Wednesday, December 25, 2024

Top 5 This Week

Related Posts

ഹാർവാഡ് നിങ്ങൾ ഇത് കേൾക്കുന്നില്ലേ ? അധികൃതരെ ഞെട്ടിച്ച് ഇന്ത്യൻ വംശജയായ വിദ്യാർഥിനിയുടെ പ്രസംഗം

അമേരിക്കയിലെ ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിൽ ഫലസ്തീന് അനുകൂല പ്രതിഷേധത്തിന്റെ പേരിൽ വിദ്യാർഥികൾക്ക് ബിരുദം നിഷേധിച്ചതിനെതിരെ ഇന്ത്യൻ് വംശജയായ വിദ്യാർഥിനിയുടെ പ്രസംഗം ആഗോള ശ്രദ്ധ നേടി. ബിരുദം ദാന ചടങ്ങിൽ ആമുഖ പ്രസംഗത്തിന് മത്സരത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട മൂന്നു വിദ്യാർഥി പ്രതിനിധികളിൽ ഒരാളായിരുന്നു ശ്രുതി. എഴുതി തയ്യാറാക്കി കൊണ്ടുവന്ന പ്രസംഗം തന്റെ ഗൗണിനുള്ളിൽ വച്ച ശേഷം അപ്രതീക്ഷിതമായാണ് ്അധികൃതരെ ഞെട്ടിച്ച് ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചത്.

ഇസ്രായേൽ വംശഹത്യക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ 13 വിദ്യാർഥികളെ ബിരുദം സ്വീകരിക്കുന്നതിൽനിന്ന് വിലക്കിയിരുന്നു.
ഹാർവാഡ് യൂണിവേഴ്സിറ്റിയിലെ ബിരുദദാന ചടങ്ങിൽ ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യൻ വംശജയായ വിദ്യാർഥി. എഴുതിത്തയ്യാറാക്കിയ പ്രസംഗം മാറ്റിവച്ചാണ് പ്രതിഷേധക്കാരെ ബിരുദദാന ചടങ്ങിൽനിന്ന് വിലക്കിയ കോളജ് അധികൃതർക്കെതിരെ ശ്രുതി കുമാർ എന്ന ഇന്ത്യൻ വംശജയായ വിദ്യാർഥി ആഞ്ഞടിച്ചത്.


”ഇവിടെ നിൽക്കുമ്പോൾ ഞാൻ എന്റെ സഹപാഠികളെക്കുറിച്ച് പറയാൻ ആഗ്രഹിക്കുന്നു. 2024 ബിരുദക്ലാസിലെ 13 വിദ്യാർഥികൾക്ക് ഇന്ന് ബിരുദം ലഭിക്കില്ല. അഭിപ്രായ സ്വാതന്ത്ര്യത്തോടുള്ള അസഹിഷ്ണുതയും അവരുടെ വിയോജിക്കാനുള്ള അവകാശം നിഷേധിക്കുന്നതും എന്റെ നിരാശയാക്കുന്നു. ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നത് പൗരാവകാശമാണ്. വിദ്യാർഥികൾക്ക് സംസാരിക്കണം. അധ്യാപകർക്ക് സംസാരിക്കണം. ഹാർവാഡ് നിങ്ങൾ ഇത് കേൾക്കുന്നില്ലേ?”എന്നായിരുന്നു ശ്രുതി കുമാറിന്റെ ചോദ്യം. ഇതോടെ ആയിരകണക്കിനു വിദ്യാർഥികളും ചില അധ്യാപകർ വരെ കരഘോഷത്തോടെ പ്രസംഗത്തെ പ്രോത്സാഹിപ്പിച്ചു. ഇന്ത്യയിൽ നിന്നു കുടിയേറി.
ശ്രുതിയുടെ പ്രസംഗത്തിനുശേഷം പിന്തുണച്ച്് ആയിരത്തിലധികം വിദ്യാർഥികൾ വേദിയിൽനിന്ന് ഇറങ്ങിപ്പോയത് വലിയ ചനനം സൃഷ്ടിച്ചു. പലരും ഫലസ്തീൻ കൊടികളും വംശഹത്യ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്ലക്കാർഡുകളും ഉയർത്തിപ്പിടിച്ചിരുന്നു. ഹാർവാഡിലെ ആർട്സ് ആൻഡ് സയൻസ് അധ്യാപകരിലെ ഭൂരിഭാഗം പേരും വിദ്യാർഥികൾ ബിരുദം നൽകുന്നതിനെ അനുകൂലിച്ചാണ് വോട്ട് ചെയ്തത്. എന്നാൽ യൂണിവേഴ്സിറ്റി ഭരണസമിതിയായ ഹാർവാർഡ് കോർപ്പറേഷൻ ബിരുദം നൽകുന്നതിനെ എതിർക്കുകയായിരുന്നു.

തുടർന്ന് സംസാരിച്ച നോബൽ സമാധാന സമ്മാന ജേതാവും പത്രപ്രവർത്തകയുമായ മരിയ റെസ്സയും ശ്രുതിയെ പിന്തുണച്ച് സംസാരിച്ചു. വിദ്യാർത്ഥി പ്രതിഷേധക്കാരെ നിശബ്ദരാക്കരുതെന്ന് ഹാർവാർഡിന് അവർ മുന്നറിയിപ്പ് നൽകി. ”ഹാർവാർഡ്, നിങ്ങളെ പരീക്ഷിക്കുകയാണ്,” റെസ്സ പറഞ്ഞു.

അമേരിക്കയിലെ മസാച്യുസെറ്റ്‌സി്ൽ 1631 ൽ സ്ഥാപിതമായ യൂണിവേഴ്‌സിറ്റി ലോക പ്രശ്‌സ്തമാണ്. 2100 ത്തിലേറെ വിദ്യാർഥികൾ ഇപ്പോൾ പഠിക്കുന്നു. 4600 ലേറെ അധ്യാപകർ ഉണ്ട്. ഫലസ്തീനിലെ ഇസ്രയേൽ ആക്രമണത്തിനെതിരെ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു.

ഇന്ത്യയിൽ നിന്നു കുടിയേറി അമേരിക്കയിലെ നെബ്രാസ്‌കയിൽ താമസിക്കുന്ന കുടുംബത്തിലെ അംഗമാണ് ശ്രുതി

ഹൈസ്‌കൂളിൽ പഠിക്കുന്ന കാലം മുതൽ ശ്രുതി നിരവധി നേട്ടങ്ങൾ കൈവരിച്ച് ശ്രദ്ദേയയായിരുന്നു. 2019 ൽ ദേശീയ പ്രസംഗ മത്സരത്തിൽ മികച്ച അഞ്ച് പേരിൽ ഒരാളായിരുന്നു. വിദ്യാർഥികളുടെ ആരോഗ്യ സംരക്ഷണത്തിനും അവകാശങ്ങൾക്കും വേണ്ടി പ്രവർത്തിക്കുകയും കൂട്ടായ്മ രൂപീകരിക്കുകയം ചെയ്തതിനാൽ കാംപസിനകത്തും പുറത്തും വിദ്യാർഥികളുടെയും അധ്യാപകരുടെയും ആദരവ് നേടിയിരുന്നു. ഭരതനാട്യം, യോഗ എന്നിങ്ങനെ പാഠ്യേതര രംഗത്തും അറിയപ്പെട്ടു. മാനസികാരോഗ്യ പരിശീലനത്തിനായി സ്വന്തമായി വെബ്‌സൈറ്റും സ്ഥാപിച്ചു. അറിയാത്തതിന്റെ ശക്തി എന്ന വിഷയത്തെക്കുറിച്ച് ഹാർവാർഡ് മാസികയിൽ എഴുതി

‘ഞാൻ നെബ്രാസ്‌കയിലെ ഗ്രേറ്റ് പ്ലെയിൻസിൽ കന്നുകാലി വളർത്തലുകൾക്കും ചോളപ്പാടങ്ങൾക്കുമൊപ്പം വളർന്നു. ദക്ഷിണേഷ്യൻ കുടിയേറ്റക്കാരുടെ മൂത്ത മകൾ എന്ന നിലയിൽ, യുഎസിൽ കോളേജിൽ പോകുന്ന എന്റെ കുടുംബത്തിലെ ആദ്യത്തെയാളാണ് ഞാൻ,’ ശ്രുതി ഹാർവാർഡ് മാസികയിൽ എഴുതി. കോളേജിൽ പ്രവേശനത്തിന് എങ്ങനെ അപേക്ഷിക്കണമെന്ന് എന്റെ മാതാപിതാക്കൾക്ക് അറിയി്ല്ലായിരുന്നു. ‘നെബ്രാസ്‌ക മുതൽ ഹാർവാർഡ് വരെ, അറിയാത്ത ഈ വികാരത്തെ ഞാൻ പുനർനിർവചിക്കുന്നത് ഞാൻ കണ്ടെത്തി. എനിക്ക് അറിയാത്ത ഒരു പുതിയ ശക്തി ഞാൻ കണ്ടെത്തി.’
‘നമ്മൾ എല്ലാവരും ലോകത്തിലൂടെ നടക്കുന്ന ആളുകളാണ്, എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ശരിക്കും അറിയില്ല,” അവൾ പറഞ്ഞു. ‘എന്നാൽ അറിയാത്തതിന്റെ ശക്തി, ആ ഭയത്തിന്റെയും ഉത്കണ്ഠയുടെയും ഇടത്തെ നിങ്ങൾക്ക് എങ്ങനെ ശാക്തീകരിക്കുന്നതും ഉത്തേജിപ്പിക്കുന്നതും ആവേശകരവുമായ ഒന്നാക്കി മാറ്റാം എന്നതാണ്.’

‘ഇത് ക്ലാസ് റൂമിൽ മാത്രമല്ല, 2024-ലെ ക്ലാസ്സിൽ നിന്നും ഞാൻ പഠിച്ചു. ഹാർവാർഡിലെ ഞങ്ങളുടെ കൂട്ടായ യാത്രയെക്കുറിച്ച് ചിന്തിക്കുമ്പോൾ, പലപ്പോഴും അനിശ്ചിതത്വത്തിന്റെ നിമിഷങ്ങളാണിതെന്ന് ഞാൻ മനസ്സിലാക്കി, അതിൽ നിന്ന് നമുക്ക് സങ്കൽപ്പിക്കാൻ കഴിയുന്നതിലും വലുതാണ്.’
പാൻഡെമിക് സമയത്ത് ശ്രുതി ഹാർവാർഡ് യാത്ര ആരംഭിച്ചു. അജ്ഞാതത്തിൽ, അവൾ സങ്കൽപ്പിക്കാനാവാത്ത വിജയങ്ങൾ കണ്ടെത്തി. 2020-ൽ തന്റെ ഹാർവാർഡ് യാത്ര ആരംഭിച്ച്, ഒരു മഹാമാരിയിൽ, വ്യത്യസ്തമായി കണക്റ്റുചെയ്യാനും മികച്ച സൗഹൃദങ്ങൾ കെട്ടിപ്പടുക്കാനുമുള്ള വഴികൾ അവൾ കണ്ടെത്തി.
ഗർഭച്ഛിദ്രാവകാശം മുതൽ സ്ഥിരീകരണ നടപടി വരെ, ഹാർവാർഡ് വിദ്യാർത്ഥികളെയും അവരുടെ ജീവിതത്തെയും കാത്തിരുന്നത് നിരവധി അനിശ്ചിതത്വങ്ങളാണ്. ”ഞങ്ങൾ അറിഞ്ഞോ അറിയാതെയോ, ഞങ്ങൾ അജ്ഞാത വെള്ളത്തിൽ നീന്തുകയാണ്,” ശ്രുതി കുമാർ എഴുതി.

‘ഇപ്പോൾ, ഗാസയിലെ സംഭവങ്ങളെച്ചൊല്ലി ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ തീവ്രമായ ഭിന്നിപ്പിന്റെയും വിയോജിപ്പിന്റെയും നിമിഷത്തിലാണ് ഞങ്ങൾ. കാമ്പസിലുടനീളം വേദനയും അനിശ്ചിതത്വവും അശാന്തിയും ഞാൻ കാണുന്നു. ഇപ്പോൾ, ഇതുപോലൊരു നിമിഷത്തിലാണ്, ‘അറിയില്ല’ എന്ന ശക്തി നിർണായകമാകുന്നത്
‘ഐക്യദാർഢ്യം നമുക്കറിയാവുന്ന കാര്യങ്ങളെ ആശ്രയിക്കുന്നില്ല. എനിക്കറിയില്ല – അതിനാൽ ഞാൻ ചോദിക്കുന്നു. ഞാൻ ശ്രദ്ധിക്കുന്നു. ഒരു പ്രധാന തരം പഠനമാണ് നടക്കുന്നതെന്ന് ഞാൻ വിശ്വസിക്കുന്നു.’
കാര്യങ്ങളെ ജിജ്ഞാസയോടെയും സഹാനുഭൂതിയോടെയും കൈകാര്യം ചെയ്യാൻ ശ്രുതി് ആഹ്വാനം ചെയ്തു. ‘നമുക്ക് അറിയാത്ത ആളുകളിൽ നമുക്ക് മനുഷ്യത്വം കാണാൻ കഴിയുമോ? നമ്മൾ വിയോജിക്കുന്ന ആളുകളുടെ വേദന അനുഭവിക്കാൻ കഴിയുമോ? എന്നായിരുന്നു ചോദിച്ചത്.

മാനവ സ്‌നേഹത്തിന്റെ ഈ ശക്തിയും ഊർജവുമാണ് ശ്രുതിയുടെ ബിരുദ ദാന ചടങ്ങിലും പ്രകടമായത്. ലോകമെങ്ങും മാധ്യമങ്ങളിൽ ശ്രുതിയുടെ പ്രസംഗം വാർത്തയായി. സാമൂഹ്യ മാധ്യമങ്ങളിലും പ്രസംഗം വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here

Popular Articles