ഗാസയിൽ ഇസ്രയേൽ യുദ്ധം 228 ദിവസം പിന്നിട്ടിരിക്കെ ഇസ്രയേലിനെ ഞെട്ടിച്ച് ടെൽ അവീവിലേക്ക്്് ഹമാസിന്റെ മിസൈലാക്രമണം. തെക്കൻ ഗാസ നഗരമായ റഫയിൽ നിന്ന് കുറഞ്ഞത് എട്ടോളം മിസൈലുകളാണ് ഹമാസ് തുടരെ തൊടുത്തത്്്. മിസൈൽ ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ടെൽ അവീവിൽ വലിയ മിസൈൽ ആക്രണം നടത്തിയതായി ഹമാസിന്റെ മിലിട്ടറി വിങ്ങായ ഇസദീൻ അൽ ഖസാം ബ്രിഗേഡ്‌സ് ടെലഗ്രാം ചാനലിൽ അവകാശപ്പെട്ടു.
ഇതിൽ മൂന്നെണ്ണം ഇസ്രയേലി മിസൈൽ പ്രതിരോധ സംവിധാനം തകർത്തതായും റിപ്പോർട്ടുണ്ട്. ബാ്ക്കി തുറസ്സായ സ്ഥലത്താണ് പതിച്ചതെന്നും ഐഡിഎഫ് പ്രസ്താവിച്ചു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിന്റെ പലയിടങ്ങളിലും അപായ സൈറൺ മുഴക്കി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഏതാനും പേർക്ക് പരിക്കേറ്റതായും ഇസ്രയേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഹെർസ്ലിയ നഗരങ്ങളിൽ ചില വീടുകൾക്കും കേട് പറ്റി.
നാല് മാസങ്ങൾക്ക് ശേഷം ആദ്യമായാണ് ഗസ്സയിൽ നിന്ന് റോക്കറ്റ് ആക്രമണം നടത്തിയതായി ഹമാസ് അവകാശപ്പെടുന്നതെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. മേയ് ഏഴ് മുതൽ ഇസ്രയേൽ സൈന്യം റഫയിൽ കരയാക്രമണം നട്തുന്നു. ഇതിനിടയിലാണ് അവിടെ നിന്ന് റോക്കറ്റ് ആക്രമണം.
ജബാലിയ ക്യാമ്പിൽ അജ്ഞാതരായ നിരവധി ഇസ്രായേൽ സൈനികരെ തങ്ങളുടെ പോരാളികൾ ‘കൊല്ലുകയും ഏതാനും ് പേരെ പിടികൂടുകയും ചെയ്തതായി ശനിയാഴ്ഛ ഹമാസ് സൈനിക വിഭാഗം ഖസ്സാം ബ്രിഗേഡ്‌സ് അവകാശപ്പെട്ടതിനു പിന്നാലെയാണ് മിസൈൽ ആക്രണവും റി്‌പ്പോർട്ട് ചെയ്തിരിക്കുന്നത്. ഗാസയിൽ ഹമാസിന്റെ ആയുധ- സൈനിക ശേഷി നശിപ്പി്ക്കുന്നതിൽ വിജയിച്ചതായി ഇസ്രയേൽ ഭരണകൂടത്തിന്റെ വാദത്തെ നിരാഹരിക്കുന്നതാണ് ഈ തിരിച്ചടി. കഠിനവും ദീർഘവുമായ യുദ്ധത്തിന് ശേഷവും ഹമാസിന് ഇസ്രായേലിനെ ആക്രമിക്കാനുള്ള ശേഷിയുണ്ടെന്ന് ഇത് കാണിക്കുന്നു.
യുദ്ധം അവസാനിപ്പിച്ച് ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്രയേലിൽ ഭരകൂട വിരുദ്ധ പ്രക്ഷോഭം വലിയ തലവേദനയായിരിക്കൈയാണ് നെതന്യാഹുവിനും ഇസ്രയേൽ സൈന്യത്തിനും വെല്ലുവിളിയായി ഹമാസിന്റെ പ്രതിരോധം.