Friday, November 1, 2024

Top 5 This Week

Related Posts

Plus One Trail Allotment: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻറ് ഇന്ന് പ്രസിദ്ധീകരിക്കും

പ്ലസ് വൺ അലോട്ട്‌മെന്റ് അറിയേണ്ട കാര്യങ്ങൾ

പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്‌മെൻറ മേയ് 29 ന് രാവിലെ 10 മണിയ്ക്ക് പ്രസിദ്ധീകരിക്കുന്നതാണ്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേ്റ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിലെ www.admission.dge.kerala.gov.in എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്‌സ്്്റിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്യ് ക്യാൻഡിഡേറ്റ് ലോഗിനിലെ Trial Results എന്ന ലിങ്കിലൂടെ അപേക്ഷകർക്ക് ട്രയൽ റിസൾട്ട് പരിശോധിക്കാവുന്നതാണ്.

അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രവേശിച്ച് ‘Click for Higher Secondary Admission’ എന്ന ലിങ്കിലൂടെ ഹയർസെക്കൻഡറി അഡ്മിഷൻ പോർട്ടലിൽ പ്രവേശിച്ച് Candidate Login-SWS എന്നതിലൂടെ ലോഗിൻ ചെയ്ത് Trial Results എന്ന ലിങ്കിലൂടെ ഫലം പരിശോധിക്കാം. www.admission.dge.kerala.gov.in

2024 ജൂൺ 5 ന് പ്രസിദ്ധീകരിക്കുന്ന ആദൃ അലോട്ടമെൻറിന്റെ ഒരു സാധ്യതാ ലിസ്റ്റ മാത്രമാണ് (ട്രയൽ അലോട്ട്‌മെൻറ് ലിസ്റ്റ്.അതു കൊണ്ട് തന്നെ ട്രയൽ റിസൾട്ട് പ്രകാരം ലഭിക്കുന്ന അലോട്ടമെൻറ് ലെറ്റർ ഉപയോഗിച്ച് ഒരു സ്‌കൂളിലും പ്രവേശനം നേടാനാകില്ല. പ്രവേശനം നേടുന്നതിന് ആദൃ അലോട്ട്‌മെൻറ് ലിസ്റ്റ് വരുന്നത് വരെ കാത്തിരിക്കണം.

എന്നാൽ നിങ്ങളുടെ അപേക്ഷാ വിവരങ്ങളിൽ തെറ്റുകൾ കടന്നുകൂടിയിട്ടുണ്ടെങ്കിൽ അവ തിരുത്തുവാനുള്ള അവസാന അവസരമാണ് ഈ ട്രയൽ അലോട്ടമെൻറ്. കൂടാതെ ഈ ഘട്ടത്തിൽ ആവശ്യമെങ്കിൽ നേരത്തെ നൽകിയ ഓപ്ഷനുകൾ പുന:ക്രമീകരിക്കുകയോ, പുതിയവ കൂട്ടിച്ചേർക്കുകയോ ചെയ്യാം.

WGPA യും അപേക്ഷാവിവരങ്ങളും പരിശോധിക്കണം

ട്രയൽ അലോട്ട്‌മെൻറ് ലിസ്റ്റ് എല്ലാ അപേക്ഷകരും നിർബന്ധമായും പരിശോധിക്കണം. അപേക്ഷാ വിവരങ്ങളും WGPA യും കൃത്യമാണെന്ന് ഉറപ്പു വരുത്തണം.

അപേക്ഷാ വിവരങ്ങളിൽ ഓപ്ഷനുകൾ ഉൾപ്പെടെയുള്ള തിരുത്തലുകൾ ഇനിയും വരുത്താവുന്നതാണ്.അലോട്ടമെൻറിനെ നിർണ്ണായകമായി സ്വാധീനിക്കുന്ന ജാതി സംവരണ വിവരങ്ങൾ,ബോണസ് പോയിൻറ് ലഭിക്കുന്ന വിവരങ്ങൾ, താമസിക്കുന്ന പഞ്ചായത്തിന്റേയും താലുക്കിന്റേയും വിവരങ്ങൾ (അപേക്ഷകന്റെ സ്ഥിര മേൽ വിലാസത്തെ അടിസ്ഥാനപ്പെടുത്തി) ,ടൈ ബ്രേക്കിന് പരിഗണിക്കുന്ന മറ്റ് പാഠ്യേതര പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ(കലാകായിക മേളകൾ,ക്ലബുകൾ മുതലായവ എന്നിവ സംബന്ധിച്ച് നിങ്ങളുടെ അപേക്ഷയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ശരിയാണെന്ന് ഉറപ്പ് വരുത്തണം.

ഇത്തരം വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തിയിരുന്നാൽ പ്രവേശനം നിഷേധിക്കപ്പെടും.അതുകൊണ്ട് തിരുത്തലുകൾ വരുത്തുവാനുള്ള ഈ അവസാന അവസരം ഫലപ്രദമായി വിനിയോഗിക്കുക. ക്യാൻഡിഡേറ്റ് ലോഗിൻ സൃഷ്ടിക്കാൻ ഉപയോഗിച്ച വിവരങ്ങൾ ഒന്നും തന്നെ തിരുത്തുവാനോ മാറ്റം വരുത്തുവാനോ സാധിക്കുകയില്ല.

ചില അപേക്ഷകളിൽ ജാതി,കാറ്റഗറി മുതലായ വിവരങ്ങൾ രേഖപ്പെടുത്തിയതിൽ ചില പൊരുത്തക്കേടുകൾ കാണുന്നുണ്ട്. ഉദാഹരണമായി ഈഴവ എന്ന് ജാതി രേഖപ്പെടുത്തിയ ചില അപേക്ഷകർ കാറ്റഗറിയായി ETB എന്നതിന് പകരം ഹിന്ദു ഒ.ബി.സി എന്നാണ് രേഖപ്പെടുത്തിക്കാണുന്നത്. ഇത്തരം തെറ്റുകൾ തിരുത്താതിരുന്നാൽ അലോട്ട്‌മെൻറ് ലഭിച്ചാലും പ്രവേശനം ലഭിക്കില്ല, യോഗ്യതാ സർട്ടിഫിക്കറ്റിലെ;മാർക്ക് ലിസ്റ്റിലെ എല്ലാ കാറ്റഗറികളും അപേക്ഷയിലേക്ക് അതേപോലെ പകർത്താൻ സാധിക്കില്ല. ഉദാഹരണത്തിന് ഈഴവ.മുസ്ലീം.മറ്റ് പിന്നോക്ക ഹിന്ദു വിഭാഗങ്ങൾ ,പിന്നോക്ക ക്രിസ്ത്യൻ, ലത്തീൻ കത്തോലിക്ക, ധീവര , വിശ്വകർമ, കൂശവൻ . കുടുംബി എന്നിവ യോഗ്യതാ സർട്ടിഫിക്കറ്റിൽ പൊതുവേ OBC എന്നായിരിക്കും രേഖപ്പെടുത്തിയിരിക്കൂന്നത്.എന്നാൽ പ്രവേശന പ്രക്രിയയിൽ ഇവയോരോന്നും പ്രത്യേക കാറ്റഗറികളാണ്.ഓരോ ജാതിയുടേയും കാറ്റഗറികൾ മനസ്സിലാക്കുന്നതിന് പ്രോസ്‌പെക്ടസിന്റെ അനുബന്ധം 2 നോക്കുക. അതുപോലെ തന്നെ അനുബന്ധം 2 ലെ Other Eligible Communities(OEC) ലെ ഒ.ഇ.സിപ്രട്ടിക വർഗം) 13 വിഭാഗക്കാരേയും ,ഒ.ഇ.സി. (പട്ടികജാതി) 7 വിഭാഗക്കാരേയും മാത്രമേ ഒ.ഇ.സി.യൂുടെ ചെക്ക് ബോക്‌സിൽ ടിക്്് മാർക്ക് ചെയ്യാവൂ.

ട്രയ്ൽ അലോട്ടമെൻറ് പ്രവർത്തനങ്ങൾ 2024 മേയ് 25 ന് വൈകിട്ട് തന്നെ ആരംഭിച്ചതിനാൽ മേയ് 27 ന് പ്രസിദ്ധീകരിച്ച എസ്.എസ്.എൽ.സി റീ-വാലുവേഷൻ റിസൾട് ട്രയൽ അലോട്ടമെൻറിൽ പരിഗണിച്ചിട്ടില്ല. എസ്.എസ്.എൽ.സി റീ-വാലുവേഷനിലൂടെ ഗ്രേഡ് വൃത്യാസം വന്നിട്ടുള്ള അപേക്ഷകളിൽ ഒന്നാമത്തെ അലോട്ട്‌മെൻറിൽ വ്യത്യാസം വന്ന ഗ്രേഡ് ഉൾപ്പെടുത്തുന്നതായിരിക്കും. മറ്റ് സ്‌കീമുകളിൽപ്പെട്ട എസ്.എസ്.എൽ.സി (എച്ച്.ഐ) റ്റി.എച്ച് .എസ്.എൽ.സി തുടങ്ങിയ അപേക്ഷകർ ട്രയൽ അലോട്ട്‌മെൻറ് പ്രസിദ്ധീകരിച്ച ശേഷമുള്ള തിരൂത്തലിന്റെ അവസരത്തിൽ മാറ്റം വന്ന ഗ്രേഡ് ഉൾപ്പെടുത്തേണ്ടതാണ്.

റാങ്ക് പരിശോധന

റാങ്ക് പരിശോധിക്കുമ്പോൾ ട്രയൽ അലോട്ടമെൻറിലോ ആദൃ അലോട്ട്മെൻറിലോ കടന്ന് കൂടാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് റാങ്ക് നമ്പർ സംബന്ധിച്ച് ചില ആശങ്കകൾ ഉണ്ടാകാം,ഉദാഹരണത്തിന് അപേക്ഷിച്ച സ്‌കൂളിൽ 50/60 സീറ്റുകൾ മാര്രമാണുള്ളതെന്ന് വിദ്യാർത്ഥിയ്ക്കറിയാമെന്നിരിക്കട്ടെ,റാങ്ക്്് പരിശോധിക്കുമ്പോൾ മുന്നൂറിനോ നാനൂറിനോ മുകളിലുള്ള റാങ്കാണെന്ന് കാണുമ്പോൾ തനിക്ക് ഈ സ്‌കൂളിൽ ഒരിക്കലും പ്രവേശനം ലഭിക്കില്ലെന്ന് ആ വിദ്യാർത്ഥിയ്ക്ക് തോന്നാം. എന്നാൽ ഈ ആശങ്കയ്ക്ക് യാതൊരടിസ്ഥാനവുമില്ല, കാരണം പ്രസ്പുത സ്‌കൂളിലെ വിഷയ കോമ്പിനേഷൻ ഏതെങ്കിലും ഓപ്ഷനായി നൽകിയിട്ടുള്ള ജില്ലയിലെ എല്ലാ അപേക്ഷകരുടേയും റാങ്കാണ് ഇവിടെ കണക്കാക്കിയിരിക്കുന്നത്. ഈ അപേക്ഷകരെല്ലാം ഇതേ സ്‌കൂളിന്റെ അലോട്ട്‌മെൻറ് ലിസ്റ്റിൽ വരണമെന്നില്ല.അപേക്ഷകരുടെ മെറിറ്റനുസരിച്ച് കൂടുതൽ മെച്ചപ്പെട്ട അവരുടെ മറ്റ് ഓപ്ഷനുകളിൽ അലോട്മമെൻറ് ലഭിക്കാം.അത് കൊണ്ട് താഴ്ന്ന റാങ്കുകാർക്കും അലോട്ടമെൻറ് ലഭിക്കുവാനിടയുണ്ട് തെറ്റായ വിവരങ്ങൾ അപേക്ഷയിലുണ്ടായാൽ

ബോണസ് പോയിൻറുകൾ ലഭിക്കുന്ന വിവരങ്ങൾ,ടൈ ബ്രേക്കിനു ഉപയോഗിക്കുന്ന വിവരങ്ങൾ, അപേക്ഷകന്റെ കാറ്റഗറി മുതലായവ ഉൾപ്പെടെ അലോട്ടമെൻറിനെ ബാധിക്കുന്ന ഒന്നും പ്രോസ്‌പെക്ടസിൽ അവശ്യപ്പെട്ടിരിക്കുന്ന സർട്ടിഫിക്കറ്റുകളില്ലാതെ അവകാശപ്പെടരുത്.ഇങ്ങനെ ലഭിക്കുന്ന അലോട്ട്‌മെൻറുകൾ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാതിരുന്നാൽ റദ്ദാക്കുകയും വിദ്യാർത്ഥിയുടെ പ്രവേശനാവസരം നഷ്ടപ്പെടുകയും ചെയ്യും.

ട്രയൽ പരിശോധിക്കുവാനുള്ള സമയപരിധി

2024 മേയ് 31 ന് വൈകിട്ട് 5 മണിവരെ അപേക്ഷകർക്ക് ട്രയൽ അലോട്ട്‌മെൻറ് ലിസ്റ്റ് പരിശോധിക്കാം.എന്തെങ്കിലും തിരുത്തലുകൾ ആവശ്യമാണെങ്കിൽ ക്യാൻഡിഡേറ്റ് ലോഗിനിലെ Edit Application എന്ന ലിങ്കിലൂടെ ആവശ്യമായ തിരുത്തലുകൾ /ഉൾപ്പെടുത്തലുകൾ 2024 മേയ് 31 ന് വൈകിട്ട് 5 മണിക്കുള്ളിൽ നടത്തി ഫൈനൽ കൺഫർമേഷൻ ചെയ്യേണ്ടതാണ്. 2024 മേയ് 25 ന് വൈകിട്ട 5 മണിയ്ക്കുള്ളിൽ ഫൈനൽ കൺഫർമേഷൻ നൽകാതിരുന്ന അപേക്ഷകർക്ക് ഈ അവസരത്തിൽ ഫൈനൽ കൺഫർമേഷൻ നടത്തി അപേക്ഷകൾ അന്തിമമായി സമർപ്പിക്കാവുന്നതാണ്.

വിവരങ്ങൾക്ക് കടപ്പാട് :പൊതു വിദ്യാഭ്യാസ വകുപ്പ്

മലനാട് വാർത്ത വാട്‌സാപ്പ് ചാനലിൽ അംഗമാകുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles