നാണയപ്പെരുപ്പം ഉയർന്ന നിലയിലാണ്. ആളുകൾക്ക് ജീവിക്കാൻ കഴിയുന്നില്ല. കുട്ടികളെ പഠിപ്പിക്കാൻ ബുദ്ധിമുട്ടുകയാണ്. പത്തുവർഷമായി കേന്ദ്രം ഭരിക്കുന്ന നരേന്ദ്രമോദി നിങ്ങളുടെ പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കുന്നില്ല. അവർ നിങ്ങളുടെ ഇടയിൽ വരുമ്പോൾ ശ്രദ്ധ തിരിക്കുന്ന കാര്യങ്ങളാണ് സംസാരിക്കുന്നത്. പ്രിയങ്ക പറഞ്ഞു.

PHOTO : @priyankagandhi

ഇത്തവണ പൊതുസമൂഹം മുഴുവൻ സത്യവും മനസ്സിലാക്കി വോട്ടുചെയ്യുന്നു. ഇ്ന്ത്യ സഖ്യം വൻ ഭൂരിപക്ഷത്തോടെ ഇന്ത്യയിൽ സർക്കാർ രൂപീകരിക്കാൻ പോകുന്നു. രാജ്യത്തുടനീളം ഇന്ത്യയുടെ ഒരു വലിയ തരംഗമുണ്ട്.പ്രിയങ്ക വിശദീകരിച്ചു. വൻ ജന പങ്കാളിത്തമാണ് പ്രിയങ്കയെ കേൾക്കാനെത്തിയത്. സ്ത്രീകൾ പൂച്ചെണ്ട് നല്്കി പ്രിയങ്കയെ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles